ചെസിൽ ചരിത്ര നേട്ടം കൈവരിച്ച് ഇന്ത്യയുടെ ഗ്രാൻഡ് മാസ്റ്റർ ഡി ഗുകേഷ്; കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ കിരീടം നേടുന്ന പ്രായംകുറഞ്ഞ താരം

ചെസ് കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ കിരീടം നേടി ഇന്ത്യയുടെ ഗ്രാൻഡ് മാസ്റ്റർ ഡി. ഗുകേഷ്. പതിനേഴുകാരനായ ഗുകേഷ് കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ കിരീടം നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരം എന്ന നേട്ടവും സ്വന്തമാക്കി. അവസാന റൗണ്ടിൽ ഗുകേഷ് അമേരിക്കയുടെ ഗ്രാൻഡ്‌മാസ്റ്റർ ഹികാരു ഹക്കാമുറയെ സമനിലയിൽ തളച്ചു. അങ്ങനെ 9 പോയിന്റുമായാണ് ഗുകേഷ് കിരീടം നേടിയത്. കാനഡയിലെ ടൊറൻ്റോയിൽ നടന്ന 14 റൗണ്ട് കാൻഡിഡേറ്റ് ടൂർണമെൻ്റ് ലോക ചാമ്പ്യന്റെ എതിരാളിയെയാണ് തീരുമാനിക്കുന്നത്. പ്രധാന താരങ്ങൾ മത്സരിച്ച കാൻഡിഡെറ്റ്സിൽ, വിശ്വനാഥൻ ആനന്ദിനു ശേഷം…

Read More

ദോഹ തുറമുഖത്ത് അറേബ്യൻ കുതിരകളുടെ ലോക ചാമ്പ്യൻഷിപ്പ്; മത്സരങ്ങൾ വിവിധ വിഭാഗങ്ങളിൽ

വേഗതയും കരുത്തും സമന്വയിപ്പിച്ച് ദോഹ തുറമുഖത്ത് അറേബ്യന്‍ കുതിരകളുടെ ലോക ചാമ്പ്യന്‍ഷിപ്പ്. 21 രാജ്യങ്ങളില്‍ നിന്നുള്ള 150 കുതിരകളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. പരമ്പരാഗത വേദിയായ പാരീസില്‍ നിന്നും മാറി ഇതാദ്യമായാണ് അറേബ്യന്‍ കുതിരകളുടെ ലോകചാമ്പ്യന്‍ഷിപ്പ് മറ്റൊരു വേദിയിലെത്തുന്നത്. ദോഹ തുറമുഖത്ത് പ്രൗഢിയും സൗന്ദര്യവും കരുത്തും വേഗതയുമെല്ലാം ഒത്തുചേര്‍ന്ന കുതിരകള്‍ കാഴ്ചക്കാര്‍ക്ക് വിരുന്നൊരുക്കി. പ്രായത്തിനനുസരിച്ച് വിവിധ വിഭാഗങ്ങളിലായാണ് മത്സരം നട‌ക്കുന്നത്. മികച്ച ബ്രീഡര്‍, കുതിര ഉടമ, സ്റ്റലിയന്‍സ് പ്ലാറ്റിനം ചാന്പ്യന്‍ഷിപ്പ് തുടങ്ങിയ പുരസ്കാരങ്ങളും പ്രഖ്യാപിക്കും.

Read More