
ലോക വ്യാപാര സംഘടനയുടെ മന്ത്രിതല സമ്മേളനം ഇന്ന് മുതൽ അബുദാബിയിൽ
ആഗോളകാലാവസ്ഥ ഉച്ചകോടി(കോപ്28)ക്ക് ശേഷം യു.എ.ഇ ആതിഥ്യമരുളുന്ന ലോക വ്യാപാരസംഘടന(ഡബ്ല്യു.ടി.ഒ)യുടെ 13മത് മന്ത്രിതല സമ്മേളനത്തിന് ഇന്ന് മുതൽ അബൂദബിയിൽ തുടക്കമായി. ആഗോള തലത്തിൽ വ്യാപാര രംഗം നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും ചർച്ച ചെയ്യുന്ന വേദിയെന്ന നിലയിൽ രാജ്യാന്തര തലത്തിൽ വളരെ പ്രാധാന്യപൂർവമാണ് സമ്മേളനം വീക്ഷിക്കപ്പെടുന്നത്. ലോക വ്യാപാര സംഘടനയുടെ ഉന്നത തീരുമാനങ്ങൾ രൂപപ്പെടുന്ന വേദി കൂടിയാണ് മന്ത്രിതല സമ്മേളനം. സംഘടനയുടെ 166 അംഗരാജ്യങ്ങളിലെ 7,000 മുതിർന്ന ഉദ്യോഗസ്ഥരും പ്രതിനിധികളുമാണ് അബൂദബിയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നത്. 29നാണ് സമ്മേളനം സമാപിക്കുന്നത്.സുപ്രധാന…