
കുവൈത്തിൽ തൊഴിലാളികളുടെ എണ്ണത്തിൽ വർധന ; 2.5 ശതമാനം കൂടിയെന്ന് കണക്കുകൾ
രാജ്യത്തെ തൊഴിലാളികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. രാജ്യത്തെ തൊഴിൽ ശക്തി സ്ഥിരമായ വളർച്ച കൈവരിച്ചതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ 2024 രണ്ടാം പാദത്തില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് തൊഴിലാളികളുടെ എണ്ണത്തിൽ 2.5 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. നിലവില്‍ ഗാർഹിക തൊഴിലാളികൾ ഒഴിച്ച് രാജ്യത്ത് 21.41 ലക്ഷം തൊഴിലാളികളാണ് ഉള്ളത്. ഇതിൽ 30.2 ശതമാനവുമായി ഇന്ത്യക്കാരാണ് ഭൂരിപക്ഷം. 16.2 ശതമാനവുമായി ഈജിപ്തുകാർ രണ്ടാം സ്ഥാനത്തും 15.4 ശതമാനവുമായി കുവൈത്തികള്‍ മൂന്നാം സ്ഥാനത്തുമാണ്. കുവൈത്തിലെ തൊഴിലാളികളില്‍…