
വർക്ക് ബണ്ട്ൽ യുഎഇയിലെ മുഴുവൻ എമിറേറ്റുകളിലേക്കും വ്യാപിപ്പിക്കുന്നു
വിസ, വർക്ക് പെർമിറ്റ് ഉൾപ്പെടെ എമിഗ്രേഷൻ രേഖകൾ അതിവേഗത്തിൽ ലഭ്യമാക്കാൻ യു.എ.ഇ മാനവവിഭവ ശേഷി, എമിറടൈസേഷൻ മന്ത്രാലയം പ്രഖ്യാപിച്ച ഏകജാലക പ്ലാറ്റ്ഫോമായ ‘വർക്ക് ബണ്ട്ൽ’ മുഴുവൻ എമിറേറ്റുകളിലേക്കും വ്യാപിപ്പിക്കുന്നു. പുതിയ പ്ലാറ്റ്ഫോമിലൂടെ രേഖകൾ അഞ്ചു ദിവസത്തിനകം ഉപഭോക്താവിന് ലഭ്യമാകും. നേരത്തെ 30 ദിവസമെടുത്തിരുന്ന നടപടിക്രമങ്ങളാണ് അഞ്ചു ദിവസമായി ചുരുങ്ങുക. രാജ്യത്തെ പ്രധാന സർക്കാർ മന്ത്രാലയങ്ങളേയും ഫെഡറൽ അതോറിറ്റികളേയും സംരംഭത്തിന്റെ ഭാഗമാക്കിയാണ് പുതിയ പ്ലാറ്റ്ഫോം പ്രവർത്തിക്കുന്നത്. സ്വകാര്യ കമ്പനികൾക്ക് പുതിയ തൊഴിലാളികളെ നിയമിക്കുന്നതിനും നിലവിലുള്ള തൊഴിലാളികളുടെ രേഖകൾ പുതുക്കുന്നതിനുമുള്ള…