
വേൾഡ് മലയാളികൗൺസിൽ മിഡിലീസ്റ്റ് കായികമേള ജനുവരി28 ന്
ഡബ്ലിയു.എം.സി. മിഡിലീസ്റ്റ് റീജിയൻ സംഘടിപ്പിക്കുന്ന സ്പോർട്സ് മീറ്റ് 2024 ഞായറാഴ്ച ദുബായ് ഡാന്യുബ് സ്പോർട്സ് വേൾഡിൽ നടക്കും. മിഡിലീസ്റ്റ് റീജിയന്റെ ഐക്യദാർഢ്യം കൂടുതൽ ഉട്ടിയുറപ്പിക്കുന്നതിന്റ ഭാഗമായി മിഡിലീസ്റ്റിലെ പതിമൂന്ന് പ്രൊവിൻസുകളിലും സ്പോർട്സ് ഡേ പതാകകൾ കഴിഞ്ഞ ദിവസങ്ങളിൽ മിഡിലീസ്റ്റ് ചെയർമാൻ സന്തോഷ് കേട്ടത്ത്, പ്രസിഡന്റ് വിനേഷ് മോഹൻ, സെക്രട്ടറി രാജീവ് കുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, സ്പോർട്സ് ഡേ ജനറൽ കൺവീനർ സി. യു. മത്തായി, ഗ്ലോബൽ വി.സി.വർഗീസ് പനക്കൽ, മീഡിയ ഫോറം സെക്രട്ടറി വി.എസ്.ബിജുകുമാർ അൽ…