
മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ വീണ്ടും സംഘർഷം
മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ വീണ്ടും സംഘർഷം. സ്ത്രീകളുടെ പ്രതിഷേധത്തിനിടെയാണ് സംഘർഷമുണ്ടായത്. ഖാരി മേഖലയിലെ സ്ത്രീ പ്രതിഷേധക്കാർ ഇരുഭാഗത്തും റോഡ് ഉപരോധിക്കുകയും ടയറുകൾക്ക് തീയിടുകയും ചെയ്യുകയായിരുന്നു. മണിപ്പൂർ സായുധ പോലീസ്, ആർമി, റാപ്പിഡ് ആക്ഷൻ ബറ്റാലിയൻ എന്നിവരെത്തിയാണ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്. തുടർന്ന സൈന്യം പ്രദേശത്ത് ഫ്ലാഗ് മാർച്ചും നടത്തി. കൂടുതൽ പ്രതിഷേധങ്ങളുണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് പ്രദേശത്ത് ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്. അതേസമയം മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗിക അതിക്രമം ചെയ്ത സംഭവത്തില്‍ 19 കാരനെ പോലീസ് അറസ്റ്റ്…