
ലോക ഫോറന്‍സിക് സയന്‍സ് സമ്മേളനത്തിന് ഉജ്ജ്വല തുടക്കം
റാസല്‍ഖൈമ വേദിയായി മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രഥമ അന്താരാഷ്ട്ര ഫോറന്‍സിക് സയന്‍സ് സമ്മേളനത്തിന് ഉജ്ജ്വല തുടക്കം. ഇന്ത്യയുള്‍പ്പെടെ 29 രാഷ്ട്രങ്ങളില്‍നിന്നുള്ളവര്‍ പങ്കെടുക്കുന്ന സമ്മേളനം റാസല്‍ഖൈമ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സഊദ് ബിന്‍ സഖര്‍ ആല് ഖാസിമിയുടെ സാന്നിധ്യത്തിലാണ് തുടക്കമായത്. റാക് മൂവ് ഇന്‍ പിക്ക് ഹോട്ടലില്‍ മൂന്ന് ഹാളുകളിലായി നടക്കുന്ന സമ്മേളനത്തില്‍ 96 പ്രഭാഷണങ്ങളും 156 പഠന റിപ്പോര്‍ട്ടുകളുമാണ് അവതരിപ്പിക്കപ്പെടുന്നത്. പ്രഫ. ഡോ. ക്ലൗഡ് റൗക്സ്, പ്രഫ. ഡെനീസ് എ. കുസാക്ക്, ഡോ. ഉവോ ഒ….