തിരുവനന്തപുരത്ത് ചികിത്സയ്ക്കിടെ കുത്തിവയ്‌പ്പെടുത്ത് അബോധാവസ്ഥയിലായ യുവതി മരിച്ചു

കുത്തിവയ്‌പ്പെടുത്തതിന് പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന മലയിൻകീഴ് സ്വദേശി കൃഷ്ണയാണ് (28) മരിച്ചത്. കിഡ്‌നി സ്റ്റോൺ ചികിത്സയ്ക്കായി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിയ യുവതിക്ക് ഇഞ്ചക്ഷൻ നൽകിയിരുന്നു. ഇതിന് പിന്നാലെ യുവതി അബോധാവസ്ഥയിലായി എന്നാണ് കുടുംബത്തിൻറെ ആരോപണം. ആറു ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ആയിരുന്നു. കൃഷ്ണയുടെ കുടുംബം നൽകിയ പരാതിയെ തുടർന്ന് നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലെ ഡോ. വിനുവിനെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. ഈ…

Read More

കുത്തിവയ്പ്പിനു പിന്നാലെ യുവതി അബോധാവസ്ഥയിൽ; ഡോക്ടർക്കെതിരെ കേസ്

നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് യുവതി അബോധാവസ്ഥയിലെന്ന് പരാതി. വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കാട്ടാക്കട സ്വദേശി കൃഷ്ണ തങ്കപ്പൻ കുത്തിവയ്പ്പിനെ തുടർന്ന് അബോധാവസ്ഥയിൽ ആവുകയായിരുന്നു. സംഭവത്തിൽ കൃഷ്ണയെ മെഡിക്കൽ കോളജിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ചികിത്സപ്പിഴവെന്ന പരാതിയിൽ ഡോക്ടർക്കെതിരെ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു. ഡോക്ടർ വിനുവിനെതിരെയാണ് പൊലീസ് നടപടി. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Read More

ലൈംഗിക അതിക്രമത്തില്‍ പൊറുതിമുട്ടി; വീട്ടമ്മ 22കാരന്റെ ലിഗം മുറിച്ചുമാറ്റി

ബിഹാറില്‍നിന്നു വീണ്ടും ലിംഗഛേദത്തിന്റെ ഞെട്ടിക്കുന്ന കഥ! ലൈംഗിക അതിക്രമത്തില്‍ പൊറുതിമുട്ടിയ വീട്ടമ്മ യുവാവിന്റെ ലിംഗം മുറിച്ചുമാറ്റുകയായിരുന്നു. ബിഹാറിലെ സീതാമര്‍ഹി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. 22കാരനായ യുവാവിനാണ് ലിംഗം നഷ്ടമായത്. യുവാവും 35കാരിയായ വീട്ടമ്മയും തമ്മില്‍ അടുപ്പത്തിലായിരുന്നു. എന്നാല്‍ യുവാവിന്റെ അതിരുകവിഞ്ഞ ലൈംഗികാസക്തി വീട്ടമ്മയെ മടുപ്പിച്ചിരുന്നു. തുടര്‍ന്ന് യുവാവില്‍നിന്ന് അകലാന്‍ ശ്രമിച്ച വീട്ടമ്മയെ യുവാവ് വിടാതെ പിന്തുടരുകയും ഇരുവരും തമ്മിലുള്ള ബന്ധം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികചൂഷണം തുടരുകയായിരുന്നു. ഒടുവില്‍ സഹികെട്ട വീട്ടമ്മ യുവാവിനെ വീട്ടിലേക്ക് നാടകീയമായി വിളിച്ചുവരുത്തി….

Read More

രോഗിയായ സ്ത്രീയെ വഴിയില്‍ ഇറക്കിവിട്ട് ഓട്ടോറിക്ഷ ഡ്രൈവർ; ലൈസന്‍സ് ആറു മാസത്തേക്ക് മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്‍റ് ചെയ്തു

ഓട്ടോറിക്ഷയില്‍ നിന്ന് രോഗിയും വയോധികയുമായ സ്ത്രീയെ പാതി വഴിയില്‍ ഇറക്കിവിട്ട് ഓട്ടോ ഡ്രൈവറുടെ ക്രൂരത. മലപ്പുറം പെരിന്തല്‍മണ്ണിയിലാണ് സംഭവം. യാത്രക്കിടെ പാതിവഴിയില്‍ ഇറക്കിവിട്ട സംഭവത്തില്‍ സ്ത്രീയുടെ പരാതിയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഇടപെട്ടു. ഡ്രൈവര്‍ പെരിന്തല‍മണ്ണ കക്കൂത്ത് സ്വദേശി രമേശനെതിരെ ആണ് നടപടി. രമേശന്‍റെ ഡ്രൈവിങ് ലൈസന്‍സ് ആറു മാസത്തേക്ക് മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്‍റ് ചെയ്തു. ഇതിനുപുറമെ അഞ്ചു ദിവസം എടപ്പാളിലെ ഡ്രൈവിംഗ് പരിശീലന കേന്ദ്രത്തിലെ ക്ലാസില്‍ പങ്കെടുക്കണം. മൂവായിരം രൂപ പിഴ അടയ്കാനും നോട്ടീസ്…

Read More

എയർപോർട്ടിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ മുഖത്തടിച്ച് എയർലൈൻ ജീവനക്കാരി; അശ്ലീല വർത്തമാനം പറഞ്ഞെന്ന് പരാതി

ജയ്പൂർ വിമാനത്താവളത്തിൽ സിഐഎസ്എഫ് അസിസ്റ്റൻറ് സബ് ഇൻസ്പെക്ടറുടെ മുഖത്തടിച്ച സ്പൈസ്‌ജെറ്റ് ജീവനക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്പൈസ് ജെറ്റ് ജീവനക്കാരിയായ അനുരാധ റാണിയാണ് അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ഗിരിരാജ് പ്രസാദിനെ മർദ്ദിച്ചത്. സുരക്ഷാ പരിശോധനയെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ തന്നോട് അശ്ലീല വർത്തമാനം പറഞ്ഞതിനാലാണ് ഉദ്യോഗസ്ഥനെ തല്ലിയതെന്നാണ് ജീവനക്കാരി പ്രതികരിച്ചു വിമാനത്താവളത്തിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ മർദ്ദന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പുലർച്ചെ 4 മണിയോടെയാണ് സംഭവം….

Read More

ചെറുതുരുത്തിയിൽ സ്ത്രീയുടെ മരണം അതിക്രൂര കൊലപാതകം; ഭർത്താവ് അറസ്റ്റിൽ

ചെറുതുരുത്തിയിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി. സ്വകാര്യഭാഗത്ത് മരവടി കുത്തിക്കയറ്റി കൊല നടത്തിയ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് ചെറുതുരുത്തിയിലെ വെയിറ്റിങ് ഷെഡിൽ സെൽവിയെന്ന അമ്പതുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക വിവരങ്ങൾ പുറത്തുവന്നതോടെയാണ് സെൽവിയുടെ മരണം അതിക്രൂര കൊലപാതകമാണെന്ന് വ്യക്തമായത്. സ്വകാര്യഭാഗത്ത് മരവടി കുത്തിക്കയറ്റിയായിരുന്നു കൊല നടത്തിയത്. തമിഴരശിക്കൊപ്പം അഞ്ചുകൊല്ലമായി താമസിക്കുന്ന തമിഴ്‌നാട് കള്ളക്കുറിച്ചി സ്വദേശി തമിഴരശാണ് സംഭവത്തിൽ അറസ്റ്റിലായത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ,…

Read More

യുവതിയെ കാണാനില്ലെന്ന് പരാതി; അന്വേഷണത്തിനിടെ ഹോട്ടൽ മുറിയിൽ മൃതദേഹം: മരിച്ച നിലയിൽ കാമുകനും

26 വയസുകാരിയായ യുവതിയെ കാണില്ലെന്ന വീട്ടുകാരുടെ പരാതി പ്രകാരം അന്വേഷണം നടത്തുന്നതിനിടെ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഛത്തീസ്ഗഡിലെ റായ്പൂരിൽ ഞായറാഴ്ചയാണ് സംഭവം. പിന്നീട് യുവതിയുടെ കാമുകനെയും പരിസരത്തുള്ള റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ ആത്മഹത്യ ചെയ്തതാവാമെന്നാണ് നിഗമനം. വീട്ടുകാരുടെ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ നാഗ്പൂരിലാണെന്നാണ് കണ്ടെത്താനായത്. എന്നാൽ അന്വേഷിച്ച് അവിടെയെത്തിയ പൊലീസിന് യുവതിയുടെ ഫോൺ കണ്ടെത്താനായെങ്കിലും ഉടമ അവിടെ ഉണ്ടായിരുന്നില്ല….

Read More

വെൺപാലവട്ടം മേൽപ്പാലത്തിലെ അപകടം; സ്‌കൂട്ടർ ഓടിച്ചിരുന്ന യുവതിക്കെതിരെ പോലീസ് കേസെടുത്തു

വെൺപാലവട്ടം മേൽപ്പാലത്തിലുണ്ടായ അപകടത്തിൽ സ്‌കൂട്ടർ ഓടിച്ചിരുന്ന യുവതിക്കെതിരെ കേസെടുത്തു. നിയന്ത്രണം വിട്ട സ്‌കൂട്ടർ 23 അടി താഴ്ചയുള്ള സർവീസ് റോഡിലേക്ക് വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തിരുവനന്തപുരം കോവളം നെടുമം വയലിൻകര വീട്ടിൽ സിമിയാണ് (34) മരിച്ചത്. മകൾ ശിവന്യ, സഹോദരി സിനി (32) എന്നിവർക്കാണ് പരിക്കേറ്റത്. സ്‌കൂട്ടർ ഓടിച്ചിരുന്ന സിനിക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അശ്രദ്ധമായും അമിതവേഗത്തിലും വാഹനം ഓടിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. ഇതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. കൊല്ലത്ത്…

Read More

ആർ.ഡി.എക്‌സ് നിർമാതാക്കൾക്കെതിരെ പരാതി; ആറുകോടി രൂപ നിക്ഷേപിച്ചു, ലാഭവിഹിതം തരാതെ വഞ്ചിച്ചെന്ന് യുവതി

ആർഡിഎക്‌സ് സിനിമയുടെ നിർമാതാക്കൾക്കെതിരെ പരാതി. വാഗ്ദാനംചെയ്ത ലാഭ വിഹിതം നൽകിയില്ലെന്നാണ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. എറണാകുളം തൃപ്പൂണിത്തുറ സ്വദേശി അഞ്ജനയാണ് പരാതിയുമായി രംഗത്തെത്തിയത്. നിർമാതാക്കളായ സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെ അഞ്ജന തൃപ്പൂണിത്തുറ പോലീസിൽ പരാതി നൽകി. ആറുകോടി രൂപ നിക്ഷേപിച്ച തന്നെ വഞ്ചിച്ചെന്നും വ്യാജരേഖ ഹാജരാക്കിയെന്നുമാണ് അവർ പരാതിയിൽ പറയുന്നത്. നൂറുകോടി രൂപ ലാഭം നേടിയതായി നിർമാതാക്കൾ പരസ്യം ചെയ്തിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു. മഞ്ഞുമ്മൽ ബോയ്‌സ് എന്ന ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരെ ഇ.ഡി അന്വേഷണം…

Read More

കുവൈത്തിലെ ഹവല്ലിയിൽ സ്ത്രീയെ കൊലപ്പെടുത്തി

ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റി​ൽ സ്ത്രീ​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ഒ​രു പൗ​ര​നെ അ​റ​സ്റ്റ് ചെ​യ്തു. ശ​നി​യാ​ഴ്ച വീ​ട്ടി​ൽ വെ​ച്ചാ​ണ് സ്ത്രീ ​കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. കു​റ്റ​വാ​ളി​യെ ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റ് ചെ​യ്തു പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

Read More