
ആകാശത്ത് ഭാഗിക ചന്ദ്രഗ്രഹണം ഇന്ന് അർധരാത്രി മുതൽ ദൃശ്യമാകും ; അസ്ട്രോണമി സെന്റർ
ഇന്ന് അർധരാത്രി മുതൽ ആകാശത്ത് ഭാഗിക ചന്ദ്രഗ്രഹണം ദൃശ്യമാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ പൊസിഷണൽ അസ്ട്രോണമി സെന്റർ അറിയിച്ചു. ചന്ദ്രൻ മൂലമുണ്ടാകുന്ന ഭൂമിയിലെ ഇരുണ്ട പ്രദേശത്തേക്ക് ചന്ദ്രൻ പ്രവേശിക്കുന്നതാണ് ഇന്നത്തെ ഭാഗിക ചന്ദ്രഗ്രഹണം. ഇന്ത്യയുടെ എല്ലാ കോണുകളിൽ നിന്നും ഈ കാഴ്ച ദൃശ്യമാകും. അർധ രാത്രിയോടടുത്താണ് കാഴ്ച കൂടുതൽ ദൃശ്യമാകുക. പടിഞ്ഞാറൻ പസഫിക് സമുദ്രം, ഓസ്‌ട്രേലിയ, ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, കിഴക്കൻ തെക്കേ അമേരിക്ക, വടക്ക്-കിഴക്കൻ വടക്കേ അമേരിക്ക, അറ്റ്ലാന്റിക് സമുദ്രം, ഇന്ത്യൻ മഹാസമുദ്രം, ദക്ഷിണ പസഫിക്…