
ഇംഗ്ലണ്ടിനേയും തകർത്ത് ലോകകപ്പിൽ ഇന്ത്യയുടെ കുതിപ്പ്; ഇന്ത്യയുടെ തുടർച്ചയായ ആറാം ജയം
ഇന്ത്യയെ ചെറിയ സ്‌കോറിൽ ഒതുക്കി ജയിച്ചുകയറാമെന്ന ഇംഗ്ലണ്ടിന്റെ കണക്ക് കൂട്ടലുകൾക്ക് പ്രഹരമേൽപ്പിച്ച് ഇന്ത്യൻ ബൗളർമാർ.100 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. തോൽവിയോടെ ഇംഗ്ലണ്ട് ലോകകപ്പിൽ നിന്ന് പുറത്തായി. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരാണ് ഈ ലോകകപ്പിൽ തകർന്നടിഞ്ഞത്. ജയത്തോടെ ഇന്ത്യ സെമി ബെർത്ത് ഏറെക്കുറെ ഉറപ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 230 റൺസാണ് നേടിയത്. 231 റൺസ് വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിന് 34.5 ഓവറിൽ 129 റൺസെടുക്കാനെ ആയുള്ളൂ….