
ദുബൈ ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം
പുതുവർഷത്തിന്റെ തുടക്കത്തിൽ ശ്രദ്ധേയമായ നേട്ടത്തോടെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം. ജനുവരി മാസത്തിലെ കണക്കുപ്രകാരം ലോകത്ത് ഏറ്റവും തിരക്കേറിയ വിമാനത്താവളമായി ദുബൈ തെരഞ്ഞെടുക്കപ്പെട്ടു. വ്യോമയാന കൺസൽട്ടൻസി സ്ഥാപനമായ ഒ.എ.ജി പുറത്തുവിട്ട റിപ്പോർട്ടിലാണ് 50 ലക്ഷം സീറ്റുകളുമായി ദുബൈ വിമാനത്താവളം മുന്നിട്ടുനിൽക്കുന്നത്. അമേരിക്കയിലെ അത്ലാന്റ വിമാനത്താവളത്തെ മറികടന്നാണ് നേട്ടം കരസ്ഥമാക്കിയത്. അത്ലാന്റ വിമാനത്താവളത്തിൽ 47 ലക്ഷം സീറ്റുകളാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസത്തേക്കാൾ ഇവിടെ എട്ടു ശതമാനം യാത്രക്കാരുടെ കുറവാണുണ്ടായത്.കഴിഞ്ഞ വർഷം ജനുവരിയിൽ ദുബൈ ലോകത്തെ രണ്ടാമത്തെ തിരക്കേറിയ വിമാനത്താവളമായിരുന്നു. കോവിഡ്…