
‘വൗ മോം’ അമ്മമാർക്കും മക്കൾക്കും മത്സര അരങ്ങുമായി സമാജം വനിതാ വേദി
ബഹ്റൈനിലെ പ്രവാസി മലയാളികളായ അമ്മമാർക്കും അവരുടെ അഞ്ചു മുതൽ 13 വരെ വയസ്സുള്ള കുട്ടികൾക്കുമായി ബഹ്റൈൻ കേരളീയ സമാജം വനിതവേദിയുടെ ആഭിമുഖ്യത്തിൽ ‘വൗ മോം’ എന്ന വിനോദാധിഷ്ഠിത കലാവൈജ്ഞാനിക മത്സരം സംഘടിപ്പിക്കുന്നതായി സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു . മത്സരങ്ങൾ ജനുവരി 9ന് ആരംഭിച്ച് 31ന് ഗ്രാൻഡ് ഫിനാലെയോടെ സമാപിക്കും. കുട്ടിയുടെ മാനസികാരോഗ്യത്തിലും സ്വാഭാവ രൂപവത്കരണത്തിലും അമ്മമാർ വഹിക്കുന്ന അതുല്യമായ പങ്കിനെ ഓർമപ്പെടുത്തുന്നതിനൊപ്പം അമ്മയും കുഞ്ഞും…