നടിയുടെ ആരോപണം; കോൺഗ്രസ് നേതാവിനെ സ്ഥാനത്ത് നിന്നും മാറ്റി അന്വേഷിക്കണം: വനിതാ അഭിഭാഷക കൂട്ടായ്മ

ലൈംഗിക ചൂഷണത്തിനായി നടിയെ നിർമാതാവ് താമസിക്കുന്ന ഹോട്ടൽ മുറിയിലേക്ക് എത്തിച്ചുവെന്ന വെളിപ്പെടുത്തലിൽ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് അഡ്വ വി.എസ് ചന്ദ്രശേഖരനെതിരെ ഹൈക്കോടതിയിലെ വനിത അഭിഭാഷക കൂട്ടായ്മ രംഗത്ത്. വി. എസ് ചന്ദ്രശേഖരനെ എല്ലാ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകി. ആരോപണം അതീവ ഗുരുതരമായത് കൊണ്ട് തന്നെ പൊലീസ് അന്വേഷണത്തോടൊപ്പം പാർട്ടി തലത്തിൽ പ്രത്യേക അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. അഡ്വ. സറീന ജോർജ്ജ് അടക്കം പതിനഞ്ചോളം വനിതാ അഭിഭാഷകരാണ്…

Read More

‘അത് നിങ്ങളുടെ തെറ്റല്ല’; നോ എന്ന് പറയാനുളള പ്രിവിലേജ് ഇല്ലാത്ത സ്ത്രീകളോട് ഡബ്ല്യുസിസി

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉയർന്ന കോളിളക്കങ്ങളിൽ പ്രതികരിച്ച് ഡബ്ല്യുസിസി. മാറ്റം അനിവാര്യമാണ്. നോ പറയാൻ പ്രിവിലേജോ സാഹചര്യമോ ഇല്ലാത്ത സ്ത്രീകളോട്, അത് നിങ്ങളുടെ തെറ്റല്ല. സുരക്ഷിതമായ തൊഴിലിടം ഒരുമിച്ച് സൃഷ്ടിക്കാമെന്നാണ് അതെല്ലാം ഉള്ള സ്ത്രീകളോട് പറയാനുള്ളതെന്നും ഡബ്ല്യുസിസി കുറിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിലായിരുന്നു ഡബ്ല്യുസിസിയുടെ പരാമർശം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ സധൈര്യം തങ്ങൾ നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്താൻ സ്ത്രീകൾ രം​ഗത്തെത്തുകയാണ്. ഇതെല്ലാം തുടക്കമിട്ടത് പോരാടുമെന്ന ഒരു സ്ത്രീയുടെ ദൃഢനിശ്ചയത്തിൽ നിന്നാണെന്ന് കഴിഞ്ഞ…

Read More

 സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ മാപ്പർഹിക്കുന്നില്ലെന്ന് പ്രധാനമന്ത്രി

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ മാപ്പർഹിക്കാത്ത തെറ്റാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. ഇത്തരം കുറ്റവാളികളെ രക്ഷപ്പെടാൻ അനുവദിക്കരുതെന്നും സ്ത്രീശാക്തീകരണത്തോടൊപ്പം സ്ത്രീകളുടെ സുരക്ഷയും രാജ്യത്തിന്റെ പരി​ഗണനയാണെന്നും മഹാരാഷ്ട്രയിലെ ലാഖ്പതി ദീദി സമ്മേളനത്തിൽ സംസാരിക്കവെ മോദി പറഞ്ഞു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യം മാപ്പർഹിക്കാത്ത തെറ്റാണെന്ന് രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളോടും സംസ്ഥാന സർക്കാരുകളോടും പറയുകയാണ്. കുറ്റം ചെയ്തവരെ വെറുതേവിടാൻ പാടില്ല. ഏതെങ്കിലും രൂപത്തിൽ അവരെ സഹായിക്കുന്നവരേയും വെറുതേവിടാൻ പാടില്ല. സ്കൂളോ ആശുപത്രിയോ…

Read More

രഞ്ജിത്തിനെ നീക്കുന്നതിൽ സർക്കാർ തീരുമാനമെടുക്കണം; സർക്കാരിനോട് റിപ്പോർട്ട് തേടുമെന്ന് വനിതാ കമ്മീഷൻ

ബംഗാളി നടിയുടെ  ലൈംഗികാതിക്രമ ആരോപണത്തിൽ കൃത്യമായി അന്വേഷണം നടത്തി എത്ര ഉന്നതനാണെങ്കിലും നടപടിയെടുക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ നടി ശ്രീലേഖ മിത്ര നടത്തിയ ആരോപണത്തിലാണ് വനിതാ കമ്മീഷന്റെ പ്രതികരണം. സർക്കാരിനോട് കമ്മീഷൻ റിപ്പോർട്ട്‌ തേടും. ലൈംഗിക ചൂഷണത്തെ കുറിച്ച് വിവരം കിട്ടിയാൽ കേസ് എടുക്കാം, അന്വേഷിക്കാം. നടിയുടെ ആരോപണം അന്വേഷിക്കണം. ആരോപണം തെളിഞ്ഞാൽ രഞ്ജിത്തിനെ മാറ്റണം.  നടി പരാതി ഉന്നയിച്ചെങ്കിൽ തീർച്ചയായും അതിൽ അന്വേഷിച്ച് വ്യക്തത വരുത്തി നടപടി എടുക്കണം. മാധ്യമങ്ങളിലൂടെയാണ് നടിയുടെ…

Read More

ഒളിക്യാമറ വച്ച് നൂറുകണക്കിന് കുട്ടികളുടെയും , സ്ത്രീകളുടേയും നഗ്ന ദൃശ്യങ്ങൾ പകർത്തി ; ഇന്ത്യക്കാരനായ ഡോക്ടർ അമേരിക്കയിൽ അറസ്റ്റിൽ

അമേരിക്കയിൽ നൂറുകണക്കിന് കുട്ടികളുടെയും സ്ത്രീകളുടേയും ന​ഗ്നദൃശ്യങ്ങൾ ഒളികാമറ വച്ച് പകർത്തിയ ഇന്ത്യക്കാരനായ ഡോക്ടർ അറസ്റ്റിൽ. മിഷിഗണിലെ ഓക്‌ലാൻഡ് കൗണ്ടിയിലെ റോച്ചെസ്റ്റർ ഹിൽസിൽ താമസിക്കുന്ന 40കാരനായ ഐജെസ് ആണ് അറസ്റ്റിലായത്. കുട്ടികളുടെയും മുതിർന്നവരുടെയും വീഡിയോകൾ പകർത്താനായി കുളിമുറികളിലും വസ്ത്രം മാറുന്ന സ്ഥലങ്ങളിലും ആശുപത്രി മുറികളിലും തൻ്റെ വീട്ടിലുമാണ് ഡോക്ടർ ഒളികാമറകൾ സ്ഥാപിച്ചത്. പകർത്തിയ ദൃശ്യങ്ങളടങ്ങിയ തെളിവുകൾ ഇയാളുടെ ഭാര്യ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയതോടെയാണ് ഞെട്ടിക്കുന്ന കുറ്റകൃത്യം പുറത്തറിയുന്നത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അധികൃതർ സെർച്ച് വാറന്റ് പുറപ്പെടുവിച്ചു. തിരച്ചിലിനിടെ,…

Read More

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ ഭീകരവാദമായി കണക്കാക്കും; പുതിയ നീക്കവുമായി യുകെ

 സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെയും ഭീകരവാദമായി കണക്കാക്കാൻ പദ്ധതിയിട്ട് യുകെ. തീവ്ര വലതുപക്ഷ തീവ്രവാദം പോലെ തന്നെ കടുത്ത സ്ത്രീവിരുദ്ധതയെ കൈകാര്യം ചെയ്യുന്നതിന്റെ ഭാ​ഗമായി നിലവിലുള്ള നിയമങ്ങൾ അവലോകനം ചെയ്യാൻ യുകെ ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ ഉത്തരവിട്ടതായി അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്തു. തീവ്രമായ സ്ത്രീവിരുദ്ധത കടുത്ത കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്ന സംഭവങ്ങൾ യുകെയിൽ വർധിച്ച് വരികയാണ്. ഇതിന് പരിഹാരമായി നിയമനിർമ്മാണം അടക്കം യുകെ ഭരണകൂടം ആലോചിക്കുന്നുണ്ട്. പുതിയതായി നിർദ്ദേശിക്കപ്പെട്ട നിയമം അനുസരിച്ച് സ്‌കൂൾ അദ്ധ്യപകർ കടുത്ത സ്ത്രീവിരുദ്ധരെന്ന് സംശയിക്കുന്ന…

Read More

വനിതാ ജീവനക്കാരെ കൈയ്യേറ്റം ചെയ്ത് യുവാവ്: പൊലീസ് കേസെടുത്തു

താമരശ്ശേരി താലൂക് ആശുപത്രിയിലെ വനിതാ സെക്യൂരിറ്റി ജീവനക്കാരെ  യുവാവ് ആക്രമിച്ചു. അരീക്കോട് കോഴിശ്ശേരി സ്വദേശി ഷബീർ ആണ് അക്രമം നടത്തിയത്. രാത്രി എട്ട് മണിയോടെയാണ് സംഭവം. ഷബീറിന്റെ ബന്ധുവായ സ്ത്രീ ആശുപത്രിയിലെ വനിതാ വാർഡിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ഇവിടേക്ക് രാത്രി എട്ട് മണിക്ക് ശേഷം പുരുഷന്മാർക്ക് പ്രവേശനമില്ല. ഷബീറിനെ സെക്യൂരിറ്റി ജീവനക്കാരായ മിനി, ലാലി എന്നിവർ തടഞ്ഞു. അകത്തേക്ക് പോകാൻ ഷബീർ നിർബന്ധം പിടിച്ചു. പിന്നാലെ വാക്കേറ്റമുണ്ടായി. ഇതിന് ശേഷം ഷബീർ വനിതാ ജീവനക്കാരായ മിനി, ലാലി…

Read More

വയോധികനെ ഹണി ട്രാപ്പിൽ പെടുത്തി പണം തട്ടാൻ ശ്രമം; 3 സ്ത്രീകൾ അറസ്റ്റിൽ, പോലീസുകാരൻ ഒളിവിൽ

പുണെയിൽ വയോധികനെ ഹണി ട്രാപ്പിൽ പെടുത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച മൂന്ന് സ്ത്രീകൾ പിടിയിൽ. വിശ്രാംബാഗ് പോലീസാണ് സ്ത്രീകളെ അറസ്റ്റ് ചെയ്തത്. ഇവർക്ക് എല്ലാ സഹായങ്ങളും ചെയ്തുകൊടുത്ത കാശിനാഥ് മാരുതി ഉബെ എന്ന പോലീസുകാരനാണ് നാലാം പ്രതി. വനിതാ അവകാശ സംരക്ഷണ സമിതി അംഗമായ ഇയാൾ ഒളിവിലാണ്. ജൂലായ് 29-നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. 64-കാരനായ വയോധികനെയാണ് ഇവർ ഹണി ട്രാപ്പിൽ പെടുത്താൻ ശ്രമിച്ചത്. ഇദ്ദേഹത്തെ പ്രതികൾ താമസിക്കുന്ന ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയാണ് ഭീഷണിപ്പെടുത്തിയത്. ശനിയാഴ്ച…

Read More

വഖഫ് ബോ‌ർഡുകളിൽ ഇനി സ്‌ത്രീകളും; രാജ്യത്തുണ്ടാവുക വലിയ മാറ്റമെന്ന് സൂചന

വഖഫ് ബോ‌ർഡുകള്‍ പരിഷ്‌കരിക്കുന്നതിന് കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന ഭേദഗതി ബില്ലില്‍ സ്‌ത്രീകളെയും ബോർ‌ഡുകളില്‍ ഉള്‍പ്പെടുത്താൻ ശുപാർശ ചെയ്യുന്നതായി സൂചന. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ബോർഡിലും വനിതാ പ്രാതിനിധ്യം ഉണ്ടാകും. രണ്ട് വനിതകളെയാണ് നിയമിക്കുക. നിലവില്‍ മുസ്ളീം മതപരമായ കാര്യങ്ങളും പള്ളികളുടെ ഭരണവും കൈകാര്യം ചെയ്യുന്ന വഖഫ് ബോർഡുകളില്‍ ഒരിടത്തും സ്‌ത്രീ പ്രാതിനിദ്ധ്യമില്ല. ഇതാണ് ഇനി മാറുക. നിലവിലുള്ള നിയമമനുസരിച്ച്‌ വഖഫ് സ്വത്തിന് ഒരു കോടതിയിലും ചോദ്യംചെയ്യാൻ സാധിക്കില്ല. മുസ്ളീം ഭൂരിപക്ഷ രാജ്യമായ സൗദിയിലും ഒമാനിലും പോലും ഇത്തരമൊരു…

Read More

പി.എസ്.സി കോഴ വിവാദത്തിലെ അച്ചടക്ക നടപടി; തിരുത്തൽ പ്രക്രിയയുടെ ഭാഗമെന്ന് സി.പി.എം

പി.എസ്.സി കോഴ വിവാദത്തിലെ അച്ചടക്ക നടപടി തിരുത്തൽ പ്രക്രിയയുടെ ഭാഗമാണെന്ന വിശദീകരണവുമായി സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ്. പാർട്ടിക്കെതിരായ കടന്നാക്രമണങ്ങളെ ചെറുത്തു തോൽപ്പിക്കുമെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും പാർട്ടിയിൽ കുഴപ്പമാണെന്ന് വരുത്താനുമാണ് മാധ്യമങ്ങളും പാർട്ടി ശത്രുക്കളും നടത്തുന്നതെന്നും സെക്രട്ടേറിയേറ്റ് പത്രക്കുറിപ്പിൽ വ്യക്തമാക്കി. പാർട്ടി നടപടികൾക്ക് വിധേയരാകുന്നവർക്ക് വീരപരിവേഷം നൽകുന്നത് നേരത്തേയുള്ള രീതിയാണെന്നും മാധ്യമങ്ങളും പാർട്ടി വിരുദ്ധ‌രും ഉന്നയിച്ച ആരോപണങ്ങൾ ഭാവനാ സൃഷ്ടിയെന്ന് തെളിഞ്ഞിട്ടും ഉരുണ്ടുകളിക്കുകയാണെന്നും സെക്രട്ടേറിയേറ്റ് ആരോപിച്ചു. പാർട്ടിയുടെ മുതിർന്ന നേതാക്കളായ എളമരം കരീം, മുഹമ്മദ് റിയാസ് തുടങ്ങിയവർക്കെതിരെ…

Read More