ട്വന്റി-20 ലോകകപ്പിന് ശേഷം ഇന്ത്യൻ ടീം സിംബാവെയിൽ പരമ്പര കളിക്കും; പരമ്പരയിൽ ഉണ്ടാവുക അഞ്ച് മത്സരങ്ങൾ

ജൂണില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം സിംബാബ്‌വെയില്‍ ട്വന്റി-20 പരമ്പര കളിക്കും. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുണ്ടാകുക. ജൂലൈ 6, ജൂലൈ 7, ജൂലൈ 10, ജൂലൈ 13, ജൂലൈ 14 തീയതികളിലായിട്ടായിരിക്കും മത്സരങ്ങള്‍. ലോകകപ്പിന് തൊട്ടു പിന്നാലെ നടക്കുന്ന പരമ്പരയായതിനാല്‍ സീനിയര്‍ താരങ്ങള്‍ക്ക് പകരം ഐപിഎല്ലില്‍ തിളങ്ങിയ യുവതാരങ്ങള്‍ക്കായിരിക്കും പരമ്പരയില്‍ അവസരം ലഭിക്കുക എന്നാണ് സൂചന. ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായിട്ടാണ് ട്വന്റി-20 ലോകകപ്പ് നടക്കുന്നത്. ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് ട്വന്റി-20 പരമ്പരകളൊന്നുമില്ല….

Read More

അർജന്റീന ലോക ഫുട്ബോൾ ജേതാക്കളായിട്ട് ഇന്നേക്ക് ഒരു വർഷം; ആഘോഷമാക്കി ആരാധകർ

ഖത്തറിൽ അർജന്‍റീന ഫുട്ബോള്‍ ലോകകപ്പിൽ മുത്തമിട്ടിട്ട് ഇന്നേക്ക് ഒരു വർഷം.ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ ഫൈനലിൽ കിലിയന്‍ എംബാപ്പെയുടെ ഫ്രാൻസിനെ മറികടന്നായിരുന്നു ലിയോണൽ മെസിയുടെയും സംഘത്തിന്‍റേയും കിരീടധാരണം. പൂർണതയിലേക്കുള്ള ലിയോണൽ മെസിയുടെ സഞ്ചാരപഥം അവസാനിച്ച നിമിഷം. അർജന്‍റീനയുടെ മുപ്പത്തിയാറാണ്ട് നീണ്ട കാത്തിരിപ്പ് അവസാനിച്ച നിമിഷം. ലോകമെമ്പാടുമുള്ള അർജന്‍റൈൻ ആരാധകരുടെ പ്രാർഥനകൾ സഫലമായ നിമിഷം. ഇങ്ങനെ പ്രത്യേകതകള്‍ ഏറെയുണ്ടായിരുന്നു ഖത്തറില്‍ ഫുട്ബോള്‍ രാജാക്കാന്‍മാരായി അര്‍ജന്‍റീനയുടെ നീലപ്പട മാറിയപ്പോള്‍. ലുസൈൽ ഐക്കോണിക് സ്റ്റേഡിയത്തിൽ ലിയോണൽ മെസിയുടെ അർജന്‍റീന വിശ്വവിജയികളായത്…

Read More

ലോകകപ്പ് യോഗ്യതാ മത്സരം; മാറക്കാനയിൽ വീണ്ടും ബ്രസീലിനെ നാണം കെടുത്തി അർജന്റീന

ഒരിടവേളയ്‌ക്ക് ശേഷം ബ്രസീലും അര്‍ജന്‍റീനയും മാറക്കാനയില്‍ മുഖാമുഖം വന്ന ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കാനറികള്‍ക്ക് നിരാശ. 63-ആം മിനുറ്റില്‍ നിക്കോളാസ്ഒട്ടാമെന്‍ഡി നേടിയ ഗോളില്‍ അര്‍ജന്‍റീന എതിരാളികളുടെ തട്ടകത്തില്‍ എതിരില്ലാത്ത ഒരു ഗോളിന്റെ സ്വന്തമാക്കി. ബ്രസീലിന്‍റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. കഴിഞ്ഞ മത്സരങ്ങളില്‍ യുറുഗ്വെയോടും കൊളംബിയയോടും ബ്രസീല്‍ തോറ്റിരുന്നു. അതേസമയം യുറുഗ്വെയോട് തോറ്റ അര്‍ജന്‍റീന ബ്രസീലിനെതിരായ മത്സരത്തോടെ വിജയവഴിയില്‍ തിരിച്ചെത്തി. അതേസമയം ബ്രസീൽ-അർജന്റീന ലോകകപ്പ് യോഗ്യതാ മത്സരം തുടങ്ങുന്നതിന് മുമ്പ് ആരാധകർ തമ്മിൽ സംഘർഷം ഉണ്ടായി. ഗ്യാലറിയിൽ…

Read More

കാണികളുടെ എണ്ണത്തിൽ റെക്കോഡുമായി ഇന്ത്യൻ ലോകകപ്പ്

ഇന്ത്യയിൽ നടന്ന ക്രിക്കറ്റ് ലോകകപ്പ് കാണികളുടെ എണ്ണത്തിൽ റെക്കോഡ് സൃഷ്ടിച്ചു. ഇതുവരെ നടന്ന ഐസിസി ടൂർണമെന്റുകളിൽ ഏറ്റവും കൂടുതൽ കാണികളെത്തിയ ടൂർണമെന്റെന്ന റെക്കോർഡാണ് ഇന്ത്യയിൽ കഴിഞ്ഞ ദിവസം അവസാനിച്ച ലോകകപ്പ് സൃഷ്ടിച്ചിരിക്കുന്നത്. ആറാഴ്ച നീണ്ട് നിന്ന ഇന്ത്യ ലോകകപ്പിൽ 1,250,307 കാണികളാണ് മത്സരത്തിനെത്തിയത്. 2015-ൽ ഓസ്ട്രേലിയയിലും ന്യൂസീലൻഡിലുമായി നടന്ന ലോകകപ്പിലെ കാണുകളുടെ എണ്ണത്തെയാണ് മറികടന്നത്. അന്ന് 1,016,420 പേരാണ് കളി കാണാനെത്തിയിരുന്നത്. ദക്ഷിണാഫ്രിക്ക-അഫ്ഗാനിസ്താൻ മത്സരത്തോടെ കാണികളുടെ എണ്ണം പത്ത് ലക്ഷം പിന്നിട്ടിരുന്നു. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ…

Read More

ലോകകപ്പ് കാണാൻ സമയമുണ്ട്, മണിപ്പുർ സന്ദർശിക്കാൻ സമയമില്ല: പ്രധാനമന്ത്രിയെ വിമർശിച്ച് കോൺഗ്രസ്

കഴിഞ്ഞദിവസം അഹമ്മദാബാദിൽ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന ലോകകപ്പ് ഫൈനൽ മത്സരം കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയതിനെതിരെ കോൺഗ്രസ്. ലോകകപ്പ് ഫൈനൽ മത്സരം കാണാൻ പ്രധാനമന്ത്രി സമയം കണ്ടെത്തിയെങ്കിലും അക്രമം നാശം വിതച്ച മണിപ്പുർ ഇതുവരെ സന്ദർശിച്ചിട്ടില്ലെന്ന് കോൺഗ്രസ് പറഞ്ഞു. ‘പ്രധാനമന്ത്രി, തന്റെ പേരിലുള്ള അഹമ്മദാബാദിലെ സ്റ്റേഡിയത്തിൽ ഇരിക്കാൻ സമയം കണ്ടെത്തി. നാളെ മുതൽ കോൺഗ്രസിനെ വിമർശിക്കാനും അപകീർത്തിപ്പെടുത്താനും രാജസ്ഥാനിലും തെലങ്കാനയിലും എത്തും. എന്നാൽ, ഇപ്പോഴും പിരിമുറുക്കവും ദുരിതവും അനുഭവിക്കുന്ന മണിപ്പുർ സന്ദർശിക്കുന്നത് ഉചിതമാണെന്ന് അദ്ദേഹത്തിന് തോന്നിയിട്ടില്ല….

Read More

ലോകകപ്പ് സെമിഫൈനൽ; ഇന്ത്യ ന്യൂസിലൻഡ് പോരാട്ടം ഇന്ന്

ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ-ന്യൂസിലൻഡ് സെമി ഫൈനൽ മത്സരം ഇന്ന്. ഉച്ചയ്ക്ക് രണ്ടു മുതൽ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. ഈ ലോകകപ്പിൽ ഏറ്റവും ഉയർന്ന സ്കോറും ഏറ്റവും കുറഞ്ഞ സ്കോറും പിറന്ന വാംഖഡെയിൽ മത്സരം ആവേശകരമാകും. ഇരു ടീമുകളിലും പ്ലെയിംഗ് ഇലവനിൽ മാറ്റം ഉണ്ടാകാൻ സാധ്യതയില്ല. നാലുവർഷം കാത്തിരുന്ന ഒരു കണക്കുതീർക്കാനുണ്ട് ഇന്ത്യക്ക്. 2019ൽ ഓൾഡ് ട്രാഫോഡിൽ വീണ കണ്ണീർ മായ്ച്ചു കളയണം. 28 വർഷങ്ങൾക്ക് ശേഷം 2011ൽ ഇന്ത്യ വീണ്ടും ലോക കിരീടം ചൂടിയ വാംഖഡെയിൽ…

Read More

നെതര്‍ലന്‍ഡ്‌സിനെയും കടന്ന് ഇന്ത്യ; 160 റൺസിന്റെ കൂറ്റൻ ജയം സ്വന്തമാക്കി ടീം ഇന്ത്യ

ഏകദിന ലോകകപ്പില്‍ പ്രാഥമിക റൗണ്ടില്‍ ഒമ്പത് മത്സരങ്ങളും വിജയിച്ച് ഇന്ത്യ. അവസാന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ 160 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ബംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സാണ് നേടിയത്. ശ്രേയസ് അയ്യര്‍ (128), കെ എല്‍ രാഹുല്‍ (102) സെഞ്ചുറി നേടി. മറുപടി ബാറ്റിംഗില്‍ ഡച്ച് പട 47.5 ഓവറില്‍ 250ന് എല്ലാവരും പുറത്തായി. ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്,,…

Read More

‘ഒൻപതിൽ ഒൻപത്’; ലോകകപ്പ് ചരിത്രത്തിൽ ആദ്യം! ഇന്ത്യക്ക് റെക്കോർഡ് നേട്ടം

ലോകകപ്പിൽ ഒൻപതിൽ ഒൻപത് മത്സരങ്ങളും ജയിച്ച് ഇന്ത്യ സെമിയിലേക്ക് പോകുന്നത് അനുപമ റെക്കോർഡും സ്വന്തമാക്കി. നെതർലൻഡ്സിനെതിരായ ഗ്രൂപ്പ് മത്സരവും ജയിച്ചതോടെ ഇന്ത്യ ലോകകപ്പിൽ ഒൻപതിൽ ഒൻപത് മത്സരങ്ങളും ജയിച്ച് നോക്കൗട്ടിലെത്തുന്ന ചരിത്രത്തിലെ ആദ്യ ടീമായി. റൗണ്ട് റോബിൻ ഫോർമാറ്റിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ടീമായാണ് ഇന്ത്യ മാറിയത്. നേരത്തെ ഒരു ടീമിനും ഇത്തരമൊരു മുന്നേറ്റം നടത്താൻ സാധിച്ചിട്ടില്ല. 1996ൽ ശ്രീലങ്കയും 2003ൽ ഓസ്ട്രേലിയയും എട്ട് മത്സരങ്ങൾ ജയിച്ച് ഫൈനലിലെത്തിയിരുന്നു. ഫൈനലിലെ ജയവും ഉൾപ്പെടെയാണ് ഇരു ടീമുകൾക്കും…

Read More

സെമി സാധ്യതകൾ സജീവമാക്കി ന്യൂസിലൻഡ്; ശ്രീലങ്കയ്ക്ക് എതിരെ അഞ്ച് വിക്കറ്റിന്റെ ജയം

ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ശ്രീലങ്കയെ തകർത്തെറിഞ്ഞ് ന്യൂസിലൻഡ്. അഞ്ച് വിക്കറ്റ് വിജയമാണ് കിവികൾ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 46.4 ഓവറിൽ പത്ത് വിക്കറ്റ് നഷ്ടപ്പെടുത്തി 171 റൺസ് മാത്രമാണ് നേടിയത്. താരതമ്യേന ചെറിയ വിജയലക്ഷ്യം മറികടക്കാനിറങ്ങിയ കിവികൾ 23.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തു. ന്യൂസിലൻഡിനായി ഡിവോൺ കോൺവേയും (45), രചിൻ രവീന്ദ്രയും (42),ഡരിൽ മിച്ചൽ (43) എന്നിവരാണ് തിളങ്ങിയത്. കോൺവേ ദുഷ്മന്ത് ചമീരയുടെയും രചിൻ തീക്ഷണയുടെയും പന്തിലാണ് മടങ്ങിയത്. മിച്ചലിനെ…

Read More

ദക്ഷിണാഫ്രിക്കയും കടന്ന് ഇന്ത്യ; അപരാജിയ കുതിപ്പ് തുടർന്ന് ടീം ഇന്ത്യ

മുഹമ്മദ് സിറാജിൽ തുടങ്ങി കുല്‍ദീപ് യാദവ് തീർക്കുമ്പോൾ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് 243 റൺസിന്റെ വമ്പൻ ജയം. ഇന്ത്യ ഉയർത്തിയ 327 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയ്ക്ക് 27.1 ഓവറിൽ 83 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. അഞ്ച് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് ദക്ഷിണാഫ്രിക്കയെ മുച്ചൂടും തകര്‍ത്തത്. ടീം സ്‌കോർ ആറിൽ നിൽക്കെ ദക്ഷിണാഫ്രിക്കയുടെ ആദ്യ വിക്കറ്റ് വീണു. ഒരു ഫോർ നേടി വമ്പ് കാണിച്ചെങ്കിലും നേരിട്ട പത്താം പന്തിൽ എഡ്ജ് തട്ടി ഡി-കോക്ക് പുറത്ത്. സിറാജായിരുന്നു ബൗളർ. 22ന്…

Read More