വനിതാ സംവരണ ബിൽ അപൂർണം, ഒബിസിയെ കേന്ദ്രം അവഗണിക്കുന്നുവെന്ന് രാഹുൽ ഗാന്ധി; പ്രധാനമന്ത്രിയുടെ ഇച്ഛാശക്തിയുടെ തെളിവാണെന്ന് അമിത് ഷാ

കേന്ദ്രം കൊണ്ടുവന്ന വനിതാ സംവരണ ബിൽ അപൂർണമാണെന്ന് രാഹുൽ ഗാന്ധി. ഒബിസി ഉപസംവരണം വേണമായിരുന്നു. സംവരണം നടപ്പാക്കാന്‍ മണ്ഡലപുനര്‍നിര്‍ണയം എന്തിനാണെന്നും അങ്ങനെ പറയുന്നതിലെ യുക്തി എന്തെന്നും രാഹുൽ ചോദിച്ചു. കേന്ദ്രം ഒബിസിയെ അവഗണിക്കുന്നു.90 കേന്ദ്ര സെക്രട്ടറിമാരില്‍ ഒബിസി വിഭാഗത്തില്‍നിന്നുള്ളത് മൂന്നുപേര്‍ മാത്രം. ഒബിസിക്കാരുടെ കൃത്യമായ കണക്ക് ലഭിക്കാന്‍ ജാതി സെന്‍സസ് നടത്തണമെന്നും രാഹുല്‍ ഗാന്ധി പറ‍ഞ്ഞു. അതേസമയം വനിതാ സംവരണ ബിൽ-2023 പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇച്ഛാശക്തിയുടെ തെളിവാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു….

Read More

വനിതാ സംവരണ ബിൽ; 2024ൽ തന്നെ ബില്ല് നടപ്പാക്കണമെന്ന് എഎപി, മണ്ഡല പുനർ നിർണയ നീക്കത്തിൽ ആശങ്കയെന്ന് എം.കെ സ്റ്റാലിൻ

കേന്ദ്ര സർക്കാർ ലോക്സഭയിൽ കൊണ്ട് വന്ന വനിതാ സംവരണ ബില്ലിൽ പ്രതികരണവുമായി വിവിധ പാർട്ടി നേതാക്കൾ. വനിതാ സംവരണ ബിൽ വനിതകളെ വിഡ്ഢികളാക്കുന്ന ബില്ലാണെന്നായിരുന്നു എഎപി നേതാവ് സഞ്ജയ് സിം​ഗിന്റെ വിമർശനം.2024ൽ തന്നെ ബില്ല് നടപ്പാക്കണമെന്ന് എഎപി ആവശ്യപ്പെട്ടു. മോദി അധികാരത്തിലെത്തിയ ശേഷം പറഞ്ഞതൊന്നും നടപ്പാക്കിയില്ല. ഇത് മറ്റൊരു തട്ടിപ്പാണ്.2045ലെങ്കിലും ബില്ല് നടപ്പാക്കുമോ എന്നറിയില്ല. വനിതാ സംവരണം നടപ്പാക്കാൻ എഎപി ഒപ്പമുണ്ടാകുമെന്നും സഞ്ജയ് സിം​ഗ് പറഞ്ഞു. എന്നാൽ 2024 ൽ തന്നെ ബില്ല് നടപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു….

Read More

വനിതാ സംവരണ ബില്ലിനെ പിന്തുണച്ച് കോൺഗ്രസ് ; സ്ത്രീശാക്തീകരണം രാജീവ് ഗാന്ധിയുടെ സ്വപ്നമായിരുന്നെന്ന് സോണിയാ ഗാന്ധി

വനിതാ സംവരണ ബില്ലിനെ ലോക്സഭയിൽ പിന്തുണച്ച് കോൺഗ്രസ്.രാജീവ് ഗാന്ധിയുടെ സ്വപ്നമായിരുന്നു വനിത ശാക്തീകരണമെന്ന് സോണിയാ​ഗാന്ധി സഭയിൽ പറഞ്ഞു.വനിതാ ശാക്തീകരണത്തിൻ്റെ ഉദാഹരണമായിരുന്നു ഇന്ദിര ഗാന്ധി. ഒബിസി വനിതകൾക്കും സംവരണം ഏർപ്പെടുത്തണമായിരുന്നു. ഒബിസികൾക്കും തുല്യ പ്രാതിനിധ്യം വേണം. എത്രയും വേഗം ബിൽ പാസാക്കണം. ബിൽ നടപ്പാക്കുന്നതിലെ കാലതാമസം സ്ത്രീകളോടുള്ള അനീതിയാണെന്നും സോണിയാ ​ഗാന്ധി കൂട്ടിച്ചേർത്തു. 

Read More