
ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് പറയാൻ എനിക്ക് യാതൊരു മടിയുമില്ല; ‘വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന ബോദ്ധ്യം വന്നു’; ഇനി ശ്രദ്ധിക്കുമെന്ന് ബോച്ചെ
ജാമ്യവുമായി ബന്ധപ്പെട്ട നടപടികൾക്കായി ഇന്നുരാവിലെയാണ് അധികൃതർ തന്നെ സമീപിച്ചതെന്ന് ബോബി ചെമ്മണ്ണൂർ. സാങ്കേതിക കാരണങ്ങളാലാണ് ഇന്നലെ പുറത്തിറങ്ങാൻ സാധിക്കാത്തതെന്നാണ് തനിക്ക് അറിയാൻ സാധിച്ചതെന്നും ബോബി വ്യക്തമാക്കി. ‘ജാമ്യം എടുക്കാൻ ആൾക്കാരില്ലാത്ത, പണം അടയ്ക്കാൻ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് എന്നെകൊണ്ട് സാധിക്കുന്ന സഹായം ചെയ്യാമെന്നേറ്റിരുന്നു. ഇത്തരം ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് നിയമസഹായത്തിനായി ബോച്ചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് വഴി ഒരുകോടി രൂപ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ഇതിന്റെ പേരിൽ കോടതിയെ ധിക്കരിച്ചുകൊണ്ട് മനഃപ്പൂർവം ഞാൻ പുറത്തിറങ്ങാത്തതാണെന്ന് പറയുന്നത് തെറ്റാണ്. ഞാൻ ഇത്രയും കാലം കോടതിയെ…