
ഓർമ വനിതാദിനാഘോഷപരിപാടികൾ സംഘടിപ്പിക്കുന്നു
സാർവ്വദേശീയ വനിതാദിനത്തിൻറെ ഭാഗമായി ഓർമ സംഘടിപ്പിക്കുന്ന വനിതാദിനാഘോഷപരിപാടികൾ മാർച്ച് 3 ഞായറാഴ്ച വൈകിട്ട് 4 മണി മുതൽ ദുബായ് ഫോക്ലോർ അക്കാദമി ഹാളിൽ വെച്ച് നടക്കുമെന്ന് ഓർമ ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു. കേരളാ സർക്കാർ നോളജ് എക്കണോമി മിഷൻ ഡയറക്ടർ ഡോ . പി എസ് ശ്രീകല മുഖ്യാതിഥി ആയി പങ്കെടുക്കുന്ന ഈ പരിപാടിയുടെ ഭാഗമായി ഓർമ വനിതാവേദി അവതരിപ്പിക്കുന്ന കലാപരിപാടികളും നാടകവും സാംസ്‌കാരിക സമ്മേളനവും അരങ്ങേറും. അബുദാബി കേരളാ സോഷ്യൽ സെന്റർ സംഘടിപ്പിച്ച ഭരത് മുരളി…