മൂന്നാം ജയം ലക്ഷ്യമിട്ട് ന്യൂസിലൻഡ് ഇന്നിറങ്ങും; എതിരാളികൾ ബംഗ്ലാദേശ്
ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ മൂന്നാം ജയം ലക്ഷ്യമിട്ട് ന്യൂസിലൻഡ് ഇന്നിറങ്ങും. ബംഗ്ലാദേശാണ് എതിരാളികൾ. ഉച്ചയ്ക്ക് രണ്ടിന് ചെപ്പോക്കിലാണ് മത്സരം. തുടർച്ചയായ മൂന്നം വിജയമാണ് ന്യൂസിലൻഡിന്‍റെ ലക്ഷ്യം. അതേസമയം രണ്ടാം വിജയത്തിനായാണ് ഷാകിബ് അൽ ഹസനും സംഘവും ഇറങ്ങുന്നത്. തുടർച്ചയായി രണ്ട് മത്സരവും വിജയിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് കിവീസ് പട. വെടിക്കെട്ട് ബാറ്റിംഗ് നിര തന്നെയാണ് കരുത്ത്. ടോം ലാഥമും വിൽ യങും ഡിവോൺ കോൺവെയും അടങ്ങിയ ബാറ്റിംഗ് നിര നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. നായകൻ കെയ്ൻ വില്യംസൺ തിരിച്ചെത്തുന്പോൾ…