
ഇന്ത്യ-വെസ്റ്റിൻഡീസ് വനിതാ ഏകദിന പരമ്പര ; പ്രതിക റാവലിന് വേണ്ടി വിക്കറ്റ് ത്യജിച്ച് സ്മൃതി മന്ദാന
വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ രണ്ടാം ഏകദിനത്തില്‍ മികച്ച തുടക്കമാണ് ഇന്ത്യന്‍ വനിതകള്‍ക്ക് ലഭിച്ചത്. വഡോദര, കൊടാംബി സ്‌റ്റേഡിയത്തില്‍ പുരോഗമിക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 29 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തിട്ട് ഇന്ത്യ. ഹര്‍മന്‍പ്രീത് കൌര്‍ (0) ഹര്‍ലീന്‍ ഡിയോള്‍ (30) എന്നിവരാണ് ക്രീസില്‍. സ്മൃതി മന്ദാന (53), പ്രതിക റാവല്‍ (76), വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഏകദിനം കളിച്ച ടീമില്‍…