
തമിഴ്നാട് സർക്കാരിന്റെ വനിതാ കേന്ദ്രീകൃത പദ്ധതിയെ ഭിക്ഷയെന്ന് വിമർശിച്ചു; വനിതാ കമ്മീഷൻ അംഗം കുശ്ബു വിവാദത്തിൽ
തമിഴ്നാട് സർക്കാരിന്റെ വനിതാ കേന്ദ്രീകൃത പദ്ധതിയെ ഭിക്ഷയെന്ന് വിമർശിച്ച് ദേശീയ വനിതാ കമ്മീഷൻ അംഗവും ബിജെപി നേതാവുമായ ഖുശ്ബു. കുടുംബനാഥകൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന പദ്ധതിയെയാണ് ഖുശ്ബു ഭിക്ഷയെന്ന് വിളിച്ചത്. ഖുശ്ബുവിന്റെ പരാമർശം ഇതിനോടകം വിവാദത്തിലാവുകയായിരുന്നു. തമിഴ്നാട്ടിൽ വർധിച്ച് വരുന്ന മയക്കുമരുന്ന് ഭീഷണിയുടെ പശ്ചാത്തലത്തിൽ സർക്കാരിനെതിരെ പ്രതിഷേധിക്കുമ്പോഴാണ് ഖുശ്ബുവിന്റെ പരാമർശം. ഈ സാഹചര്യത്തിൽ ആയിരം രൂപ സ്ത്രീകൾക്ക് ഭിക്ഷയായി കൊടുത്താലും വോട്ട് ചെയ്യില്ലെന്നായിരുന്നു ഖുശ്ബു പറഞ്ഞത്. ഡിഎംകെ സർക്കാർ മയക്കുമരുന്ന് വിപത്ത് ഇല്ലാതാക്കുകയും സർക്കാരിന്റെ നേതൃത്വത്തിലുള്ള…