ശിശുക്ഷേമ സമിതിയിൽ കുഞ്ഞിനോട് ക്രൂരത; രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു; ആയമാർ അറസ്റ്റിൽ: പോക്സോ ചുമത്തി

തിരുവനന്തപുരത്ത് ശിശുക്ഷേമ സമിതിയിൽ കുഞ്ഞിനോട് ക്രൂരത. രണ്ടര വയസ്സുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ച സംഭവത്തിൽ ആയമാരായ അജിത , മഹേശ്വരി, സിന്ധു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കിടക്കയിൽ മൂത്രമൊഴിച്ചതിനാണ് കുട്ടിയെ ഉപദ്രവിച്ചതെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി പൊലീസിന് നൽകിയ പരാതിയിൽ ആരോപിക്കുന്നു. ആയമാർക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. കുഞ്ഞിനെ ഉപദ്രവിച്ചതിനും ഉപദ്രവിച്ച കാര്യം മറച്ചു വച്ചതിനുമാണ് കേസ്. അജിത എന്ന ആയയാണ് കുഞ്ഞിനെ മുറിവേൽപ്പിച്ചത്. മറ്റ് രണ്ടുപേർ ഇക്കാര്യം അറിഞ്ഞിട്ടും മറച്ചുവെച്ചെന്നാണ് വിവരം. മൂന്ന് ആയമാരും…

Read More

ആറ് മാസത്തിനിടെ ഗാസയിൽ കൊല്ലപ്പെട്ടതിൽ ഏറെയും സ്ത്രീകളും കുട്ടികളും ; റിപ്പോർട്ട് പുറത്തുവിട്ട് യുഎൻ

ആറ് മാസത്തിനുള്ളിൽ ഗാസയിൽ കൊല്ലപ്പെട്ടതിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളുമെന്ന് യുഎൻ. യുദ്ധം സാധാരണക്കാരെ ബാധിക്കുന്നുവെന്ന് വ്യക്തമാക്കുന്ന കണക്കാണ് യുഎൻ പുറത്ത് വിടുന്നത്. ഇസ്രയേൽ ഹമാസ് യുദ്ധത്തിനിടയിൽ കൊല്ലപ്പെട്ടതിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഓഫീസിന്റെ റിപ്പോർട്ട് വിശദമാക്കുന്നത്. ഹമാസിനെതിരെ ഇസ്രയേൽ ഉപയോഗിച്ച ആയുധങ്ങളുടെ സ്വഭാവമാണ് ഇത്രയധികം ആൾനാശത്തിന് കാരണമായതെന്നും ഐക്യരാഷ്ട്രസഭ വിശദമാക്കുന്നു. വലിയ ചുറ്റവിലുള്ള ആളുകളെ ബാധിക്കുന്ന രീതിയിലുള്ള ആളുകളേയും കെട്ടിടങ്ങളേയും തകർക്കാൻ മാത്രം പ്രഹരശേഷിയുള്ള ആയുധങ്ങളാണ് ഈ അവസ്ഥയ്ക്ക് കാരണമായതെന്നും ഐക്യരാഷ്ട്രസഭ…

Read More

സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 35% സംവരണം ഏര്‍പ്പെടുത്തി മധ്യപ്രദേശ് സര്‍ക്കാര്‍ രം​ഗത്ത്

സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 35 ശതമാനം സംവരണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് മധ്യപ്രദേശ് സര്‍ക്കാര്‍. പൊതുഭരണ വകുപ്പ് ചൊവ്വാഴ്ചയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. നേരിട്ടുള്ള റിക്രൂട്മെന്റ് ഘട്ടത്തിലാണ് ഇത് ബാധകമാകുക. വനംവകുപ്പിലൊഴികെ മറ്റെല്ലാ സർക്കാർ വകുപ്പുകളിലും പുതിയ ഉത്തരവ് ബാധകമാകുമെന്നാണ് റിപ്പോർട്ട്. കൂടാതെ സംസ്ഥാനത്തെ പൊലീസ് സേനയിലും 30% സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളുടെ പേരിലാണ് വസ്തുവകകൾ റജിസറ്റർ ചെയ്യുന്നത് എങ്കിൽ ഇളവും സംസ്ഥാനം നൽകുന്നുണ്ട്. ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണു വനിത വോട്ടർമാരെ ലക്ഷ്യമിട്ടുള്ള ബിജെപി സർക്കാരിന്റെ…

Read More

ആഴ്ചയില്‍ ഒരിക്കലെങ്കിലും ലൈംഗികബന്ധത്തിലേര്‍പ്പെടാത്ത സ്ത്രീകളില്‍ അകാലമരണത്തിനുള്ള സാധ്യത: പഠനം

ലൈംഗികബന്ധവും സ്ത്രീകളുടെ മരണനിരക്കും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തല്‍. ആഴ്ചയില്‍ ഒരിക്കലെങ്കിലും ലൈംഗികബന്ധത്തിലേര്‍പ്പെടാത്ത സ്ത്രീകളില്‍ അകാലമരണത്തിനുള്ള സാധ്യതയുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. 2005നും 2010നുമിടയിലെ യുഎസ് നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂട്രീഷന്‍ എക്‌സാമിനേഷന്‍ സര്‍വേയുടെ (NHANES) ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ഒരു സമീപകാല പഠനത്തിലാണ് ഈ കണ്ടെത്തല്‍. കൂടാതെ വിഷാദരോഗമുള്ള വ്യക്തികള്‍ക്ക് ആഴ്ചയില്‍ ഒരിക്കല്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരെ അപേക്ഷിച്ച് മരണസാധ്യത 197 ശതമാനമാണ് കൂടുതല്‍ . ജേണല്‍ ഓഫ് സൈക്കോസെക്ഷ്വല്‍ ഹെല്‍ത്തിലാണ് ഈ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത് . ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് നിരവധി…

Read More

‘സ്ത്രീകളെ ആരെങ്കിലും ഉപദ്രവിച്ചാൽ, പ്രതികരിക്കാൻ 20 വർഷംകാത്തിരിക്കരുത്; അപ്പോൾ അടിക്കണം കരണം നോക്കി’: വൈറലായി സിദ്ദിഖിന്റെ വാക്കുകൾ

യുവനടിയെ പീഡിപ്പിച്ച കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് നടൻ സിദ്ദിഖ് ഒളിവിൽ കഴിയവേ, സ്ത്രീ സുരക്ഷയെ സംബന്ധിച്ച് നടൻ മുൻപ് പറഞ്ഞ കാര്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. സ്ത്രീകളെ ആരെങ്കിലും ഉപദ്രവിച്ചാൽ, പ്രതികരിക്കാൻ 20 വർഷം കാത്തിരിക്കാതെ അപ്പോൾ മുഖത്തടിക്കണമെന്നാണ് സിദ്ദിഖ് 2018ൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ലൈംഗിക ചൂഷണങ്ങൾക്കെതിരെ സ്വയം വെളിപ്പെടുത്തലുമായി സ്ത്രീകൾ രംഗത്തുവന്ന ‘മി ടൂ’ ക്യാംപെയ്നെ സംബന്ധിച്ചായിരുന്നു നടന്റെ പ്രതികരണം. ‘‘ മി ടൂ എന്നു പറയുന്നത് നല്ല ക്യാംപെയ്നാണ്….

Read More

സ്ത്രീകൾക്ക് സ്വ​കാ​ര്യഭാ​ഗ​ങ്ങ​ളു​ടെ സൗ​ന്ദ​ര്യം വർധിപ്പിക്കാം

വ​ര്‍​ത്ത​മാ​ന​കാ​ല​ത്തു വ​ള​രെ ശ്ര​ദ്ധ നേ​ടു​ന്ന ഒ​രു ചി​കി​ത്സാ​രീ​തി​യാ​ണ് കോ​സ്‌​മെ​റ്റി​ക് ഗൈ​ന​ക്കോ​ള​ജി. സ്ത്രീ​ക​ളു​ടെ ഗ​ര്‍​ഭാ​ശ​യ രോ​ഗ​ങ്ങ​ള്‍​ക്കും പ്ര​സ​വ സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു​മാ​ണ് ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം പ്രാ​ധാ​ന്യം കൊ​ടു​ക്കു​ന്ന​ത്. എ​ന്നാ​ൽ, കോ​സ്‌​മെ​റ്റി​ക് ഗൈ​ന​ക്കോ​ള​ജി​യി​ല്‍ സ്ത്രീ​ക​ളു​ടെ സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളു​ടെ സൗ​ന്ദ​ര്യ​ത്തി​നും ആ​രോ​ഗ്യ​ക​ര​മാ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​നും പ്രാ​ധാ​ന്യം ന​ല്‍​കു​ന്നു. അ​തു​വ​ഴി അ​വ​രു​ടെ ആ​ത്മ​വി​ശ്വാ​സം വ​ര്‍​ധി​ക്കു​ക​യും ചെ​യ്യു​ന്നു. സ്ത്രീ​ക​ളി​ല്‍ എ​പ്പോ​ഴൊ​ക്കെ​യാ​ണ് കോ​സ്‌​മെ​റ്റി​ക് ഗൈ​ന​ക്കോ​ള​ജി​യു​ടെ സ​ഹാ​യം ആ​വ​ശ്യം വ​രു​ന്ന​തെ​ന്ന് നോ​ക്കാം. കൗ​മാ​ര​ക്കാ​രാ​യ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് പി​സി​ഒ​ഡി കൊ​ണ്ടും ഹോ​ര്‍​മോ​ണ്‍ സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍ കൊ​ണ്ടും സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ള്‍​ക്ക് പ​ല വ്യ​ത്യാ​സ​ങ്ങ​ള്‍ ഉ​ണ്ടാ​കാം….

Read More

സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന വ്യാജേന വിവാഹ വാഗ്ദാനം; അന്‍പതിലധികം സ്ത്രീകളെ പറ്റിച്ച് പണം തട്ടിയ ആള്‍ പിടിയിൽ

സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന വ്യാജേന വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളെ പറ്റിച്ച ആള്‍ പിടിയില്‍. ഡല്‍ഹി ക്രൈം ബ്രാഞ്ച് ആണ് മുക്കീം അയൂബ് ഖാന്‍ എന്നയാളെ പിടികൂടിയത്. വിവാഹവാഗ്ദാനം നല്‍കി അന്‍പതിലധികം സ്ത്രീകളെ ഇയാള്‍ പറ്റിച്ച് പണം തട്ടിയിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. ഇതില്‍ ഏതാനും സ്ത്രീകളെ ഇയാള്‍ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ഇയാളുടെ ഇരയായവരെല്ലാം മുസ്ലിം സ്ത്രീകളാണ്. അവിവാഹിതരും വിധവകളും വിവാഹമോചനം നേടിയവരുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. വിവാഹ വെബ്‌സൈറ്റുവഴി സമ്പന്ന കുടുംബങ്ങളിലെ സ്ത്രീകളെ പരിചയപ്പെടുകയും തുടര്‍ന്ന് വിവാഹാലോചന നടത്തുകയുമാണ്…

Read More

വ്യാജ വാഗ്ദാനം നൽകി വീട്ടമ്മമാരുടെ ഫോൺനമ്പർ കൈക്കലാക്കി; കിട്ടിയത് ബിജെപി അംഗത്വമെന്ന് പരാതി!

വ്യാജ വാഗ്ദാനം നൽകി വീട്ടമ്മമാരുടെ ഫോൺനമ്പർ കൈക്കലാക്കിയ സംഘം പകരം ബിജെപി അംഗത്വം നൽകിയെന്ന് പരാതി. പുതുച്ചേരി മുതിയാൽപേട്ട് മേഖലയിലാണ് സംഭവം. സന്നദ്ധ സംഘടനയിൽ നിന്നുള്ളവരാണെന്ന് അവകാശപ്പെട്ടാണ് പത്തിലധികം പേർ വീടുവീടാന്തരം കയറിയിറങ്ങിയത്. വീട്ടിൽ വിശേഷങ്ങൾ നടന്നാലും അനിഷ്ട സംഭവങ്ങൾ നടന്നാലും 10000 രൂപ നൽകുമെന്നും ദീപാവലി പോലുള്ള വിശേഷ ദിവസങ്ങളിൽ സമ്മാനങ്ങൾ നൽകുമെന്നും ഇതിനായി ഫോൺ നമ്പർ നൽകാനും ഇവർ ആവശ്യപ്പെട്ടു. വിശ്വസിച്ച് വീട്ടമ്മമാർ ഫോൺ നമ്പർ നൽകി. പിന്നാലെ, ഈ നമ്പറുകൾ ബിജെപി അംഗത്വത്തിനായി…

Read More

സ്ത്രീകൾ രാത്രികാലങ്ങളിൽ ജോലി ചെയ്യാൻ പാടില്ലെന്ന് പറയാൻ സാധിക്കില്ല; പശ്ചിമബംഗാൾ സർക്കാരിനെതിരേ വിമർശിച്ച് ഡിവൈ ചന്ദ്രചൂഡ്

വനിതാ ഡോക്ടർമാരുടെ രാത്രികാല ജോലി മാറ്റവുമായി ബന്ധപ്പെട്ട ഉത്തരവിൽ പശ്ചിമ ബംഗാൾ സർക്കാരിനെ വിമർശിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ആർ.ജി. കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനു പിന്നാലെ സർക്കാർ ആശുപത്രികളിൽ വനിതാ ഡോക്ടർമാർക്ക് രാത്രി ജോലി ഒഴിവാക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു. ഇതിനെതിരേയാണ് ചീഫ് ജസ്റ്റിസ് വിമർശനവുമായി രംഗത്തെത്തിയത്. അവർക്ക് സുരക്ഷ ഒരുക്കേണ്ടത് സർക്കാരാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. വനിതകൾക്ക് രാത്രി ജോലി ചെയ്യാൻ പാടില്ലെന്ന് എങ്ങനെയാണ് പറയാൻ സാധിക്കുക. വനിതാ ഡോക്ടർമാർക്ക്…

Read More

‘അപമര്യാദയായി പെരുമാറുന്നവരെ സ്ത്രീകൾ ചെരുപ്പൂരി അടിക്കണം’; തമിഴ് നടൻ വിശാൽ

അപമര്യാദയായി പെരുമാറുന്നവരെ സ്ത്രീകൾ ചെരുപ്പൂരി അടിക്കണമെന്ന് നടൻ വിശാൽ. ഒരിക്കൽ അങ്ങനെ ചെയ്താൽ ദേഹത്ത് കൈവയ്ക്കാൻ പിന്നീട് മടിക്കുമെന്നും നടൻ വിശാൽ പറ‍ഞ്ഞു.അഡ്ജസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന വിഡ്ഢികളെ വെറുതെ വിടരുതെന്നും താരം പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ മലയാള സിനിമാ മേഖലയിലുണ്ടായ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിലാണ് വിശാലിൻ്റെ പ്രതികരണം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ മമ്മൂട്ടിയും മോഹൻലാലും പ്രതികരിക്കുമെന്നാണ് പ്രതീക്ഷ. അവർ മുതിർന്ന താരങ്ങളാണ്. പ്രസ്താവനയേക്കാൾ ആവശ്യം നടപടികളാണ്. തമിഴ് സിനിമയിലും തുറന്നുപറച്ചിലിന് അവസരം ഒരുക്കും….

Read More