
ലോകത്തെ ഏറ്റവും വലിയ കേന്ദ്രീകൃത സോളാർ പദ്ധതി ദുബൈയിൽ
ലോകത്തെ ഏറ്റവും വലിയ കേന്ദ്രീകൃത സോളാർ പവർ പദ്ധതി ദുബൈയിൽ ആരംഭിച്ചു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ദുബൈ ആതിഥ്യമരുളുന്ന കോപ് 28ന്റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കുന്നതാണ് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ദുബൈ സോളാർ പാർക്കിന്റെ നാലാം ഘട്ടത്തിലാണ് പദ്ധതി നടപ്പാക്കിയത്. ഏകദേശം 3,20,000 വീടുകൾക്ക് ശുദ്ധമായ ഊർജം നൽകുന്നതും കാർബൺ ബഹിർഗമനം പ്രതിവർഷം…