
കുവൈത്തിൽ ചൂട് കൂടി ; തൊഴിലാളികൾക്കുള്ള ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ
കുവൈത്തില്‍ ചൂട് ഉയര്‍ന്നതോടെ തൊഴിലാളികള്‍ക്കുള്ള ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍ വന്നു. ഇന്നലെ മുതലാണ് നിയമം നിലവില്‍ വന്നത്.രാവിലെ 11 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് ഉച്ചവിശ്രമം അനുവദിച്ചിട്ടുള്ളത്. ജോലിസമയം രാവിലെയും വൈകിട്ടുമായി പുനഃക്രമീകരിച്ചാണ് കമ്പനികൾ പ്രവർത്തിക്കുന്നത്. ഓഗസ്റ്റ് 31 വരെ 3 മാസം നീളുന്നതാണ് ഉച്ചവിശ്രമം. ഈ സമയത്ത് തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നത് നിരോധിച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. അതേസമയം കനത്ത ചൂടില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക്…