ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് പട്ടികയില്‍ മാറ്റം; ന്യൂസിലന്‍ഡിനെ പിന്തള്ളി മൂന്നാം സ്ഥാനത്തേക്ക് കയറി ശ്രീലങ്ക

ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിലെ വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് പട്ടികയില്‍ മൂന്നാമതേക്ക് മുന്നേറിയിരിക്കുകയാണ് ശ്രീലങ്ക. ന്യൂസിലന്‍ഡിനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ശ്രീലങ്ക മൂന്നാം സ്ഥാനത്തേക്ക് കയറിത്. എട്ട് ടെസ്റ്റില്‍ നാലു ജയവും നാല് തോല്‍വിയുമുള്ള ലങ്ക 48 പോയന്‍റും 50 വിജയശതമാനവുമായാണ് മൂന്നാം സ്ഥാനത്തേക്ക് മുന്നേറിയിരിക്കുന്നത്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റില്‍ ശ്രീലങ്ക 63 റണ്‍സിന്‍റെ വിജയമാണ് നേടിയത്. 275 റണ്‍സ് വിജൈയലക്ഷ്യവുമായി അവസാന ദിവസം 207-8 എന്ന സ്കോറില്‍ ക്രീസിലിറങ്ങിയ ന്യൂസിലന്‍ഡ് വെറും മൂന്ന് റണ്‍സ് കൂടി…

Read More