
സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ; സർക്കാർ പ്രതികളെ സംരക്ഷിക്കുന്നെന്ന് രമ; മറുപടിയുമായി മന്ത്രി വീണ
സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ ചൂണ്ടിക്കാട്ടി സഭയിൽ മന്ത്രി വീണാ ജോർജും കെ.കെ.രമയും നേർക്ക് നേർ. സിപിഎം പ്രവർത്തകരും അനുഭാവികളും ഉൾപ്പെട്ട കേസുകളിൽ പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്നു രമ പറഞ്ഞു. എന്നാൽ മുൻ മന്ത്രി കെ.കെ.ശൈലജയെ ആർഎംപി നേതാവ് അപമാനിച്ചപ്പോൾ എന്തു നടപടിയുണ്ടായെന്ന് വീണാ ജോർജ് ചോദിച്ചു. സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അതിക്രമം നടക്കുന്ന വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ഉപക്ഷേപമാണ് നാടകീയ രംഗങ്ങൾക്കിടയാക്കിയത്. രമയും വീണയും ഏറെ വൈകാരികമായാണു പല അവസരങ്ങളിലും പ്രതികരിച്ചത്….