വോട്ടുചെയ്യാനെത്തിയ സ്ത്രീകളോട് മുഖാവരണം മാറ്റാനാവശ്യപ്പെട്ടു; മാധവി ലതയ്‌ക്കെതിരെ കേസെടുക്കും

നിഖാബ് ധരിച്ച് പോളിങ് ബൂത്തിൽ വോട്ടുചെയ്യാനെത്തിയ സ്ത്രീകളോട് മുഖം പ്രദർശിപ്പിക്കാനാവശ്യപ്പെട്ട ഹൈദരാബാദിലെ ബി.ജെ.പി. സ്ഥാനാർഥി മാധവി ലതയുടെ നടപടി വിവാദത്തിൽ. ബൂത്തിൽ സന്ദർശനത്തിനെത്തിയ മാധവി ലത വോട്ട് ചെയ്യാനെത്തിയ സ്ത്രീകളോട് ബുർഖ മാറ്റാനാവശ്യപ്പെടുകയായിരുന്നു. തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിലെ ഫോട്ടോയുമായി ഒത്തുനോക്കണമെന്നായിരുന്നു മാധവി ലതയുടെ ആവശ്യം. എന്നാൽ, മാധവി ലതയ്ക്കെതിരെ കേസെടുക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ റൊണാൾഡ് റോസ് അറിയിച്ചു. തിരിച്ചറിയലിനായി വോട്ടർമാരുടെ ശിരോവസ്ത്രം മാറ്റാൻ ആവശ്യപ്പെടാൻ സ്ഥാനാർഥിക്ക് അവകാശമില്ലെന്ന് അദ്ദേഹം അറിയിച്ചു. സംശയമുണ്ടെങ്കിൽ അവർക്ക് പോളിങ് ഓഫീസറോട്…

Read More

സ്ത്രീക്കും പുരുഷനും അഭിമാനം ഒരുപോലെ; യുവാവിന്റെ നഗ്‌ന വീഡിയോ ചിത്രീകരിച്ച കേസിൽ കോടതി

സ്ത്രീക്കും പുരുഷനും അഭിമാനം ഒരുപോലെ ബാധകമാണെന്ന് ബെംഗളൂരുവിലെ കോടതി. യുവാവിനെ നഗ്‌നനാക്കി വീഡിയോ ചിത്രീകരിച്ച കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയുടെ വിലയിരുത്തൽ. സ്ത്രീയുൾപ്പെടെ മൂന്നു പ്രതികളാണ് കേസിൽ ജാമ്യഹർജി നൽകിയത്. യുവാവിനെ നഗ്‌നനാക്കി വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു. പുരുഷന്റെയും സ്ത്രീയുടെയും ശരീരം എല്ലായ്പ്പോഴും പവിത്രമായിട്ടാണ് കണക്കാക്കുന്നതെന്നും ശാരീരിക മുറിവുകളേക്കാൾ കഠിനമാണ് മാനസിക മുറിവുകളെന്നും ജഡ്ജി മുംതാസ് പറഞ്ഞു. നഗ്‌നവീഡിയോ പരസ്യമാക്കുന്നത് മനസ്സിൽ മായാത്ത മുറിവുണ്ടാക്കും….

Read More

മദ്യപിച്ച് പൊലീസുകാരെ ആക്രമിച്ചു; മൂന്ന് യുവതികൾ അറസ്റ്റിൽ

മദ്യപിച്ച് ലക്കുകെട്ട് പൊലീസുകാരെ ആക്രമിച്ച മൂന്ന് യുവതികൾ അറസ്റ്റിൽ. കാവ്യ, അശ്വിനി, പൂനം എന്നീ മൂന്ന് യുവതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയിൽ യുവതികൾ പാർട്ടിയിൽ പങ്കെടുക്കുകയും ശേഷം ബാറിൽ നിന്ന് പുറത്തിറങ്ങി പ്രശ്നമുണ്ടാക്കുകയുമായിരുന്നു. മുംബൈയിലെ റെസിഡൻഷ്യൽ പ്രദേശമായ വിരാറിലാണ് സംഭവമുണ്ടായത്.  ഒരു റെസ്റ്റോറൻ്റ് ബാറിന് പുറത്ത് ചില സ്ത്രീകൾ ബഹളം വെക്കുന്നതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. ബാറിലെത്തിയ മറ്റ് ചിലരുമായി യുവതികൾ തർക്കമുണ്ടായതായും ഇവരോട് പ്രദേശത്ത് നിന്ന് പോകാൻ ആളുകൾ ആവശ്യപ്പെടുകയും ചെയ്തു. വിവരം…

Read More

ചെന്നൈയിലെ പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി ; അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 8 പേർ മരിച്ചു

ചെന്നൈ ശിവകാശിയില്‍ പടക്കനിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി. അപകടത്തില്‍ അഞ്ച് സ്ത്രീകള്‍ അടക്കം 8 പേര്‍ മരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. 7 പേര്‍ക്ക് പരുക്കേറ്റതായും വിവരമുണ്ട്. ഇതില്‍ ഒരാളുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട് . അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരിച്ച എട്ട് പേരും പടക്ക നിര്‍മ്മാണശാലയില്‍ ജോലി ചെയ്യുന്നവരാണ്.

Read More

സംസ്ഥാനത്ത് വീണ്ടും ട്രെയിനില്‍ അതിക്രമം; വനിതാ ടിടിക്ക് നേരെ കൈയ്യേറ്റ ശ്രമം; പ്രതി അറസ്റ്റിൽ

സംസ്ഥാനത്ത് വീണ്ടും ട്രെയിനില്‍ ടിടിക്ക് നേരെ അതിക്രമം. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ചെന്നൈ മെയിലിലാണ് വനിതാ ടിടിഇക്ക് നേരെ കൈയ്യേറ്റ ശ്രമം ഉണ്ടായത്. ലേഡീസ് കമ്പാർട്ട്മെൻ്റില്‍ ഇരുന്നത് ചോദ്യം ചെയ്തതിനായിരുന്നു അതിക്രമം.  തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട കൊല്ലം കഴിഞ്ഞപ്പോഴാണ് സംഭവം ഉണ്ടായത്. പ്രതിയെ അറസ്റ്റ് ചെയ്ത് കായംകുളം ആർപിഎഫിന് കൈമാറി. അതേസമയം, ആർപ്പിഎഫിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഎ രംഗത്തെത്തി.

Read More

ഇടുക്കിയില്‍ വീടിന്‍റെ ജപ്തിക്കിടെ ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു

നെടുങ്കണ്ടത്ത് വീടിന്‍റെ ജപ്തി നടപടിക്കിടെ ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. ആശാരികണ്ടം സ്വദേശി ഷീബ ദിലീപ് ആണ് മരിച്ചത്.  കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്. ജപ്തി നടപടിക്കിടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സൗത്ത് ഇന്ത്യൻ ബാങ്കില്‍ നിന്നെടുത്ത വായ്പ തിരിച്ചടക്കാൻ സാധിക്കാതായതോടെയാണ് ഇവരുടെ വീട് ജപ്തി ചെയ്യാനുള്ള നടപടിയായത്.  ജപ്തി നടപടിക്കിടെ ഇവര്‍ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഷീബയ്ക്ക് 90 ശതമാനം പൊള്ളലേറ്റു. ഒപ്പം ഇവരെ രക്ഷപ്പെടുത്താൻ ശ്രമിച്ച രണ്ട്…

Read More

ഭാര്യയും മകളും ഉൾപ്പെടെ മൂന്ന് സ്ത്രീകളെ തലയ്ക്ക് അടിച്ച് കൊല്ലാൻ ശ്രമം; പ്രതിയെ പിടികൂടി, കണ്ടെത്തിയത് വനത്തിനോട് ചേർന്ന സ്ഥലത്ത് അബോധാവസ്ഥയിൽ

വയനാട് ഇരുളം മാതമംഗലത്ത് ഭാര്യയും മകളും ഉള്‍പ്പെടെ മൂന്ന് സ്ത്രീകളെ കൊലപ്പെടുത്താന്‍ ശ്രമം. മാതമംഗലം കുന്നുംപുരത്ത് സുമതി, മകള്‍ അശ്വതി, സുമതിയുടെ സഹോദരന്റെ ഭാര്യ ബിജി എന്നിവരെയാണ് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊല്ലാന്‍ ശ്രമം നടന്നത്. രാവിലെ ആറരയോടെയായിരുന്നു സംഭവം. അക്രമത്തില്‍ കുപ്പാടി സ്വദേശി ജിനുവിനെതിരെ പൊലീസ് കേസെടുത്തു. സുമതി ജിനുവിന്റെ ഭാര്യയാണ്. ഏറെനാളായി ഇവര്‍ അകന്നു കഴിയുകയായിരുന്നു. വീട്ടിലേക്ക് വരാന്‍ ക്ഷണിച്ചെങ്കിലും വരാതിരുന്നതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന് ശേഷം സ്ഥലത്തു നിന്നും…

Read More

സൈബർ സ്‌പേസിന്റെ സുഖശീതളിമയിലിരുന്നുകൊണ്ട് സ്ത്രീവാദം പറയുന്നവരല്ല ഫെഫ്ക; ബി. ഉണ്ണികൃഷ്ണൻ

കാരവാനിന് അകത്തിരുന്ന് ഫെയ്‌സ്ബുക്കിലൂടെ സ്ത്രീവിമോചന പ്രവർത്തനം നടത്തുന്നവരല്ല ഫെഫ്കയെന്ന് ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. സ്ത്രീവിരുദ്ധമാണ് എന്ന വിമർശനം പല തവണ ഫെഫ്കയ്ക്കു നേരേ ഉയർന്നിട്ടുണ്ട്. അവർക്കുള്ള മറുപടിയായി പറയുന്നു, സൈബർ സ്‌പേസിന്റെ സുഖശീതളിമയിലിരുന്നുകൊണ്ട് സ്ത്രീവാദം പറയുന്നവരല്ല ഞങ്ങൾ, ഉണ്ണികൃഷ്ണൻ പറഞ്ഞു. ഫെഫ്കയുടെ തൊഴിലാളി സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2009-ൽനിന്ന് ഈ വർഷത്തെ തൊഴിലാളി സംഗമത്തിലേക്കെത്തുമ്പോൾ സ്ത്രീപ്രാതിനിധ്യം വലിയ തോതിൽ വർധിച്ചു. ഫെഫ്കയിലെ എല്ലാ മേഖലയിലും ഇന്ന് സ്ത്രീസാന്നിധ്യമുണ്ട്. ഫെഫ്ക അടിസ്ഥാനപരമായി തൊഴിലാളി സംഘടനയാണ്. സ്ത്രീയും പുരുഷനും…

Read More

എന്തുകൊണ്ട് ഇന്ത്യൻ സ്ത്രീകൾ വളകൾ ധരിക്കുന്നു..‍?; ‌കൗതുകകരമായ കണ്ടെത്തലുകൾ

പാരമ്പര്യങ്ങളിലും ആചാരങ്ങളിലും വിശ്വാസങ്ങളിലും ആഴത്തിൽ വേരൂന്നിയ രാജ്യമാണ് ഇന്ത്യ. ഇത്തരം ആചാരങ്ങൾ പാലിക്കുന്നവരാണ് ഏറെപ്പേരും. എന്നാൽ, ഇതിനെയെല്ലാം നിരാകരിച്ചു മുന്നോട്ടുപോകുന്നവർക്കും ഇന്ത്യയിൽ അഭിപ്രായസ്വാതന്ത്ര്യമുണ്ട്. പുരോഗമനചിന്താഗതിക്കാരിൽ ഇതിനെയെല്ലാം എതിർക്കുന്നവരുമുണ്ട്. ചില പാരന്പര്യങ്ങൾ കൗതുകമാകാറുണ്ട്. ഇന്ത്യയിൽ സ്ത്രീകൾ വളകൾ ധരിക്കുന്നതിൽ ചില ആചാരങ്ങളുണ്ടത്രെ, പ്രത്യേകിച്ചും വിവാഹിതരായ സ്ത്രീകൾക്കിടയിൽ..! സമൃദ്ധമായ ദാമ്പത്യ ജീവിതത്തിന്‍റെയും നല്ല ഭർത്താവിന്‍റെയും പ്രതീകമായാണ് ‌സ്ത്രീകൾ വളകൾ അണിയുന്നത്. പാരന്പര്യമായി ഇങ്ങനെ കണക്കാക്കുന്നുണ്ടെങ്കിലും കൗതുകകരമായ ചോദ്യം ഉയർന്നുവരുന്നു, ഇതിനു പിന്നിൽ എന്തെങ്കിലും ശാസ്ത്രീയ അടിത്തറയുണ്ടോ..? വളകൾ ഇന്ത്യൻ സ്ത്രീകളുടെ…

Read More

പലസ്തീൻ വനിതകളുടേത് കരുത്തുറ്റ മാതൃക; കുവൈത്ത് മന്ത്രി ശൈഖ് ഫിറാസ് സൗ​ദ് അ​ൽ മാ​ലി​ക് അ​സ്സ​ബാ​ഹ്

എ​ല്ലാ​ത്ത​രം അ​നീ​തി​ക​ളെ​യും പീ​ഡ​ന​ങ്ങ​ളെ​യും ചെ​റു​ത്തു​തോ​ൽ​പ്പി​ക്കു​ന്ന പല​സ്തീ​ൻ വ​നി​ത​ക​ളു​ടെ ക​രു​ത്തു​റ്റ മാ​തൃ​ക​യി​ൽ കു​വൈ​ത്തി​ലെ സാ​മൂ​ഹി​ക, കു​ടും​ബ, ബാ​ല്യ​കാ​ല കാ​ര്യ മ​ന്ത്രി ശൈ​ഖ് ഫി​റാ​സ് സൗ​ദ് അ​ൽ മാ​ലി​ക് അ​സ്സ​ബാ​ഹ് അ​ഭി​മാ​നം പ്ര​ക​ടി​പ്പി​ച്ചു. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് കു​ട്ടി​ക​ളെ കൊ​ന്നൊ​ടു​ക്കി​യ ഇ​സ്രാ​യേ​ലി​ന്റെ അ​ന്യാ​യ​മാ​യ ആ​ക്ര​മ​ണ​ത്തി​ന് പ​ല​സ്തീ​നി​യ​ൻ സ്ത്രീ​ക​ൾ വ​ലി​യ വി​ല ന​ൽ​കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. നി​ര​ന്ത​ര ആ​ക്ര​മ​ണ​ത്തി​നി​ട​യി​ലും ന​ഷ്ട​ത്തി​നി​ട​യി​ലും പ​ല​സ്തീ​ൻ വ​നി​ത​ക​ൾ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു. അ​വ​രു​ടെ അ​ച​ഞ്ച​ല​മാ​യ മാ​തൃ​ക​യെ അ​ഭി​മാ​ന​ത്തോ​ടെ അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Read More