
ലോകകപ്പ് ക്രിക്കറ്റ്; രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഓസ്ട്രേലിയ, കലാശപ്പോരിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ
താരതമ്യേന ചെറിയ വിജയലക്ഷ്യം തേടിയിറങ്ങിയ ഓസീസിന് ഗംഭീര തുടക്കമാണ് ഓപ്പണർമാരായ ട്രാവിസ് ഹെഡും, ഡേവിഡ് വാർണറും ചേർന്ന് നല്കിയത്. സഖ്യം 6.1 ഓവറിൽ 60 റൺസെടുത്ത ശേഷമാണ് പിരിഞ്ഞത്. 18 പന്തിൽ നാല് സിക്സറുകളുടേയും ഒരു ഫോറിൻ്റേയും അകമ്പടിയോടെ 29 റൺസെടുത്താണ് വാർണർ പുറത്തായത്. തൊട്ടടുത്ത ഓവറിൽ മിച്ചൽ മാർഷിനെ പൂജ്യത്തിന് കഗീസോ റബാദ പുറത്താക്കിയതോടെ ഓസീസ് അപകടം മണത്തു. പിന്നീട് സ്റ്റീവ് സ്മിത്തുമായി ചേർന്ന് ഹെഡ്, സ്കോർ മുന്നോട്ടു കൊണ്ടു പോകവേ കേശവ് മഹാരാജ്, ട്രാവിസ്…