പ്രത്യേക കമ്മീഷനെ വെക്കില്ല; എൽദോസ് കുന്നപ്പിള്ളിയുടെ ഭാഗംകൂടി കേട്ടശേഷം നടപടിയെന്ന് വി.ഡി. സതീശൻ

എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്‌ക്കെതിരായ പീഡന പരാതിയിൽ അദ്ദേഹത്തിന്റെ വശം കൂടി കേട്ടശേഷം തീരുമാനമെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സ്ത്രീകൾക്കെതിരായ അതിക്രമത്തിനെതിരെ ചിന്തൻ ശിബിറിൽ തങ്ങളുടെ പൊതുവായ സമീപനം കൃത്യമായി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എന്താണ് സംഭവിച്ചത് എന്ന കാര്യത്തിൽ രണ്ടുവശവും പരിശോധിച്ച് തീരുമാനിക്കും. അവർക്ക് പറയാനുള്ളത് അവർ കോടതിയിൽ പറഞ്ഞിട്ടുണ്ട്, എൽദോസിന് എന്താണ് പറയാനുള്ളത് എന്ന് കേട്ട ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കും. സംഭവം പുറത്തുവന്നതിന് ശേഷം എൽദോസുമായി സംസാരിക്കാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം…

Read More