കണ്ണൂരിലെ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സിപിഎം പ്രവർത്തകന്‍ മരിച്ചു

കണ്ണൂരിലെ പാനൂരിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു ഒരാൾ മരിച്ചു. കൈവേലിക്കൽ സ്വദേശി ഷെറിൻ ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. സ്ഫോടനത്തില്‍ പരിക്കേറ്റ വിനീഷിന്‍റെ നില ഗുരുതരമായി തുടരുകയാണ്. സ്ഫോടനത്തില്‍ വിനീഷിന്റെ കൈപ്പത്തി അറ്റുപോയി. ഇവരുവരും സിപിഎം അനുഭാവികളാണ്. പുലർച്ചെ ഒരു മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. ആൾപ്പാർപ്പില്ലാത്ത വീടിന്റെ ടെറസിലാണ് സ്ഫോടനം നടന്നത്. ബോംബ് നിർമാണത്തിനിടെയാണ് സ്ഫോടനം ഉണ്ടായത് എന്നാണ് നിഗമനം. അതിനിടെ, സ്ഥലത്തെത്തിയ കോൺഗ്രസ്‌ നേതാക്കളെ പൊലീസ് തടഞ്ഞു. ബോംബ് നിർമ്മിക്കുന്നുവെന്ന്…

Read More

തിരഞ്ഞെടുപ്പ് പോസ്റ്റർ നശിപ്പിച്ചു; തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രവർത്തകനെ വീട്ടിൽക്കയറി വെട്ടി

തിരുവനന്തപുരം പുളിമാത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു. ഡിവൈഎഫ്ഐ പുളിമാത്ത് മേഖലാ കമ്മിറ്റിയംഗം കമുകിൻകുഴി സ്വദേശി സുജിത്ത് (24) എന്നയാൾക്കാണു വെട്ടേറ്റത്. രാത്രി വീട്ടിൽക്കയറി സുജിത്തിനെ വെട്ടുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലാണ് സുജിത്ത്. തിരഞ്ഞെടുപ്പ് പോസ്റ്റർ നശിപ്പിച്ചതിനെ തുടർന്നു ബിജെപി പ്രവർത്തകരുമായി ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണു വിവരം. ബിജെപിയാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം നേതാക്കൾ പറഞ്ഞു. പൊലീസ് അന്വേഷണം തുടങ്ങി. 

Read More

ഒന്നാന്തരം സഖാത്തി; സത്യഭാമ സിപിഐഎമ്മുകാരിയെന്ന് കെ സുരേന്ദ്രൻ

കലാമണ്ഡലം സത്യഭാമ ബിജെപി അം​ഗമാണെന്ന വാദത്തിൽ പ്രതികരണവുമായി ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. സത്യഭാമ സിപിഐഎമ്മുകാരിയാണെന്ന് സുരേന്ദ്രൻ പറഞ്ഞു. ഒന്നാന്തരം സഖാത്തിയാണ് സത്യഭാമ. മെമ്പർഷിപ്പ് പരിപാടിയിൽ താൻ പങ്കെടുത്തിട്ടില്ല. തൻ്റെ കാലത്ത് അംഗത്വം എടുത്തിട്ടില്ല. 2020-ൽ ആണ് അധ്യക്ഷനായത്. 2019-ൽ ബിജെപി അംഗത്വം എടുത്തയാൾക്ക് എന്തിനാണ് സിപിഐഎം ബ്രാഞ്ച് കമ്മിറ്റി കത്ത് കൊടുക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു. സിപിഐഎം ആണെന്ന് ബോധ്യപ്പെട്ടതു കൊണ്ടല്ലേ കത്ത് കൊടുത്തതെന്നും സുരേന്ദ്രൻ ആരോപിച്ചു. മുൻ ബിജെപി സംസ്ഥാന പ്രസിഡൻ്റ് ശ്രീധരൻ പിള്ളയുടെ കയ്യിൽ…

Read More

 ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസ്; എട്ടുപേര്‍ പിടിയില്‍

ബിജെപി പ്രവര്‍ത്തകനായ വ്യാപാരിയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുസ്ത്രീകളടക്കം എട്ടുപേര്‍ അറസ്റ്റിലായി. ഹൈദരാബാദിലെ യൂസഫ്ഗുഡയിലെ വീട്ടില്‍വെച്ച് വ്യാപാരിയായ പി. രാമു(36)വിനെ കൊലപ്പെടുത്തിയ കേസിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. ഫെബ്രുവരി ഏഴാം തീയതിയായിരുന്നു സംഭവം. ജീഡിമെട്‌ല സ്വദേശികളായ മണികണ്ഠ എന്ന മണി, ഡി.വിനോദ് കുമാര്‍, മുഹമ്മദ് ഖൈസര്‍, കെ.ശിവകുമാര്‍, കെ.നിഖില്‍, ടി.കുമാര്‍, യൂസഫ് ഗുഡ സ്വദേശികളായ ഇമാബി(35) ഇവരുടെ മകള്‍ പഠാന്‍ നസീമ(19) എന്നിവരാണ് രാമു കൊലക്കേസില്‍ അറസ്റ്റിലായത്. മുഖ്യപ്രതിയായ മണികണ്ഠയ്ക്ക് രാമുവിനോടുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. കുക്കട്ടപള്ളി…

Read More

ബിയർ ടാങ്കിൽ മൂത്രമൊഴിക്കുന്ന തൊഴിലാളി; വീഡിയോ ചിത്രീകരിച്ചത് മറ്റൊരു തൊഴിലാളി

ചൈനക്കാരുടെ ഭക്ഷണരീതി എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്നു വരില്ല. നമ്മുടെ നാട്ടിലുള്ള ചൈനീസ് റസ്റ്ററൻറുകളിൽ ലഭിക്കുന്ന ഭക്ഷണത്തിൽ ആരോഗ്യത്തിനു ഹാനികരമായ അജിനോമോട്ടോ പോലുള്ളവ ചേർക്കാറുണ്ട്. പട്ടിയെയും പാന്പിനെയും പുഴുവിനെയും തേളിനെയുമെല്ലാം ചൈനക്കാർ പച്ചയ്ക്കു തിന്നുന്ന വീഡിയോ ധരാളമായി പ്രത്യക്ഷപ്പെടാറുണ്ട്. ചൈനയിൽനിന്നുള്ള മറ്റൊരു സംഭവമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ചൈനയിലെ പ്രശസ്ത ബിയർ കമ്പനിയായ ബഡ് വൈസർ ഗോ ഡൗണിൽ നടന്നുവെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ വലിയ വിമർശനങ്ങൾക്കു വഴിവച്ചിരിക്കുകയാണ്. കമ്പനിയിലെ തൊഴിലാളി ബിയർ സൂക്ഷിക്കുന്ന ടാങ്കിലേക്ക് മൂത്രമൊഴിക്കുന്ന ദൃശ്യങ്ങളാണ് മാധ്യമങ്ങളിൽ…

Read More

മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി ഇന്ന്

മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷ കോടതി ഇന്ന് വിധിക്കും. ഡല്‍ഹി സാകേത് കോടതിയാണ് ശിക്ഷ വിധിക്കുന്നത്. അഞ്ച് പ്രതികളും കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയിരുന്നു. നാല് പ്രതികള്‍ക്ക് മേല്‍ കൊലക്കുറ്റവും ഒരാള്‍ക്ക് മക്കോക്ക നിയമപ്രകാരവും കുറ്റം ചുമത്തി.  15 വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് വിധി വരുന്നത്. 2008 സെപ്റ്റംബര്‍ 30നാണ് സൗമ്യ കൊല്ലപ്പെടുന്നത്. ഡല്‍ഹിയില്‍ ഇന്ത്യാടുഡേ ഗ്രൂപ്പിന്റെ ‘ഹെഡ്ലൈൻസ് ടുഡേ’ ചാനലില്‍ മാധ്യമപ്രവര്‍ത്തകയായിരുന്ന സൗമ്യ വിശ്വനാഥനെ വസന്ത്കുഞ്ചിന് സമീപം കാറില്‍…

Read More