വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; ഭര്‍ത്താവ് അറസ്റ്റില്‍

തിരുവനന്തപുരത്ത് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍. കുണ്ടമണ്‍കടവ് ശങ്കരന്‍ നായര്‍ റോഡിലെ വാടക വീട്ടില്‍ താമസിക്കുന്ന കരുമം കിഴക്കേതില്‍ വീട്ടില്‍ വിദ്യ (30) ആണ് മരിച്ചത്. ഭർത്താവ് കാരയ്ക്കാമണ്ഡപം മേലാംകോട് നടുവത്ത് പ്രശാന്ത് ഭവനില്‍ പ്രശാന്ത് ആണ് പിടിയിലായത്. വിദ്യയെ ഇയാള്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ഒരു മാസമായി കുണ്ടമണ്‍കടവ് വട്ടവിള എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്ന ഇവര്‍ പരസ്പരമുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം….

Read More

ഡൽഹിയിലെ ആർകെ പുരത്ത് വെടിവയ്പ്പ്; രണ്ടു സ്ത്രീകൾക്ക് കൊല്ലപ്പെട്ടു

ഡൽഹിയിലെ ആർകെ പുരത്തുണ്ടായ വെടിവയ്പ്പിൽ രണ്ടു സ്ത്രീകൾക്ക് കൊല്ലപ്പെട്ടു. ഇന്നു പുലർച്ചെയാണ് സംഭവം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് രണ്ടുപേർ തമ്മിലുണ്ടായ തർക്കം കുടുംബവഴക്കിൽ കലാശിച്ചതിനെ തുടർന്നാണ് സംഭവമെന്ന് പറയപ്പെടുന്നു. വെടിവയ്പ്പിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അക്രമികൾക്കായി തിരച്ചിൽ ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.  

Read More

തളിപ്പറമ്പ് താലൂക്ക് ആശുപത്രി പേ വാർഡിൽ അണലി; രോഗിക്ക് കൂട്ടിരിക്കാൻ വന്ന സ്ത്രീയെ കടിച്ചു

രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീയ്ക്ക് പാമ്പ് കടിയേറ്റു. ആശുപത്രിയിലെ വാർഡിൽ വച്ചാണ് സ്ത്രീയെ പാമ്പ് കടിച്ചത്. തളിപ്പറമ്പ് താലൂക്ക് ആശുപത്രി വാർഡിൽ ആണ് സംഭവം. ചെമ്പേരി സ്വദേശി ലത (55) യെ പരിയാരം ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേ വാർഡിൽ നിലത്ത് കിടക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്. ഇന്നലെ രാത്രി 12 മണിക്കാണ് സംഭവം. പാമ്പ് കടിച്ചത് ഉടൻ തന്നെ മനസിലായതിനാൽ വേഗത്തിൽ ചികിത്സ നൽകാനായി. വാടക കൊടുത്ത് ഉപയോഗിക്കുന്ന പേ വാർഡിൽ വെച്ചാണ് അണലിയുടെ കടിയേറ്റത്….

Read More

താനൂർ ബോട്ടപകടം; മരിച്ച 15 പേരും കുട്ടികൾ; അഞ്ച് പേർ സ്ത്രീകൾ

താനൂരിൽ അറ്റ്‌ലാന്റിക് ബോട്ട് മുങ്ങി മരിച്ച 22 പേരിൽ 15 പേരും കുട്ടികൾ. അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്മാരും മരിച്ചവരിൽ പെടുന്നു. മരിച്ചവരുടെ പട്ടിക സർക്കാർ പുറത്തുവിട്ടു. താലൂക്ക് തിരിച്ചുള്ള കണക്കാണ് പേര് വിവരങ്ങളാണ് പുറത്തുവിട്ടത്.  കീഴാറ്റൂർ വയങ്കര വീട്ടിൽ അൻഷിദ് (12), അഫ്ലഹ് (7), പരിയാപുരം കാട്ടിൽ പീടിയേക്കൽ സിദ്ധിഖ് (41), ഫാത്തിമ മിൻഹ (12), മുഹമ്മദ് ഫൈസാൻ (മൂന്ന്), ആനക്കയം മച്ചിങ്ങൽ വീട്ടിൽ ഹാദി ഫാത്തിമ(ആറ്) എന്നിവരാണ് ഏറനാട്, തിരൂർ, പെരിന്തൽമണ്ണ താലൂക്കുകളിൽ നിന്നായി…

Read More

‘ദി കേരള സ്റ്റോറി’ എന്ന സിനിമ നിരോധിക്കണമെന്ന ആവശ്യം പരിശോധിക്കണം; എം വി ഗോവിന്ദൻ

‘ദി കേരള സ്റ്റോറി’ എന്ന സിനിമ ആർഎസ്എസും ബിജെപിയും വർഗീയ പ്രചാരണത്തിന് ഉപയോഗിക്കുന്ന ആയുധമെന്ന് തുറന്നടിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളത്തിലെ ആയിരക്കണക്കിന് സ്ത്രീകളെ ഇതുപോലെ കടത്തിക്കൊണ്ടു പോകാൻ സാധിക്കില്ലെന്നും തെറ്റായ പ്രചാര വേലയാണിതെന്നും അദ്ദേഹം പറഞ്ഞു. കേരള സമൂഹത്തെ അപമാനപ്പെടുത്തുന്ന മതസൗഹാർദ്ദത്വ തകർക്കാൻ ശ്രമിക്കുന്ന അതീവ ഗൗരവമുള്ള സിനിമ നിരോധിക്കണമെന്ന ആവശ്യം പരിശോധിക്കേണ്ടതാണെന്നും വിഷയമാണെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി. നിരോധിച്ചതുകൊണ്ട് മാത്രം കാര്യമില്ല. ജനങ്ങളുടെ മാനസിക പ്രതിരോധമാണ് വേണ്ടതെന്നും…

Read More

സ്ത്രീകളുടെ വസ്ത്രം സംബന്ധിച്ച് തർക്കമില്ല, സ്ത്രീ സ്വാതന്ത്ര്യത്തെകുറിച്ചുള്ള പരാമർശം വളച്ചൊടിച്ചു; എംവി ഗോവിന്ദൻ

ജനകീയ പ്രതിരോധ ജാഥയിൽ ഒരിടത്തും സ്ത്രീവിരുദ്ധ നിലപാടുകൾ സിപിഎം സ്വീകരിച്ചിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അത്തരത്തിൽ നിലപാട് സ്വീകരിച്ചു എന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള തൻറെ  പരാമർശം വളച്ചൊടിക്കപ്പെട്ടു. സ്ത്രീ – പുരുഷ സമത്വത്തിന് വേണ്ടി നിലകൊള്ളുന്ന പാർട്ടിയാണ് സിപിഎം. സ്ത്രികളുടെ വസ്ത്രം സംബന്ധിച്ച് ഞങ്ങൾക്ക് തർക്കമില്ല. ആസൂത്രിതമായി ജാഥക്കതിരെ പ്രചാരണം നടക്കുകയാണ്. സത്യസന്ധമായി കാര്യങ്ങൾ പറയണം. മാധ്യമങ്ങൾ പ്രതിപക്ഷത്തേക്കാൾ വലിയ പ്രതിപക്ഷമാകുന്നു. ബജറ്റിലെ സെസിനെതിരെയുള്ള സമരത്തിൽ മാധ്യമങ്ങൾ വേണ്ടരീതിയിൽ സഹായിച്ചില്ലെന്ന…

Read More

ആറ്റുകാൽ പൊങ്കാല ഇന്ന്; അനുഗ്രഹം തേടി ഭക്തലക്ഷങ്ങള്‍

ആറ്റുകാൽ അമ്മയുടെ അനുഗ്രഹം തേടി ഭക്തലക്ഷങ്ങൾ അർപ്പിക്കുന്ന പൊങ്കാല ഇന്ന്. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം നിയന്ത്രണങ്ങളേതുമില്ലാതെ നടക്കുന്ന പൊങ്കാല അർപ്പിച്ച് സായൂജ്യരാകാൻ ലക്ഷക്കണക്കിന് പേരാണ് നഗരത്തിലെത്തിയിട്ടുള്ളത്. രാവിലെ പത്തരയ്ക്ക് ക്ഷേത്രമുറ്റത്തെ പണ്ഡാര അടുപ്പിൽ തീ പകരുന്നതോടെ നഗരത്തിലാകെ നിരന്ന അടുപ്പുകളിൽ പൊങ്കാല സമർപ്പണത്തിന് തുടക്കമാകും. ഉച്ചയ്ക്ക് 2.30 നാണ് പൊങ്കാല നിവേദ്യം. കനത്ത ചൂട് കണക്കിലെടുത്ത് നിർജലീകരണം ഉണ്ടാകാതിരിക്കാൻ ഇടയ്ക്കിടെ ദാഹം തോന്നിയില്ലെങ്കിലും വെള്ളം കുടിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.

Read More

കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നേക്കില്ല.

കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നേക്കില്ല. ശശി തരൂരും മനീഷ് തിവാരിയും ഹൂഡയുമടക്കം പ്രവർത്തക സമിതിയിലേക്ക് മത്സരിക്കാനില്ലെന്ന് അറിയിച്ചു കഴിഞ്ഞു. വിമത ശബ്ദമുയർത്തിയവരും മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കിയതോടെ നാമനിർദേശത്തിന് സാധ്യതയേറി. പ്രിയങ്ക ഗാന്ധിയും പ്രവർത്തക സമിതിയിലുണ്ടാകും. സമിതിയംഗങ്ങളെ നാമനിർദേശം ചെയ്യാൻ കോൺഗ്രസ് അധ്യക്ഷനെ ചുമതലപ്പെടുത്തും. വേണ്ടിവന്നാൽ മത്സരം നടത്താൻ തയാറാണെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. നാമനിർദേശം ചെയ്യപ്പെടുന്നവരിൽ വനിത, ദലിത്, യുവ പ്രാതിനിധ്യം ഉറപ്പാക്കുമെന്നാണ് സൂചന.

Read More

തിരുവനന്തപുരത്ത് റേസിങ് ബൈക്കിടിച്ച് വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം വാഴമുട്ടത്ത് റേസിങ് ബൈക്കിടിച്ച് വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം. വാഴമുട്ടം സ്വദേശി സന്ധ്യ (55) ആണ് മരിച്ചത്. അപകടത്തിൽ ബൈക്ക് ഓടിച്ച യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെയാണ് അപകടം. സന്ധ്യ റോഡ് മുറിച്ചുകടക്കവെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. ഗുരുതരമായ പരിക്കേറ്റ സന്ധ്യ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. അപകടം നടന്ന റോഡിൽ ഞായറാഴ്ചകളിൽ വിലകൂടിയ ബൈക്കുകളിൽ റേസിങ് നടത്തുന്നത് പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്.

Read More

ശ്വാസകോശരോഗങ്ങൾ: തമിഴ്നാട്ടിൽ സ്ത്രീകൾ ബീഡിതെറുപ്പ് നിർത്തി മറ്റുജോലികൾ തേടുന്നു

ശ്വാസകോശരോഗമുൾപ്പെടെ വ്യാപകമാകുന്നതിനെത്തുടർന്ന് തമിഴ്‌നാട്ടിൽ 80 ശതമാനം സ്ത്രീകളും ബീഡിതെറുപ്പ് നിർത്തി മറ്റുജോലികൾ തേടുന്നതായി പഠനം. അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സർവേയിലാണ് വിവരം. ബീഡിത്തൊഴിലാളികളെ ബദൽ ഉപജീവനമാർഗത്തിലേക്ക് മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു സർവേ. ബീഡിതെറുപ്പുകാർ കൂടുതലുള്ള വെല്ലൂർ, തിരുനെൽവേലി ജില്ലകളിൽ ആയിരംതൊഴിലാളികൾ സർവേയിൽ പങ്കെടുത്തു. ഇതിൽ 78 ശതമാനം പേരും ശ്വാസകോശ അസുഖങ്ങൾ, വിട്ടുമാറാത്ത ജലദോഷം, ചുമ, ത്വഗ്രോഗങ്ങൾ തുടങ്ങിയവ നേരിടുന്നതായി വെളിപ്പെടുത്തി. തിരുനെൽവേലി ജില്ലയിൽമാത്രം ഇതിനകം നൂറോളം സ്ത്രീകൾ തയ്യൽ, വിഗ് നിർമാണം ഉൾപ്പെടെ…

Read More