ഇന്ത്യ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് മല്ലികാർജുൻ ഖാർഗെ; പ്രവർത്തക സമിതി യോഗം ചേർന്ന് കോൺഗ്രസ്

രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. 2004ലെ ബിജെപിയുടെ ഇന്ത്യ തിളങ്ങുന്നു മുദ്രാവാക്യത്തിന്‍റെ അവസ്ഥയാകും മോദിയുടെ ഗ്യാരണ്ടി മുദ്രാവാക്യത്തിനെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ഖര്‍ഗെ വിമര്‍ശിച്ചു. രാഹുല്‍ ഗാന്ധിയുടെയും, പ്രിയങ്ക ഗാന്ധിയുടെയും സ്ഥാനാര്‍ത്ഥിത്വമടക്കം ചര്‍ച്ച ചെയ്യാന്‍ തെരഞ്ഞെടുപ്പ് സമിതി വൈകീട്ട് യോഗം ചേരും. അധികാര കസേരയില്‍ അവകാശവാദം സ്ഥാപിച്ച് ബിജെപി. മോദിയുടെ ഗ്യാരണ്ടി പോലെ ഇന്ത്യ തിളങ്ങുന്നുവെന്ന മുദ്രാവാക്യം. അഭിപ്രായ സര്‍വേകളെല്ലാം എന്‍ഡിഎയ്ക്ക് അനുകൂലം. എന്നാല്‍ ഫലം വന്നപ്പോള്‍ സംഭവിച്ചത് മറിച്ച്. 2004ല്‍…

Read More

“രാഹുൽ ഗാന്ധി വീണ്ടും കേരളത്തിൽ മത്സരിക്കണം”; പ്രവർത്തകസമിതിയിൽ ആവശ്യം ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എം.പി

രാഹുൽ ഗാന്ധി വീണ്ടും കേരളത്തിൽ മത്സരിക്കണമെന്ന ആവശ്യവുമായി കൊടിക്കുന്നിൽ സുരേഷ് എം.പി. പ്രവർത്തക സമിതിയിലാണ് കൊടിക്കുന്നിൽ ആവശ്യം ഉന്നയിച്ചത്. കേരളത്തിൽ 20 ൽ 19 സീറ്റും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ജയിക്കാൻ കാരണമായത് രാഹുൽ ഗാന്ധിയുടെ സാന്നിധ്യമാണെന്ന് കൊടിക്കുന്നിൽ സുരേഷ് അഭിപ്രായപ്പെട്ടു. പിന്നീട് അയോഗ്യത വന്നപ്പോൾ രാഹുലിന് അനുകൂലമായ വികാരം കേരളത്തിൽ എമ്പാടും ഉണ്ടായി. ഇത്തവണയും മികച്ച വിജയം നേടാനുള്ള തന്ത്രങ്ങൾ കേരളത്തിലെ കോൺഗ്രസിന്റെ പക്കൽ ഉണ്ടെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. വിജയസാധ്യത അനുസരിച്ച് മണ്ഡലങ്ങളെ വേർതിരിച്ച്…

Read More