ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ യുഎഇ ഒൻപതാം സ്ഥാനത്ത്

ലോ​ക​ത്തി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ പാ​സ്​​പോ​ർ​ട്ടു​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഒ​മ്പ​താം സ്ഥാ​നം നേ​ടി യു.​എ.​ഇ. ചൊ​വ്വാ​ഴ്ച പു​റ​ത്തി​റ​ങ്ങി​യ ഹെ​ൻ​ലി പാ​സ്​​പോ​ർ​ട്ട്​ സൂ​ചി​ക​യി​ലാ​ണ്​ യു.​എ.​ഇ മി​ക​ച്ച സ്ഥാ​നം നേ​ടി​യ​ത്. 62ആം സ്ഥാ​ന​ത്തു​നി​ന്ന്​ 53 സ്ഥാ​നം മ​റി​ക​ട​ന്നാ​ണ്​ യു.​എ.​ഇ ഒ​മ്പ​താ​മ​തെ​ത്തി​യ​ത്. യു.​എ.​ഇ​യു​ടെ പാ​സ്​​പോ​ർ​ട്ടു​ള്ള​വ​ർ​ക്ക്​ വി​സ​യി​ല്ലാ​തെ യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ എ​ണ്ണം 185ലെ​ത്തി​യ​തോ​ടെ​യാ​ണ്​ ആ​ഗോ​ള പ​ട്ടി​ക​യി​ൽ യു.​എ.​ഇ ഒ​മ്പ​താ​മ​തെ​ത്തി​യ​ത്. 2006ൽ ​പു​റ​ത്തു​വി​ട്ട സൂ​ചി​ക​യി​ൽ യു.​എ.​ഇ പാ​സ്​​പോ​ർ​ട്ടു​മാ​യി വി​സ ഫ്രീ​യാ​യി സ​ഞ്ച​രി​ക്കാ​വു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ എ​ണ്ണം 152 ആ​യി​രു​ന്നു. ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​യ​ർ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​സോ​സി​യേ​ഷ​ൻ (അ​യാ​ട്ട)…

Read More