യുഡിഎഫ് ഘടക കക്ഷിയോഗത്തിൽ സംസാരിക്കാൻ ക്ഷണിച്ചില്ല ; കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയ്ക്ക് അതൃപ്തി

കോൺഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തലയ്ക്ക് അതൃപ്തി. യുഡിഎഫ് യോഗത്തിൽ സംസാരിക്കാൻ വിളിച്ചില്ലെന്നതാണ് കാരണം. യുഡിഎഫ് ഘടക കക്ഷി നേതാക്കളെല്ലാം യോഗത്തിൽ സംസാരിച്ചെങ്കിലും രമേശ് ചെന്നിത്തലയെ സംസാരിക്കാൻ ക്ഷണിച്ചില്ല. ഇതിൽ കുപിതനായ അദ്ദേഹം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ മടങ്ങി. കഴിഞ്ഞ യുഡിഎഫ് യോഗത്തെ കുറിച്ച് അറിയിക്കാതിരുന്നതും പങ്കെടുക്കാൻ വിളിക്കാതിരുന്നതും പരാതിയുണ്ടായിരുന്നു. ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തിൽ പുതിയ ഘടക കക്ഷിയായി കേരള പ്രവാസി അസോസിയേഷനെ അംഗീകരിച്ചിരുന്നു. മൂന്ന് വർഷം മുൻപാണ് സംഘടന…

Read More