ഉത്തരകാശിയിലെ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളുടെ ദൃശ്യങ്ങൾ പുറത്ത്

ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ദൃശ്യങ്ങൾ പുറത്തുവന്നു. തുരങ്കത്തിലേക്കു പുതിയതായി സ്ഥാപിച്ച പൈപ്പിലൂടെ ക്യാമറ കടത്തിവിട്ടാണു തൊഴിലാളികളുടെ ദൃശ്യങ്ങൾ ചിത്രീകരിച്ചത്. തൊഴിലാളികൾ ആരോഗ്യവാന്മാരാണ്. രക്ഷാപ്രവർത്തകരുമായി വാക്കി ടോക്കിയിലൂടെ സംസാരിച്ചു. തുരങ്കത്തിൽ 41 തൊഴിലാളികൾ കുടങ്ങിയിട്ട് ഒരാഴ്ചയിലേറെ പിന്നിട്ടിരിക്കുകയാണ്. തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. ഭക്ഷണവും വെള്ളവും തൊഴിലാളികൾക്കു പൈപ്പിലൂടെ തുരങ്കത്തിനുള്ളിലേക്കു നൽകുന്നുണ്ട്.  കുടുങ്ങിക്കിടക്കുന്നവർക്കു പൈപ്പിലൂടെ ബോട്ടിലുകളിൽ ‘കിച്ചടി’ നൽകാനുള്ള ശ്രമത്തിലാണു രക്ഷാപ്രവർത്തകർ. ഇതാദ്യമായാണു ചൂടുള്ള ഭക്ഷണം തൊഴിലാളികൾക്കായി ഉണ്ടാക്കുന്നതെന്നു പാചകക്കാരൻ ഹേമന്ത് പറഞ്ഞു. ”ചൂടുള്ള ഭക്ഷണം…

Read More

ഓക്‌സിജൻ കുറയുന്നു; തുരങ്കത്തിൽപ്പെട്ട തൊഴിലാളികളുടെ ആരോഗ്യ നില അപകടത്തിൽ

ഉത്തരാഖണ്ഡിൽ നിർമാണത്തിനിടെ തകർന്നുവീണ തുരങ്കത്തിൽപ്പെട്ട തൊഴിലാളികളുടെ ജീവൻ അപകടത്തിലെന്ന് ആശങ്ക. അഞ്ച് ദിവസം കഴിഞ്ഞിട്ടും രക്ഷാപ്രവർത്തനത്തിൽ ആശാവഹമായ പുരോഗതി ഉണ്ടായിട്ടില്ല. ഇതിനിടെ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്ക് ആരോഗ്യപ്രശ്‌നങ്ങളും വർധിക്കാൻ തുടങ്ങി. അഞ്ച് ദിവസമായി ചെറിയ സ്ഥലത്ത് ഞെരുങ്ങി കഴിയേണ്ടി വന്നത് തൊഴിലാളികളിൽ മാനസികവും ശരീരികവുമായ നിരവധി പ്രശ്‌നങ്ങൾക്ക് ഇടയാക്കുന്നുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. ഓക്‌സിജന്റെ അളവ് കുറയുന്നത് ആരോഗ്യത്തെ സാരമായി ബാധിച്ചു. നിസ്സഹായരായി എന്ന ഭയവും സമയം തള്ളിനീക്കാനാകാത്തതും തൊഴിലാളികളുടെ മാനസികാവസ്ഥയെ സാരമായി ബാധിച്ചുവെന്ന് ശ്രീ ബാലാജി ആക്ഷൻ മെഡിക്കൽ…

Read More

‘കണ്ടാല്‍പോലും ലോഹ്യമില്ല; അതാണ് കോണ്‍ഗ്രസിന്റെ അവസ്ഥ’: സുധാകരന്‍

താഴെത്തട്ടില്‍ പാര്‍ട്ടിക്കാരൊന്നും വലിയ സൗഹൃദത്തിലല്ലെന്നും കോണ്‍ഗ്രസില്‍ കണ്ടാല്‍പോലും ലോഹ്യം പറയാത്ത പ്രവര്‍ത്തകരുണ്ടെന്നും കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. താഴെത്തട്ടില്‍ നേതാക്കന്‍മാരും അനുയായികളും തമ്മില്‍ അത്ര നല്ല ബന്ധമില്ലെന്നും എല്ലാം ഒരു അഭിനയവും തട്ടിപ്പുമാണെന്നും സുധാകരന്‍ പറഞ്ഞു. എറണാകളും ജില്ലയില്‍ നടന്ന കോണ്‍ഗ്രസ് കണ്‍വെന്‍ഷനിലാണ് സുധാകരന്റെ വിമര്‍ശനം. ‘വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള ദിവസങ്ങള്‍ ഇനി പരിമിതമാണ്. എല്ലാം അവസാനം മതിയെന്ന് കരുതുന്ന സ്വഭാവമാണ് നമ്മുടേത്. തിരഞ്ഞെടുപ്പിന്റെ നിയന്ത്രണം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കളായ ഉദ്യോഗസ്ഥന്‍മാര്‍ക്കാണെന്ന് നിങ്ങളെ ഓര്‍മിപ്പിക്കുന്നു. അതിനാല്‍ അവസാനം തിക്കിതിരക്കി…

Read More

തൊഴിലാളികൾക്ക് ഭക്ഷണവും വെള്ളവും വിതരണം ചെയ്ത് അജ്മാൻ പൊലീസ്

യു എ ഇയിൽ ചൂട് കനക്കുകയാണ്. ഈ സാഹചര്യത്തിലാണ് ചൂടത്ത് പണിയെടുക്കുന്ന തൊഴിലാളികൾക്ക് ഭക്ഷണവും തണുത്ത വെള്ളവും എത്തിച്ച് നൽകുന്ന സംരഭം അജ്മാൻ പൊലീസ് നടപ്പിലാക്കിയിരിക്കുന്നത്. വേനൽക്കാലം മുഴുവൻ തൊഴിലാളികളെ സന്തോഷിപ്പിക്കാൻ ശ്രമിച്ചുകൊണ്ടാണ് പുതിയ സംരഭം. മീഡിയ ആന്റ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ്, കമ്മ്യൂണിറ്റി പോലീസ് ഡിപ്പാർട്ട്‌മെന്റ് എന്നിവിടങ്ങളിൽ നിന്നുള്ള സംഘം അജ്മാനിലെ നിരവധി ജോലി സ്ഥലങ്ങൾ സന്ദർശിച്ച് തൊഴിലാളികളെ കാണുകയും അവരെ അഭിവാദ്യം ചെയ്യുകയും അവരുടെ കഠിനാധ്വാനത്തെയും ക്ഷമയെയും പ്രശംസിക്കുകയും ചെയ്തു. അജ്മാനിലെ തൊഴിലാളികളോടുള്ള തങ്ങളുടെ…

Read More

‘പ്രവചനം’ വീണ്ടും സത്യമായി; ‘അത്തരത്തില്‍ ഒരു മരണം ഉണ്ടാകുമെന്ന്’ മുരളി തുമ്മാരുകുടി

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടര്‍ മരിച്ചതിന് പിന്നാലെ ദുരന്തനിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. മാസത്തില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ കേരളത്തില്‍ രോഗികളുടേയോ ബന്ധുക്കളുടേയോ ആക്രമണത്തിന് ഇരയാകുന്നുണ്ടെന്നും ഭാഗ്യവശാല്‍ ഇത്തരത്തില്‍ ഒരു മരണം ഉണ്ടായിട്ടില്ലെന്നുമാണ് അദ്ദേഹം പോസ്റ്റില്‍ പറയുന്നത്. അത് ഭാഗ്യം മാത്രമാണെന്നും അത്തരത്തില്‍ ഒരു മരണം ഉണ്ടാകും എന്നത് നിശ്ചയമാണെന്നും അദ്ദേഹം പോസ്റ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. ഏപ്രില്‍ ഒന്നിനാണ് മുരളി തുമ്മാരുകുടി ഈ പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്….

Read More

പ്രധാനമന്ത്രിയുടെ വരവ്; 12 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍

 പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കൊച്ചിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍. പശ്ചിമ കൊച്ചിയിലെ ‌കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് കസ്റ്റഡിയില്‍ എടുത്തത്. പ്രതിഷേധം ഭയന്നാണ് ഇവരെ പോലീസ് കരുതൽ തടങ്കലിലാക്കിയതെന്നാണു സൂചന. കെപിസിസി സെക്രട്ടറി തമ്പി സുബ്രഹ്‌മണ്യം, ഡിസിസി സെക്രട്ടറി ശ്രീകുമാര്‍ തുടങ്ങിയ നേതാക്കള്‍ കരുതല്‍ തടങ്കലിലെന്നാണ് അഭ്യൂഹം. കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്തേക്കുമെന്നും സൂചനകളുണ്ട്. രണ്ടു ദിവസത്തെ സന്ദർശനത്തിനാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ മധ്യപ്രദേശിൽനിന്നു കൊച്ചി വില്ലിങ്ഡൻ ദ്വീപിലെ നാവികസേനാ വിമാനത്താവളത്തിൽ വൈകിട്ട്…

Read More

കോഴിക്കോട് നഗരസഭയിലെ സംഘർഷം; എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസെടുത്തു

പിഎൻബി ബാങ്ക് അക്കൗണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് കോർപ്പറേഷൻ കൗൺസിൽ കൗൺസിലുണ്ടായ സംഘർഷത്തിൽ എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസെടുത്തു. 25 എൽഡിഎഫ് പ്രവർത്തകർക്കും 12 യുഡിഎഫ് പ്രവർത്തകർക്കുമെതിരെയാണ് ടൗൺ പോലീസ് കേസെടുത്തത്. പി എൻ ബി തട്ടിപ്പുമായി ബന്ധപ്പെട്ട് കൗൺസിൽ യോഗത്തിലുണ്ടായ പ്രതിഷേധത്തിനു പിന്നാലെയായിരുന്നു  കോർപ്പറേഷനിൽ സംഘർഷമുണ്ടായത്.  സംഭവത്തിൽ  കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് ജനപ്രതിനിധികൾ കോർപ്പറേഷനു മുന്നിൽ നിൽപ്പു സമരം നടത്തി. ഡിസിസി പ്രസിഡൻറ് കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. കർശന നടപടിയുണ്ടായില്ലെങ്കിൽ കോർപ്പറേഷൻ ഉപരോധമടക്കം…

Read More

കട അടപ്പിക്കാൻ ശ്രമം; പയ്യന്നൂരിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കൈയേറ്റം ചെയ്ത് നാട്ടുകാർ

പയ്യന്നൂരിൽ കട അടപ്പിക്കാനെത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ നാട്ടുകാർ കൈയേറ്റം ചെയ്തു. നിർബന്ധിച്ച് കട അടയ്ക്കണമെന്ന് ആവശ്യപ്പെട്ട പോപ്പുലർ ഫ്രണ്ട് പ്രവർത്തകരേയാണ് പ്രദേശത്ത് തടിച്ചുകൂടിയ നാട്ടുകാർ മർദിച്ചത്. കട അടപ്പിക്കാൻ ശ്രമിച്ച നാല് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂർ രാമൻതളി ഭാഗത്തുനിന്നെത്തിയ മുനീർ, നർഷാദ് സികെ, ശുഹൈബ് ഉൾപ്പെടെ നാല് പേരാണ് പിടിയിലായത്. വെള്ളിയാഴ്ച 12 മണിയോടെ പയ്യന്നൂരിൽ തുറന്നുപ്രവർത്തിച്ച കടകളാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അടപ്പിക്കാൻ ശ്രമിച്ചത്. നിർബന്ധപൂർവ്വം കട അടയ്ക്കണമെന്ന്…

Read More

സൗദിയിൽ എത്തുന്ന ഗാർഹിക തൊഴിലാളികളുടെ ഉത്തരവാദിത്തം റിക്രൂട്ട്‌മെന്റ് ഓഫീസുകൾക്കായിരിക്കുമെന്ന് ജവാസാത്ത

ഗാർഹിക തൊഴിലാളികൾ സൗദി അറേബ്യയിൽ ആദ്യമായി ജോലിക്ക് എത്തുമ്പോൾ റിക്രൂട്ട്മെന്റ് ഓഫീസുകൾക്കാണ് ഉത്തരവാദിത്തമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് അറിയിച്ചു. സൗദി അറേബ്യയിൽ നിന്ന് എക്സിറ്റ്, റീ എൻട്രി വീസയിൽ മടങ്ങിയെത്തിയ വീട്ടുജോലിക്കാരെ സ്വീകരിക്കേണ്ട ഉത്തരവാദിത്തം തൊഴിലുടമയ്ക്കാണെന്നും അധിക്യതർ വ്യക്തമാക്കി. ഇക്കാര്യത്തിൽ എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയവുമായി ബന്ധപ്പെടാൻ ജവാസാത്ത് അറിയിച്ചു. സൗദി അറേബ്യയിൽ ജോലിക്ക് എത്തുമ്പോൾ വീട്ടുജോലിക്കാരായ സ്ത്രീകളെ സ്വീകരിക്കാൻ മറ്റുള്ളവരെ അധികാരപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് ഇലക്ട്രോണിക് സംവിധാനം വഴി അപേക്ഷിക്കാമെന്ന്…

Read More