യുഎസിൽ പന്നിവൃക്ക സ്വീകരിച്ച റിച്ചാർഡ് ആശുപത്രി വിട്ടു

പന്നിവൃക്ക സ്വീകരിച്ച് 62കാരൻ ആശുപത്രി വിട്ടു. യുഎസിലെ മസാച്യൂസെറ്റ്സ് സ്വദേശി റിച്ചാർഡ് സ്ലേമാൻ ആണ് പന്നിവൃക്ക സ്വീകരിച്ചത്. മസാചുസെറ്റ്സിലെ ജനറൽ ആശുപത്രിയിലായിരുന്നു നിർണായകമായ മാറ്റിവെക്കൽ ശസ്ത്രക്രിയ. മാര്‍ച്ച് 16നായിരുന്നു ശസ്ത്രക്രിയ. മാറ്റിവെച്ച വൃക്കയെ ശരീരം പുറന്തള്ളാതിരിക്കാനുള്ള മരുന്നുകൾ കഴിച്ച് റിച്ചാർഡ് സ്ലേമാൻ ഇത്രയും ദിവസം വിശ്രമിക്കുകയായിരുന്നു.  മസാച്യുസെറ്റ്സിലുള്ള ബയോടെക് കമ്പനിയായ ഇജെനസിസാണ് ജനിതക മാറ്റം വരുത്തിയ പന്നി വൃക്ക മാറ്റിവെക്കലിനായി നൽകിയത്. നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് വൃക്ക മാറ്റിവെച്ചത്. ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്…

Read More

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഡൗൺലോഡ് ചെയ്ത ആപ്പായി ഇൻസ്റ്റഗ്രാം

ലോകത്ത് ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പ് എന്ന ബഹുമതി സ്വന്തമാക്കി ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഇൻസ്റ്റഗ്രാം. പ്രമുഖ ചൈനീസ് ആപ്പായ ടിക്ടോക്കിനെ പിന്തള്ളിയാണ് ഇൻസ്റ്റഗ്രാം ഒന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, 2023-ൽ 76.7 കോടി ആളുകളാണ് ഇൻസ്റ്റഗ്രാം ഡൗൺലോഡ് ചെയ്തിട്ടുള്ളത്. മുൻ വർഷത്തേക്കാൾ 20 ശതമാനം വർദ്ധനവ് നേടാൻ ഇൻസ്റ്റഗ്രാമിന് കഴിഞ്ഞു. അതേസമയം, 73.3 കോടി ടിക്ടോക്ക് ഡൗൺലോഡ് ചെയ്തിട്ടുള്ളത് ആളുകളാണ്. 2010-ലാണ് ഇൻസ്റ്റാഗ്രാം ആദ്യമായി ലോഞ്ച് ചെയ്തത്. ആദ്യ കാലത്ത്…

Read More

യാത്രക്കാരുടെ സുരക്ഷയാണ് പ്രധാനം; കേന്ദ്രസർക്കാരിന്റെ ചട്ടങ്ങൾക്ക് അനുസരിച്ചാണ് പുതിയ ലൈസൻസ്: കെ ബി ​ഗണേഷ് കുമാർ

കേന്ദ്രസർക്കാരിന്റെ ചട്ടങ്ങൾക്ക് അനുസരിച്ചാണ് പുതിയ ലൈസൻസ് പരിഷ്കരണമെന്ന് ​ഗതാ​ഗത വകുപ്പ് മന്ത്രി കെ ബി ​ഗണേഷ്കുമാർ. ലോകനിലവാരത്തിലേക്ക് ഡ്രൈവിം​ഗ് ഉയർത്തുകയാണ് ലക്ഷ്യം. യാത്രക്കാരുടെ സുരക്ഷയാണ് പ്രധാനമെന്ന് പറഞ്ഞ ​ഗണേഷ്കുമാർ ഡ്രൈവിം​ഗ് സ്കൂളുകളുടെ താത്പര്യമല്ല പ്രധാനമെന്നും കെ ബി ​ഗണേഷ് കുമാർ പറഞ്ഞു. അതേസമയം സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങളുമായി ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരിച്ചതോടെ ലൈസൻസ് നേടാൻ ഇനി കടമ്പകൾ ഏറെയാണ്. ഗ്രൗണ്ട് ടെസ്റ്റില്‍ പാര്‍ക്കിങ്, കയറ്റിറക്കങ്ങള്‍, വളവുതിരിവുകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് പുതിയ പരിഷ്കാരം. മെയ് ഒന്ന് മുതലാണ് പുതിയ മാറ്റങ്ങള്‍…

Read More

ഒരു വർഷത്തിനിടെ 10 വിവാഹം കഴിച്ച ഇന്ത്യക്കാരൻ; 39 വിവാഹത്തിൽനിന്ന് 94 കുട്ടികൾ:  ആരായിരുന്നു ആ “വിവാഹശ്രീമാൻ’

ലോകം അണുകുടുംബ വ്യവസ്ഥയിൽ സഞ്ചരിക്കുന്പോൾ മിസോറാമിലെ സിയോണ ചാനയുടെ കുടുംബം എല്ലാവർക്കും അദ്ഭുതമാണ്. ആ കുടുംബത്തിൽ 181 അംഗങ്ങളുണ്ട്. സിയോണ ചാനയ്ക്ക് 39 ഭാര്യമാരുണ്ട്. 94 കുട്ടികളും. മിസോറാമിലെ ബക്തവാങ് ഗ്രാമത്തിലെ ഒരു വലിയ വീട്ടിലാണ് ഇവരെല്ലാവരും താമസിക്കന്നത്. ചാനയുടെ കുടുംബത്തിൽ മക്കളുടെ ഭാര്യമാരും 36 പേരക്കുട്ടികളും ഉൾപ്പെടുന്നു. 2011ൽ 76-ാം വയസിൽ സിയോണ ചാന അന്തരിച്ചു. നൂറോളം മുറികളുള്ള നാലുനില വീട്ടിലാണ് കുടുംബം താമസിക്കുന്നത്. കാലക്രമേണ, ചാനയുടെ വീട് ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറി….

Read More

ബയോടെക്നോളജി ലോകത്ത് മുൻനിരയിൽ എത്താൻ സൗ​ദി അ​റേ​ബ്യ; പുതിയ പദ്ധതി പ്രഖ്യാപിച്ചു

ബ​യോ​ടെ​ക്​​നോ​ള​ജി ലോ​ക​ത്ത്​ മു​ൻ​നി​ര​യി​ലെ​ത്താ​ൻ സൗ​ദി അ​റേ​ബ്യ പു​തി​യ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു. കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നാ​ണ്​ ദേ​ശീ​യ ബ​യോ​ടെ​ക്​​നോ​ള​ജി പ​ദ്ധ​തി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്​. ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്ത​ൽ, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, ഭ​ക്ഷ്യ​സു​ര​ക്ഷ എ​ന്നീ രം​ഗ​ങ്ങ​ളി​ൽ രാ​ജ്യ​ത്തി​​ന്‍റെ സ്ഥാ​നം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​നാ​ണ്​ ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ദേ​ശീ​യാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ലും ജീ​വി​ത നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​ലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കും. പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, ഭ​ക്ഷ്യ-​ജ​ല സു​ര​ക്ഷ കൈ​വ​രി​ക്ക​ൽ, സാ​മ്പ​ത്തി​കാ​വ​സ​ര​ങ്ങ​ൾ വ​ർ​ധി​പ്പി​ക്ക​ൽ, വ്യ​വ​സാ​യ​ങ്ങ​ൾ സ്വ​ദേ​ശി​വ​ത്​​ക​രി​ക്ക​ൽ എ​ന്നി​വ​യും ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്നു. ‘വി​ഷ​ൻ 2030’​ന്റെ  ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ്​….

Read More

ആൻറിബയോട്ടിക്കുകൾ കണ്ടുപിടിച്ചില്ലായിരുന്നെങ്കിൽ; ലോകത്തിലെ ഏറ്റവും പഴക്കമുള്ള ചില ആൻറിബയോട്ടിക്കുകൾ

ആൻറിബയോട്ടിക്കുകളുടെ കണ്ടുപിടിത്തം മനുഷ്യരാശിയുടെ ആരോഗ്യമേഖലയിലെ വൻ കുതിച്ചുചാട്ടമായിരുന്നു. ബാക്ടീരിയ, വൈറൽ, ഫംഗസ് അണുബാധകൾ പലരെയും കൊല്ലുന്ന ഒരു കാലമുണ്ടായിരുന്നു! ഇത്തരം അണുബാധകൾക്ക് അന്നു ചികിത്സകളൊന്നും ഉണ്ടായിരുന്നില്ല. ആയിരക്കണക്കിന് കുട്ടികൾ വിവിധ അണുബാധ മൂലം മരിച്ചിരുന്നു. ലോകത്തിലെ അഞ്ച് പഴയ ആൻറിബയോട്ടിക്കുകളെക്കുറിച്ച് അറിയൂ. 1. പെൻസിലിൻ കണ്ടുപിടിച്ച വർഷം: 1928 ശാസ്ത്രജ്ഞൻ: അലക്‌സാണ്ടർ ഫ്‌ലെമിംഗ് രാജ്യം: യുണൈറ്റഡ് കിംഗ്ഡം ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ആൻറിബയോട്ടിക്കാണ് പെൻസിലിൻ. 1928-ൽ അലക്‌സാണ്ടർ ഫ്‌ലെമിംഗ് തൻറെ ലാബിൽ വച്ച് ആകസ്മികമായാണ് പെൻസിലിൻ…

Read More

ഇന്റർ നെറ്റിലെ താരം ലയണൽ മെസി ; ഈ വർഷം ലോകം തിരഞ്ഞ ഫുട്ബോളർ മെസി

ഈ വർഷം ലേകം ഏറ്റവുമധികം തിരഞ്ഞ ഫുട്‌ബോൾ താരമായി അർജന്റീനിയൻ ഇതിഹാസം ലയണൽ മെസി. റെഫ് സ്റ്റാറ്റ്‌സ് പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ലോകകപ്പ് കിരീടം നേടിയതും ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി.യിൽ നിന്ന് ഇന്റർ മയാമിയിലേക്കുള്ള കളം മാറ്റവും മെസിയെ കൂടുതൽ തിരയാൻ കാരണമായി. യു.എസിലും ഏറ്റവുമധികം ആളുകൾ ഇന്റർനെറ്റിലൂടെ കണ്ടത് മെസിയെയാണ്. യു.എസിലെ 50 സംസ്ഥാനങ്ങളിലും മെസി ഒന്നാമതാണ്. തുർക്കി, കാനഡ, ബെൽജിയം, ചൈന, ജർമനി, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, അർജന്റീന, നെതർലൻഡ്‌സ്, ഘാന, സ്വീഡൻ, ഇറ്റലി…

Read More

ലോകത്തെ മികച്ച വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള ഒരെണ്ണം പോലുമില്ല; ഗൗരവതരമാണെന്നും രാഷ്ട്രപതി

ലോകത്തിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു സ്ഥാപനം പോലുമില്ലെന്ന് രാഷ്ട്രപതി ദൗപ്രദി മുര്‍മു. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ വൈജ്ഞാനികപാരമ്പര്യമുള്ള രാജ്യമെന്ന നിലയില്‍ ലോകത്തിലെ 50 മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഒന്നു പോലും ഇന്ത്യയിലല്ലാത്തത് ഗൗരവതരമാണെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു. ഐ.ഐ.ടി. ഖരഗ്പുരിലെ 69-ാമത് ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുമ്പോഴായിരുന്നു രാഷ്ട്രപതിയുടെ പ്രതികരണം. മികച്ച റാങ്കിങ്ങുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലോകമെമ്പാടുമുള്ള വിദ്യാര്‍ഥികളെ ഇന്ത്യയിലേക്കാകര്‍ഷിക്കുമെന്നും ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ ഇന്ത്യയുടെ ഖ്യാതി വര്‍ദ്ധിപ്പിക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.not a…

Read More

അത് ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല; ദിവസം ഒഴുകുന്നത് മൂന്ന് മൈൽ: വീഡിയോ കാണാം

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മ​ഞ്ഞു​മ​ല സ​ഞ്ച​രി​ക്കു​ന്നു..! 1980 മു​ത​ൽ സ​മു​ദ്ര​ത്തി​ൽ നി​ല​യു​റ​പ്പി​ച്ചി​രു​ന്ന A23a എ​ന്ന മ​ഞ്ഞു​മ​ല​യാ​ണ് അ​ന്‍റാ​ർ​ട്ടി​ക്ക​യി​ൽ​നി​ന്ന് നീ​ങ്ങു​ന്ന​താ​യി ബി​ബി​സി റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ദി​വ​സ​വും മൂ​ന്ന് മൈ​ൽ എ​ന്ന തോ​തി​ൽ മ​ഞ്ഞു​മ​ല ഒ​ഴു​കു​ന്ന​താ​യും ശാ​സ്ത്ര​ജ്ഞ​ർ പ​റ​യു​ന്നു. സം​ഭ​വി​ക്കു​ന്ന​തു സ്വാ​ഭാ​വി​ക ച​ല​ന​മാ​ണെ​ന്നും പ്ര​ത്യേ​ക കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നും ഗ​വേ​ഷ​ക​ർ. മ​ഞ്ഞു​മ​ല കാ​ല​ക്ര​മേ​ണ ചെ​റു​താ​യി ക​നം​കു​റ​ഞ്ഞ​താ​കു​മെ​ന്നും സ​മു​ദ്ര​പ്ര​വാ​ഹ​ങ്ങ​ളാ​ൽ ഒ​ഴു​കി​ന​ട​ക്കു​മെ​ന്നും ബ്രി​ട്ടീ​ഷ് അ​ന്‍റാ​ർ​ട്ടി​ക് സ​ർ​വേ​യി​ലെ ഗ്ലേ​സി​യോ​ള​ജി​സ്റ്റ് ഒ​ലി​വ​ർ മാ​ർ​ഷ് പ​റ​ഞ്ഞു. മ​ഞ്ഞു​മ​ല​യു​ടെ വി​സ്തീ​ർ​ണം 1,500 ച​തു​ര​ശ്ര മൈ​ൽ ആ​ണ്. അ​താ​യ​ത് വാ​ഷിം​ഗ്ട​ൺ ഡി​സി​യു​ടെ…

Read More

ലോക സിനിമാരംഗത്ത് പുതിയൊരു ചരിത്രം; 13 മണിക്കൂർ കൊണ്ട് ഒരുക്കിയ സിനിമ

വെറും 13 മണിക്കൂർ കൊണ്ട് ഒരു മുഴുനീള സിനിമ പൂർത്തിയാക്കിക്കൊണ്ട് എറണാകുളം സ്വദേശി രഘുനാഥൻ എൻ ബി ലോക സിനിമാരംഗത്ത് പുതിയൊരു ചരിത്രം സൃഷ്ടിച്ചു. ഒക്ടോബർ ഇരുപത്തിയൊന്നാം തീയതി കാലത്ത് പത്തുമണിക്ക് ചിത്രീകരണം ആരംഭിച്ച ‘തത്ത്വമസി’ എന്ന സിനിമയാണ് വൈകുന്നേരം 11:40ന് ഓ ടി ടി പ്ലാറ്റ്ഫോമിലൂടെ ഡിജിറ്റൽ റിലീസിംഗ് പൂർത്തിയാക്കി ലോക സിനിമയിൽ പുതിയ അധ്യായം എഴുതി ചേർത്തത്. ഒരു കോടതിയിൽ നടക്കുന്ന കേസ് വിസ്താരവും അതിനോടനുബന്ധിച്ച സംഭവങ്ങളുമാണ് ഈ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. ഡിജിറ്റൽ ബാനറിൽ,…

Read More