ലോകകപ്പിൽ ശ്രീലങ്കയെ തകർത്ത് പാക്കിസ്ഥാൻ; ശ്രീലങ്കയുടേത് ലോകകപ്പിലെ രണ്ടാം തോൽവി
ലോകകപ്പിലെ രണ്ടാം മത്സരത്തിലും ശ്രീലങ്കയ്ക്ക് തോൽവി.6 വിക്കറ്റിനാണ് പാകിസ്താൻ ശ്രീലങ്കയെ തകർത്ത് . ഓപ്പണർ അബ്ദുള്ള ഷഫീഖിന്റെയും മുഹമ്മദ് റിസ്‌വാന്റെയും സെഞ്ച്വറിയുടെ ബലത്തിലാണ് പാകിസ്താൻ ആറ് വിക്കറ്റിന്റെ ആവേശ ജയം നേടിയത്. ശ്രീലങ്ക ഉയർത്തിയ 345 എന്ന ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്താൻ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 48.2 ഓവറിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു. 37ന് രണ്ട് എന്ന നിലയിൽ ആദ്യഘട്ടത്തിൽ പതറിയ പാകിസ്താൻ മൂന്നാം വിക്കറ്റിലാണ് മത്സരത്തിലേക്ക് തിരച്ചെത്തിയത്. അബ്ദുള്ള ഷഫീഖ് 103 പന്തുകളിൽ നിന്ന് 113 റൺസും…