തകർന്നടിഞ്ഞ് ഓസീസ്; ദക്ഷിണാഫ്രിക്കക്ക് കൂറ്റൻ ജയം
ലോകകപ്പിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ആസ്‌ത്രേലിയക്ക് തോൽവി. 134 റൺസിനാണ് ദക്ഷിണാഫ്രിക്ക ഓസീസിനെ തകർത്തത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 312 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഓസീസ് 177 റൺസിന് ഓൾ ഔട്ടായി. ഓസീസിനായി 46 റൺസെടുത്ത മാർനസ് ലബൂഷൈൻ മാത്രമാണ് പൊുരുതി നോക്കിയത്. ദക്ഷിണാഫ്രിക്കക്കായി കഗീസോ റബാഡ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ മാർക്കോ ജേൻസൺ, കേശവ് മഹാരാജ് , തബ്രീസ് ഷംസി എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തി. തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി കുറിച്ച ക്വിൻൺ ഡീക്കോക്കാണ് കളിയിലെ…