ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം ഇന്ന്
ട്വന്റി ട്വന്റി ലോകകപ്പിൽ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും. തുടർച്ചയായ മൂന്നാം ജയത്തോടെ സെമി സാധ്യത വർധിപ്പിക്കാനാവും ഇന്ത്യയുടെ ശ്രമം. പെർത്തിൽ ഇന്ത്യൻ സമയം വൈകിട്ട് 4.30നാണ് മത്സരം. പെർത്തിൽ ഇന്ന് മഴ വില്ലനായില്ലെങ്കിൽ തുല്യ ശക്തികളുടെ പോരാട്ടത്തിന് സാക്ഷിയാകാം. ഇതിനോടകം ഒരു മത്സരം മഴ കവർന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്. തുടർച്ചയായി മൂന്നാം ജയം നേടിയാൽ ഇന്ത്യക്ക് സെമി സാധ്യതകൾ കൂടുതൽ ശക്തമാക്കാം. ഓപ്പണിങിൽ കെ.എൽ രാഹുൽ ഫോം കണ്ടെത്താത്താണ് ഇന്ത്യയുടെ തലവേദന. രാഹുലിന്…