ഭൂമി സംബന്ധിച്ച തർക്കം; ബിഹാറിൽ അഞ്ച് സ്ത്രീകൾക്ക് വെടിയേറ്റു

ബിഹാറിൽ ഭൂമി സംബന്ധിച്ച തർക്കത്തിനിടെ അഞ്ച് സ്ത്രീകൾക്ക് വെടിയേറ്റു. എല്ലാവരും ​അത്യാസന്ന നിലയിൽ ആശുപത്രിയിൽ കഴിയുകയാണ്. ബിഹാറിലെ ബേട്ടിയ ജില്ലയിലാണ് സംഭവം.  ഉത്തരവാദിയെന്ന് സംശയിക്കുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പടിഞ്ഞാറൻ ചമ്പാരൻ ജില്ലയിലെ നക്തി പട്‌വാര ഗ്രാമത്തിൽ സ്ത്രീകൾ പ്രതിഷേധവുമായി ഇറങ്ങിയതോടെയാണ് വെടിവെയ്പ്പ് ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു. 1985-ൽ സർക്കാർ,  ഭൂരഹിതരായ തൊഴിലാളികൾക്കുള്ള ഗ്രാന്റിന്റെ ഭാഗമായാണ് ഭൂമി തങ്ങൾക്ക് നൽകിയതെന്ന് ഗ്രാമവാസികൾ അവകാശപ്പെടുന്നു. കുടിയിറക്കപ്പെട്ടവർ തങ്ങളുടെ അവകാശവാദം ഉന്നയിച്ചതോടെ വിഷയം കോടതിയിലേക്ക് നീങ്ങി. 2004 മുതൽ കോടതി…

Read More

സ്ത്രീ സംരക്ഷണ നിയമം പരിഷ്കരിച്ച് ചൈന

ലിംഗ വിവേചനത്തിനും ലൈംഗികാതിക്രമത്തിനും എതിരെ സ്ത്രീകൾക്ക് കൂടുതൽ സംരക്ഷണം നൽകുന്ന നിയമം ചൈന ഇന്നലെ പാസാക്കിയതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.  രാജ്യത്തിന്‍റെ ചരിത്രത്തില്‍ 30 വർഷത്തിനിടയില്‍ ആദ്യമായാണ് സ്ത്രീ സംരക്ഷണ നിയമം ചൈന പരിഷ്കരിക്കുന്നത്. നിയമം പരിഷ്ക്കരിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് മൂന്നോളം പുനരവലോകന യോഗം ചേര്‍ന്ന ശേഷം നിയമനിര്‍മ്മാണത്തിനായി പാര്‍ലമെന്‍റിന് മുന്നില്‍ സമര്‍പ്പിച്ചിരുന്ന പരിഷ്കാരങ്ങളാണ് ഇന്നലെ ചൈനീസ് പാര്‍ലമെന്‍റ് അംഗീകരിച്ച് നിയമമാക്കിയത്.  പാവപ്പെട്ട സ്ത്രീകൾ, പ്രായമായ സ്ത്രീകൾ, വികലാംഗരായ സ്ത്രീകൾ…

Read More

നരബലി നടത്തിയത് ഐശ്വര്യത്തിന് വേണ്ടി; തുമ്പായത് പത്മത്തിനെ കാണാനില്ലെന്ന പരാതി, സ്ത്രീകളെ തലയറുത്ത് കൊന്നു

ഇലന്തൂരിൽ രണ്ട് സ്ത്രീകളെ കൊന്ന് കഷണങ്ങളാക്കിയ സംഭവത്തിൽ അന്വേഷണത്തിന് തുമ്പായത് പൊന്നുരുന്നി സ്വദേശി പത്മത്തിനെ കാണാനില്ലെന്ന പരാതി. കടവന്ത്രയിൽ ലോട്ടറി വിൽപ്പന നടത്തിയിരുന്ന പത്മത്തെ സെപ്തംബർ 26ന് കാണാതാവുകയായിരുന്നു. ഇവരെക്കൂടാതെ കാലടി സ്വദേശിയെയും കൊലപ്പെടുത്തി പല കഷ്ണങ്ങളായി കുഴിച്ചിട്ടതായാണ് പോലീസ് കണ്ടെത്തൽ. കടവന്ത്രയിൽ ലോട്ടറി വിൽപ്പനക്കാരിയായിരുന്നു പത്മം. പൊന്നുരുന്നിയിൽ തനിച്ചായിരുന്നു ഇവർ താമസിച്ചിരുന്നത്. പത്മത്തിന്റെ ബന്ധുക്കൾ തമിഴ്നാട്ടിലാണ് താമസം. പത്മത്തെ എല്ലാ ദിവസവും മകൻ ഫോണിൽ ബന്ധപ്പെടാറുണ്ടായിരുന്നു. എന്നാൽ സെപ്തംബർ 26ന് മകൻ വിളിച്ചപ്പോൾ ഇവരെ ഫോണിൽ…

Read More

കേരളത്തിൽ നരബലി: സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊന്ന് കുഴിച്ചിട്ടു; കൊലയാളി പിടിയിൽ

കേരളത്തിൽ നരബലി നടന്നതായി കണ്ടെത്തൽ. കൊച്ചിയിൽനിന്നു സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ കൊലയാളി പിടിയിൽ. സ്ത്രീകളെ കൊന്ന് കഷ്ണങ്ങളാക്കി തിരുവല്ലയ്ക്കു സമീപം കുഴിച്ചിടുകയായിരുന്നു. എസ്ആർഎം റോഡിൽ താമസിക്കുന്ന ഷാഫിയാണു പിടിയിലായത്. ദുർമന്ത്രവാദത്തിന്റെ ഭാഗമായിട്ടാണു പ്രതി ക്രൂരകൃത്യം ചെയ്തതെന്നു പൊലീസ് പറഞ്ഞു. സ്ത്രീകളെ വശീകരിച്ചു ദുർമന്ത്രവാദത്തിനായി പ്രതി തട്ടിക്കൊണ്ടു പോവുകയായിരുന്നു. കടവന്ത്ര സ്റ്റേഷൻ പരിധിയിൽ പൊന്നുരുന്നി പഞ്ചവടി കോളനിയിൽനിന്നു കാണാതായ പത്മം (52) ആണു കൊല്ലപ്പെട്ടവരിൽ ഒരാൾ. ലോട്ടറി വിൽപക്കാരിയായിരുന്ന ഇവർ ഇതര സംസ്ഥാനക്കാരിയാണെന്നും സെപ്റ്റംബർ 26ന് കാണാതായെന്നും…

Read More