ആഫ്രിക്കൻ രാജ്യങ്ങളിൽ പടർന്ന് പിടിച്ച് മങ്കിപോക്സ്; പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

ആഫ്രിക്കൻ രാജ്യങ്ങളിൽ മങ്കിപോക്സ് വ്യാപിക്കുന്ന സാഹചര്യത്തിൽ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. കുട്ടികൾക്കും മുതിർന്നവർക്കും ഇടയിൽ കേസുകൾ സ്ഥിരീകരിക്കുക ചെയ്തു. രണ്ട് വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് മങ്കിപോക്സിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. റിപ്പബ്ലിക് ഓഫ് കോംഗോയിൽ പൊട്ടിപ്പുറപ്പെട്ട മങ്കിപോക്സ് അതിവേഗം മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിച്ചതോടെയാണ് ജാഗ്രതാ നിർദേശവും അടിയന്തരാവസ്ഥയും ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്. ആഫ്രിക്കൻ രാജ്യമായ കോം​ഗോയിൽ 450 ൽ അധികം ആളുകളാണ് വൈറസ് ബാധിച്ച് മരിച്ചത്. ‘ഇത് നമ്മെയെല്ലാം ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ആഫ്രിക്കയ്‌ക്കപ്പുറത്തേക്കും…

Read More

അൽഖോബാറിനെ ‘ആരോഗ്യ നഗര’മായി തിരഞ്ഞെടുത്ത് ലോകാരോഗ്യ സംഘടന

സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രധാന നഗരമായ അൽഖോബാറിനെ ‘ആരോഗ്യ നഗര’മായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) തിരഞ്ഞെടുത്തു. ഡബ്ല്യു.എച്ച്.ഒ നിയമങ്ങൾക്ക് അനുസൃതമായി ടൂറിസം, വിനോദം, ആരോഗ്യം എന്നീ കാര്യങ്ങളിൽ മികവ് പുലർത്താൻ ആവശ്യമായ എല്ലാ മാനദണ്ഡങ്ങളും പൂർത്തീകരിച്ചതിൻറെ ഫലമായാണ് ഈ അംഗീകാരം ലഭിച്ചത്. ലോകാരോഗ്യ സംഘടനയിൽനിന്ന് അക്രഡിറ്റേഷൻ നേടുന്നതിൽ അൽഖോബാർ ഗവർണറേറ്റിന് വലിയ പ്രാധാന്യമുണ്ടെന്ന് കിഴക്കൻ പ്രവിശ്യാ മേയർ എൻ.ജി. ഫഹദ് അൽ ജുബൈർ പറഞ്ഞു. ആരോഗ്യത്തിൻറെയും വികസനത്തിൻറെയും നിർണായക ഘടകങ്ങളുമായി ഇടപഴകുന്നതിനും ആരോഗ്യനഗരങ്ങളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും ആവശ്യകതകളും…

Read More

ലോകാരോഗ്യ സംഘടനയ്ക്ക് 40 ലക്ഷം ഡോളർ സഹായം പ്രഖ്യാപിച്ച് ഖത്തർ

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന (ഡ​ബ്ല്യൂ.​എ​ച്ച്.​ഒ)​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 40 ല​ക്ഷം ഡോ​ള​ർ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് ഖ​ത്ത​ർ. ‘എ​ല്ലാ​വ​ർ​ക്കും ആ​രോ​ഗ്യം’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ആ​ദ്യ നി​ക്ഷേ​പ റൗ​ണ്ടി​ൽ പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രി​യും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന എ​ക്‌​സി​ക്യൂ​ട്ടി​വ് ബോ​ർ​ഡ് അ​ധ്യ​ക്ഷ​യു​മാ​യ ഡോ. ​ഹ​നാ​ൻ മു​ഹ​മ്മ​ദ് അ​ൽ കു​വാ​രി​യാ​ണ് ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്. 2020-2021ലെ ​ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പ്രോ​ഗ്രാം ബ​ജ​റ്റി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ ഖ​ത്ത​ർ ഏ​ഴാ​മ​താ​ണ്. 2021ൽ 10 ​ദ​ശ​ല​ക്ഷം ഡോ​ള​റാ​ണ് ഖ​ത്ത​ർ സം​ഭാ​വ​ന ന​ൽ​കി​യ​തെ​ന്ന് ഡോ. ​ഹ​നാ​ൻ അ​ൽ കു​വാ​രി സം​സാ​ര​ത്തി​നി​ടെ…

Read More

‘​ഗാസ്സ മുനമ്പ് മരണമേഖലയായി മാറി’; ലോകാരോഗ്യസംഘടന മേധാവി

ഗാസ്സ മുനമ്പ് മരണമേഖലയായി മാറിയെന്ന് ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അദാനോം ഗബ്രിയേസസ്. ​ഗാസ്സ മുനമ്പിന്റെ ഭൂരിപക്ഷവും നശിപ്പിക്കപ്പെട്ടിരിക്കുന്നു. ഇതുവരെ 29,000 പേർ ഇസ്രായേൽ ആ​ക്രമണങ്ങളിൽ കൊല്ലപ്പെട്ടു. നിരവധി പേരെ കാണാതായി. ഇവരിൽ ഭൂരിപക്ഷവും മരിച്ചുവെന്നാണ് സംശയം. നിരവധി പേർക്കാണ് ഓരോ ദിവസവും പരിക്കേൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗാസ്സ മുനമ്പിൽ പോഷകാഹാരകുറവ് വർധിക്കുകയാണ്. ഒക്ടോബർ ഏഴിന് മുമ്പ് ഒരു ശതമാനം ജനങ്ങൾക്കാണ് പോഷകാഹാര കുറവുണ്ടായിരുന്നതെങ്കിൽ പല മേഖലകളിലും ഇപ്പോൾ അത് 15 ശതമാനമായി ഉയർന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധം…

Read More