
ലോകകപ്പിൽ ഇന്ന് ന്യൂസിലൻറും നെതർലൻറ്‌സും നേർക്കുനേർ
ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ന്യൂസിലൻറ് നെതർലൻറുസുമായി ഏറ്റുമുട്ടും. ലോകകപ്പിലെ ഇരു ടീമുകളുടെയും രണ്ടാമത്തെ മത്സരമാണിത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. ഇംഗ്ലണ്ടിനെതിരെ ആധികാരിക വിജയം നേടിയാണ് ന്യൂസിലൻറ് രണ്ടാം മത്സരത്തിന് എത്തുന്നത്. ഇംഗ്ലണ്ടിനെതിരെ ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനം പുറത്തെടുക്കാൻ താരങ്ങൾക്കായി. മത്സരത്തിൽ സെഞ്ച്വറിയുമായി തിളങ്ങിയ ഡേവൻ കോൺവേയിലും രച്ചിൻ രവീന്ദ്രയിലുമാണ് ഇന്നും ടീമിൻറെ പ്രതീക്ഷകൾ. ആദ്യ മത്സരത്തിൽ പരിക്ക് മൂലം വിട്ട് നിന്ന നായൻ കെയിൻ വില്യംസണും ടിം…