‘പ്രധാനമന്ത്രിയെ ഭരണഘടനയിൽ ശ്രദ്ധ ചെലുത്താൻ കോൺഗ്രസ് പ്രവർത്തകർ പ്രേരിപ്പിച്ചു’; രാഹുൽ ഗാന്ധി

കോൺഗ്രസ് പ്രവർത്തകർ പ്രധാനമന്ത്രിയെ മാനസികമായി തകർത്തുവെന്നും അദ്ദേഹത്തിൻറെ ആത്മവിശ്വാസം ഇല്ലാതായെന്നും രാഹുൽ ഗാന്ധി. വ്യാഴാഴ്ച ജമ്മുവിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും പ്രധാനമന്ത്രി മോദിയുടെ ശരീരഭാഷ മാറിയെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയെ ഭരണഘടനയിൽ ശ്രദ്ധ ചെലുത്താൻ കോൺഗ്രസ് പ്രവർത്തകർ പ്രേരിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയെ താൻ ദിവസവും പാർലമെന്റിൽ കാണാറുണ്ടെന്നും ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആത്മവിശ്വാസം കോൺഗ്രസ് പ്രവർത്തകർ തകർത്തുവെന്നും രാഹുൽ പറഞ്ഞു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഭൂരിപക്ഷം കടക്കാനായില്ലെന്ന്…

Read More