ലോകത്തിന് കൂടുതൽ സംഭാവന നൽകാൻ കഴിയുന്ന ഒരു രാജ്യമായി ഇന്ത്യ ഉയർന്നു; വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

ലോകത്തിന് കൂടുതൽ സംഭാവന നൽകാനും ലോകത്തിന്‍റെ വൈരുദ്ധ്യങ്ങളെ സമന്വയിപ്പിക്കാനും കഴിയുന്ന ഒരു രാജ്യമായി ഇന്ത്യ ഉയർന്നുവെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു. വിയറ്റ്നാമിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കൂടാതെ കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന ജി20 ഉച്ചകോടി വിജയകരമായതിലെ ഇന്ത്യയുടെ പങ്കിനെക്കുറിച്ചും ഇന്ത്യക്ക് വിയറ്റ്നാമുമായുള്ള സാംസ്കാരികവും ചരിത്രപരവുമായ ബന്ധത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുകയുണ്ടായി. ഏഷ്യയിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളാണ് ഇന്ത്യയും വിയറ്റ്നാമുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിരോധവും സുരക്ഷയും എല്ലാ രാജ്യത്തിനും വളരെ പ്രധാനമാണ്….

Read More

എന്തൊരു നാറ്റം, എന്നാലും കാഴ്ചക്കാരേറെ; ലോകത്തിലെ ഏറ്റവും വലിയ പൂവിനെ അറിയാം

വലിപ്പത്തിന്‍റെ കാര്യത്തിൽ ലോകത്തിൽ ഒന്നാമനാണ്. റഫ്ലേഷ്യ എന്ന പൂവിനെ വേറിട്ടുനിർത്തുന്നത് അതിന്‍റെ വലിപ്പം മാത്രമല്ല, ലോകത്തിലെ ഏറ്റവും മോശപ്പെട്ട മണമുള്ള പൂവും റഫ്ലേഷ്യയാണ്. തെക്കുകിഴക്കൻ ഏഷ്യയിലെ വിദൂര മഴക്കാടുകളിൽ മാത്രം കണ്ടുവരുന്ന പുഷ്പമാണ് റഫ്ലേഷ്യ. പലപ്പോഴും ശവപുഷ്പം അല്ലെങ്കിൽ നാറുന്ന ശവത്താമരകൾ എന്നു വിളിക്കപ്പെടുന്ന ഈ പൂക്കൾക്ക് അഴുകിയ മാംസത്തിന്‍റെ ദുർഗന്ധമാണുള്ളത്. വർഷങ്ങൾ കൂടുന്പോൾ പൂക്കുന്ന ടൈറ്റൻ ആരം എന്ന ശവപുഷ്പത്തിന്‍റെ ജനുസിൽ റഫ്ലേഷ്യ ഉൾപ്പെടുന്നില്ല. റഫ്ലേഷ്യ ചെടികൾ ഹ്രസ്വകാലം മാത്രം നിലനിൽക്കുന്നവയാണ്. ദുർഗന്ധം വമിക്കുന്നവയാണെങ്കിലും ചെടികൾ…

Read More

ത​രം​ഗ​മാ​യി “ദി​ല്‍ ജ​ഷ​ന്‍ ബോ​ലെ’; ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് ഔ​ദ്യോ​ഗി​ക ഗാ​നം ആഘോഷമാക്കി ആ​രാ​ധ​ക​ര്‍

“ദി​ല്‍ ജ​ഷ​ന്‍ ബോ​ലെ’ ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക ഗാ​നം ആ​രാ​ധ​ക​ര്‍​ക്കി​ട​യി​ല്‍ ത​രം​ഗ​മാ​യി മാ​റി. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പങ്കുവച്ച ഗാനം, മ​ണി​ക്കൂ​റു​ക​ള്‍ മാത്രം പിന്നിടുന്പോൾ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ന്‍റെ ഔദ്യോ​ഗി​ക ഗാ​നം ചിട്ടപ്പെടുത്തിയത് പ്ര​ശ​സ്ത മ്യൂസിക് ഡയറക്ടർ പ്രീ​തം ച​ക്ര​വ​ര്‍​ത്തി​യാ​ണ്. ബോ​ളി​വു​ഡ് ന​ട​ന്‍ ര​ണ്‍​വീ​ര്‍ സിം​ഗാ​ണു ഗാ​ന​ത്തി​ലെ പ്ര​ധാ​ന​താ​രം. ഒ​പ്പം സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ പ്രീ​ത​വു​മു​ണ്ട്. ശ്ലോ​കെ ലാ​ല്‍, സാ​വേ​രി വ​ര്‍​മ എ​ന്നി​വ​രുടേതാണ് ഗാ​ന​ര​ച​ന. പ്രീ​തം, ന​കാ​ഷ് അ​സീ​സ്, ശ്രീ​രാ​മ…

Read More

ഇന്ത്യയുടെ ഭരണനിർവഹണം ലോകത്തിന് തന്നെ മാതൃക: നരേന്ദ്രമോദി

വികസിത രാജ്യത്തിലേക്കുള്ള യാത്ര ഇന്ന് തുടങ്ങുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഇരുസഭകളിലെയും അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. നിരവധി ഓര്‍മ്മകൾ ഇവിടെയുണ്ടെന്നും, സെന്‍ട്രല്‍ ഹാള്‍ വൈകാരിതകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും മോദി പറഞ്ഞു.  “രാജ്യത്തിന്റെ ചരിത്രത്തില്‍ സെന്‍ട്രല്‍ ഹാളിന് നിര്‍ണ്ണായക ചരിത്രമുണ്ട്. നമ്മുടെ ഭരണഘടന രൂപീകരിച്ചത് ഇവിടെയാണ്. നിരവധി അധികാരകൈമാറ്റത്തിന് സെന്‍ട്രല്‍ ഹാള്‍ സാക്ഷിയായി. ഇരുസഭകളിലുമായി 4000 നിയമങ്ങള്‍ പാസാക്കി. ദേശീയഗാനത്തിലും ദേശീയ പതാകക്കും അംഗീകാരം നല്‍കിയത് ഇവിടെയാണ്. പഴയ മന്ദിരം ഇനി…

Read More

സിനിമാലോകം ശരിക്കും ആണുങ്ങളുടെ കൈയിലാണ്; അമല

മലയാളികൾക്ക് അമലയെ മറക്കാൻ കഴിയില്ല. മലയാളികളുടെ സ്വന്തം സൂര്യപുത്രിയായി വന്ന് ഉള്ളടക്കത്തിലൂടെ മലയാളികളുടെ ഉള്ളിൽ ഇടം നേടിയ താരമാണ് അമല. തെലുങ്ക് നടൻ നാഗാർജുനയുമായുള്ള വിവാഹശേഷം സിനിമയിൽ നിന്നു വിട്ടുനിൽക്കുകയായിരുന്നു. നീണ്ട 26 വർഷത്തിനു ശേഷം സൈറാബാനു എന്ന ചിത്രത്തിലൂടെ അമല വീണ്ടും മലയാളത്തിലെത്തിയിരുന്നു. സിനിമയിലെ പുരുഷമേധാവിത്തത്തെക്കുറിച്ച് അമല ഒരു അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെയാണ്. പുരുഷകേന്ദ്രിതമാണ് സിനിമ. മലയാളത്തിൽ മാത്രമല്ല ഏതു ഭാഷാ ചിത്രമെടുത്താലും അങ്ങനെതന്നെയാണ്. സിനിമാലോകം ശരിക്കും ആണുങ്ങളുടെ കൈയിലാണ്. സ്ത്രീകൾക്കു പ്രാധാന്യം നൽകുന്ന കഥാപാത്രങ്ങൾ…

Read More

ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പല്‍; 7,600 പേര്‍ക്ക് യാത്ര ചെയ്യാം, കന്നിയാത്രയ്ക്ക് ഒരുങ്ങുന്നതിന്റെ വിശേഷങ്ങള്‍

ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പല്‍ കന്നിയാത്രയ്ക്ക് ഒരുങ്ങുകയാണ്. കപ്പലിന്റെ വിശേഷങ്ങള്‍ വായിച്ച് ലോകമെമ്പാടുമുള്ള സഞ്ചാരികള്‍ വിസ്മയം പൂണ്ടു. ഒരേസമയം 5,610 മുതല്‍ 7,600 വരെ പേര്‍ക്ക് ഈ ആഡംബര കപ്പലില്‍ യാത്ര ചെയ്യാം. കപ്പലിന്റെ നീളം 1,200 അടി. ഭാരം 2,50,800 ടണ്‍. പേര് ‘ഐക്കണ്‍ ഓഫ് ദി സീസ്’. 2024 ജനുവരി 27ന് ഈ കപ്പല്‍ ഭീമന്‍ ആദ്യ യാത്ര ആരംഭിക്കും. റിസോര്‍ട്ട് ഗെറ്റ് എവേ മുതല്‍ ബീച്ച് എസ്‌കേപ്പ്, തീം പാര്‍ക്ക്, അമ്യൂസ്‌മെന്റ്…

Read More

ലോകത്തെ ഏറ്റവും മനോഹരമായ രാജ്യം ഇന്ത്യ

സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളും തിരഞ്ഞെടുപ്പുകളുമെല്ലാം നമ്മുടെ യാത്രകളെ വലിയ രീതിയില്‍ സ്വാധീനിക്കാറുണ്ട്. ഇന്റര്‍നെറ്റില്‍ കണ്ട ഒരു ചിത്രമോ കുറിപ്പോ കൊണ്ട് മാത്രം നമ്മുടെ ബക്കറ്റ് ലിസ്റ്റില്‍ കയറിക്കൂടിയവയാണ് പല സ്ഥലങ്ങളും. ഇത്തരത്തില്‍ ലോകത്തെ ഏറ്റവും മനോഹരമായ രാജ്യം ഏതാണെന്ന് സാമൂഹിക മാധ്യമങ്ങളെ അടിസ്ഥാനമാക്കി നടത്തിയ തിരഞ്ഞെടുപ്പില്‍ ഇന്ത്യക്ക് അഭിമാനകരമായ നേട്ടമാണ് ഉണ്ടായിരിക്കുന്നത്. ട്രാവല്‍ പോര്‍ട്ടലായ ടൈറ്റന്‍ ട്രാവല്‍ നടത്തിയ തിരഞ്ഞെടുപ്പില്‍ ഇന്ത്യയാണ് ഭൂമിയിലെ ഏറ്റവും മനോഹര രാജ്യമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയെ കുറിച്ച് 21.93 കോടി പോസ്റ്റുകളാണ് ഇന്‍സ്റ്റഗ്രാമില്‍…

Read More

പ്രധാനമന്ത്രി ഇന്ന് മുതൽ വിദേശപര്യടനത്തിന്; ജപ്പാനും ഓസ്ട്രേലിയയും സന്ദർശിക്കും

ജപ്പാൻ, ഓസ്ട്രേലിയ, പാപ്പുവ ന്യൂ ഗിനി എന്നീ രാജ്യങ്ങളിലെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കും. ജപ്പാനിലെ ഹിറോഷിമയിൽ നടക്കുന്ന ജി ഏഴ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഇന്ത്യയെ അതിഥിയായിട്ടാണ് ഉച്ചകോടിക്ക് ക്ഷണിച്ചിരിക്കുന്നത്. ക്വാഡ് രാജ്യങ്ങളിലെ നേതാക്കളുടെ യോഗവും ജപ്പാനിൽ നടക്കും. പാപ്പുവ ന്യൂ ഗിനിയിലെ പോർട്ട് മോറസ്ബിയിൽ ഇന്ത്യ പസിഫിക് ഐലൻറ്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഓസ്ട്രേലിയയിലെ സിഡ്നിയിൽ പ്രവാസികൾ മോദിക്കൊരുക്കുന്ന സ്വീകരണത്തിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻറണി അൽബനീസും പങ്കെടുക്കും.

Read More

എൻ്റെ ഇന്നസെൻ്റ് കൂടെ ഉണ്ടാവുമെന്ന് മോഹൻലാൽ; ഇന്നസെന്റിനെ സ്മരിച്ച് സിനിമ ലോകം

കേരളത്തിന്റെയും മലയാള സിനിമയുടേയും ഉള്ളുലച്ച് കൊണ്ട് പ്രിയ കലാകാരൻ ഇന്നസെന്റ് വിടവാങ്ങി. പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതത്തിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങൾ ബാക്കിയാക്കി അദ്ദേഹം കാലയവനിയ്ക്ക് ഉള്ളിൽ മറഞ്ഞപ്പോൾ, മലയാളത്തിന് നഷ്ടമായത് അതുല്യ കാലാകാരനെയാണ്. നിരവധി പേരാണ് കഴിഞ്ഞ ദിവസം രാത്രി മുതൽ അദ്ദേഹത്തെ ഒരു നോക്ക് കാണാനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചേർന്നത്. പലരും ഇന്നസെന്റിന് ഒപ്പമുള്ള ഓർമകൾ പങ്കുവച്ചു. ഈ അവസരത്തിൽ പ്രിയ സുഹൃത്തിനെ കുറിച്ച് സഹപ്രവർത്തകനെ പറ്റി മോഹൽലാൽ കുറിച്ച വാക്കുകളാണ്…

Read More

2023ൽ ലോകത്തെ മൂന്നിലൊന്നു രാജ്യങ്ങളും സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലാകുമെന്ന് ഐഎംഎഫ്

2023ൽ ലോകത്തെ മൂന്നിലൊന്നു രാജ്യങ്ങളും സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലാകുമെന്ന് രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) മേധാവി ക്രിസ്റ്റലീന ജോർജീവ. കഴിഞ്ഞ വർഷം യുഎസിലും യൂറോപ്യൻ യൂണിയനിലും ചൈനയിലുമുണ്ടായതിനേക്കാൾ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയായിരിക്കും ഉണ്ടാകാൻ പോകുന്നത്. ചൈനയിലെ സ്ഥിതി അടുത്ത മാസങ്ങളിൽ ഗുരുതരമാകും. ചൈനയുടെ വളർച്ച നെഗറ്റീവ് ആയി മാറും. ഇതിന്റെ പരിണിതഫലമായി ആഗോളതലത്തിലെ വളർച്ചയും നെഗറ്റീവ് ആകാൻ സാധ്യതയുണ്ടെന്നും അവർ പറഞ്ഞു. യുക്രെയ്ൻ-റഷ്യ യുദ്ധം പത്തു മാസമായിട്ടും അവസാനിക്കാതെ നീണ്ടുപോകുന്നതും വിലക്കയറ്റവും പലിശനിരക്കിലെ വർധനവും കൊറോണ വൈറസ് വ്യാപനവും കണക്കിലെടുത്താണ്…

Read More