
കരീന കപൂർ പ്രെഗ്നൻസി ബൈബിൾ’; പുസ്തകത്തിന്റെ തലക്കെട്ടിൽ ബൈബിൾ എന്ന വാക്ക്: നടി കരീനയ്ക്ക് കോടതി നോട്ടീസ്
തന്റെ ഗർഭകാല ഓർമക്കുറിപ്പായ പുസ്തകത്തിന്റെ പേരുകാരണം നിയമപ്രശ്നത്തിലകപ്പെട്ട് നടി കരിന കപൂർ. നടി എഴുതിയ ‘കരീന കപൂർ പ്രെഗ്നൻസി ബൈബിൾ’ എന്ന പുസ്തകത്തിന്റെ പേരിലെ ബൈബിൾ എന്ന വാക്കാണ് ഇതിനുകാരണം. പുസ്തകത്തിന്റെ പേരിനൊപ്പം ഈ വാക്കുപയോഗിച്ചതിന് മധ്യപ്രദേശ് ഹൈക്കോടതി കരീനയ്ക്ക് വക്കീൽ നോട്ടീസയച്ചു. പുസ്തകത്തിന്റെ തലക്കെട്ടിൽ ബൈബിൾ എന്ന വാക്കുപയോഗിച്ചതിനെതിരെ ക്രിസ്റ്റഫർ ആന്റണി എന്ന ജബൽപുർ സ്വദേശിയായ അഭിഭാഷകൻ കോടതിയെ സമീപിച്ചതിനേ തുടർന്നാണ് കരീനയ്ക്ക് കോടതി വക്കീൽ നോട്ടീസയച്ചത്. താരത്തിനും പുസ്തകം വിൽക്കുന്നതിനുമെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നാണ്…