‘എന്റെ താലി തിരിച്ചു തരണം പ്ലീസ്’; കള്ളന് ദയ: താലി തിരികെ കൊടുത്ത് മാലയുമായി കടന്നു

വീട്ടമ്മയുടെ മാലയുമായി കടന്ന മോഷ്‌ടാവ് താലി തിരികെ നൽകി. ഇന്നലെ പുലർച്ചെ രണ്ടര മണിയോടെ ചെമ്പൂരാണ് സംഭവം. പരമേശ്വരം ശിവ പാർവതിയിൽ പാർവതിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഏഴ് മാസം ഗർഭിണിയായ പാർവതിയും മാതാവും കുഞ്ഞും മാത്രമാണ് സംഭവസമയം വീട്ടിൽ ഉണ്ടായിരുന്നത്. ആർമി ഉദ്യോഗസ്ഥനായ ഭർത്താവും സ്ഥലത്തില്ലായിരുന്നു. വീടിന്റെ പിൻവാതിൽ തുറന്ന് ഉള്ളിൽ കടന്ന മോഷ്ടാവ് പാർവതിയുടെ കുഞ്ഞിന്റെ അരഞ്ഞാണം അറുത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ കുഞ്ഞ് ഉണർന്നു. കുട്ടി ഉറക്കെ കരഞ്ഞതോടെയാണ് മോഷ്ടാവ് അകത്ത് കയറിയ വിവരം പാർവതിയും…

Read More

പന്തീരങ്കാവ് സ്ത്രീധന പീഡന കേസ്: പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി പോലീസ്

പന്തീരങ്കാവ് സ്ത്രീധന പീഡന കേസിലെ പരാതിക്കാരുടെ മൊഴിയെടുത്തു. ഫറോക്ക് എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം പെൺകുട്ടിയുടെ എറണാകുളം വടക്കൻ പറവൂരിലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. അതിനിടെ കേസിലെ പ്രതി രാഹുലിനായി തെരച്ചിൽ തുടരുകയാണ്. ഇയാൾ ഒളിവിൽ കഴിയുന്നത് ബെംഗളൂരുവിലാണെന്ന് അന്വേഷണസംഘം സംശയിക്കുന്നു. ഇന്നലെ വൈകിട്ട് ആറുമണിക്ക് തുടങ്ങിയ മൊഴിയെടുക്കൽ രാത്രി പത്ത് മണി വരെ നീണ്ടു. നവ വധു, മാതാപിതാക്കൾ, അടുത്ത ബന്ധുക്കൾ തുടങ്ങി പലരുടെയും മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തി. മർദ്ദിച്ച് പരിക്കേൽപ്പിച്ചതും അസഭ്യം പറഞ്ഞതും…

Read More

ഡോക്ടർമാർ വരെ ഞെട്ടി; ചൈനീസ് വനിതയുടെ കണ്ണിൽ 60 ജീവനുള്ള വിരകൾ

കണ്ണിനു കടുത്തവേദനയും ചൊറിച്ചിലുമായി എത്തിയ വനിതയെ പരിശോധിച്ചപ്പോൾ ഡോക്ടർ ഞെട്ടിപ്പോയി. വനിതയുടെ കണ്ണിൽ വിരകൾ. ഒന്നും രണ്ടുമല്ല, അറുപത് എണ്ണം. ചൈനയിലാണു സംഭവം. ചൈനയിലെ കുൻമിങ്ങ് പ്രവിശ്യയിലെ താമസക്കാരിയാണ് അവർ. അവരുടെ കൺപോളകൾക്കും കൃഷ്ണമണിക്കും ഇടയിലുള്ള സ്ഥലത്താണ് വിരകൾ ഇഴയുന്നതു കണ്ടെത്തിയത്. തുടർന്ന് വിദഗ്ധ ഡോക്ടർമാരെത്തി വിരകളെ നീക്കം ചെയ്യുകയായിരുന്നു. ചുറ്റുമുള്ള മൃഗങ്ങളിൽ നിന്നാണ് അവർക്ക് അണുബാധ പിടിപെട്ടതെന്നാണ് കരുതുന്നത്. ഇതിൻറെ അടിസ്ഥാനത്തിൽ ഡോക്ടർമാർ അവളോടു ശുചിത്വം പാലിക്കാൻ ആവശ്യപ്പെട്ടു, പ്രത്യേകിച്ച് വളർത്തുമൃഗങ്ങളുമായി ഇടപഴകിയ ശേഷം. രോഗം…

Read More

യുവതിയെ ദുരൂഹസാഹചര്യത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി; ഭർത്താവ് അറസ്റ്റിൽ

യുവതിയെ ദുരൂഹസാഹചര്യത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ചന്തവിള നൗഫിൽ മൻസിലിൽ നൗഫിയ (27) യെയാണ് ഇന്നലെ രാവിലെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവ് റൗഹീസ് ഖാൻ ആണ് പിടിയിലായത്. നൗഫിയയെ റൗഹീസ് ഖാൻ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് കാണിച്ച് സഹോദരൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദമ്പതികൾ മൂന്ന് വർഷം മുമ്പാണ് കുടുംബവീടിനോട് ചേർന്ന ചായ്‌പിൽ താമസമാക്കിയത്. അതിനുമുമ്പ് വാടകവീടുകളിലായിരുന്നു താമസം. നൗഫിയ – റൗഹീസ് ഖാൻ ദമ്പതികൾക്ക് മൂന്ന്…

Read More