ടെറസിന് മുകളില്‍ കിടന്നു ഒരാഴ്ച വെയില്‍ കൊണ്ട് ശരീരം കറുപ്പിച്ചു, അത് കഥാപാത്രത്തിന് വേണ്ടിയായിരുന്നു; വിനീത് പറയുന്നു
ചെറിയ പ്രായത്തില്‍ അഭിനയിച്ചു തുടങ്ങിയ വിനീതിന് ഒരുകാലത്ത് കൈനിറയെ സിനിമകളുമായിരുന്നു. ഇപ്പോള്‍ അഭിനയത്തില്‍ നിന്ന് ചെറിയ ഇടവേളകള്‍ എടുക്കാറുണ്ട്. ഇടയ്ക്ക് ഡബ്ബിങ് ചെയ്തു ഞെട്ടിക്കുന്ന പ്രകടനവും കാഴ്ചവച്ചിരുന്നു. ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തില്‍ പ്രമുഖ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവങ്ങള്‍ പറയുകയാണ് വിനീത്. സംവിധായകന്മാരായ ഭരതന്‍, പത്മരാജന്‍, തുടങ്ങിയവരെ കുറിച്ചും അവര്‍ക്കൊപ്പം വര്‍ക്ക് ചെയ്ത സിനിമകളെ കുറിച്ചുമാണ് സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലൂടെ വിനീത് വ്യക്തമാക്കിയത്. എംടി സാറിന്റെ തിരക്കഥയില്‍ ഭരതേട്ടന്‍ ഋഷിശൃംഗന്‍ എന്നൊരു ചിത്രം പ്ലാന്‍…