താജ്മഹലിൽ ജലാഭിഷേകവും കാവിക്കൊടി ഉയർത്തലും; യുവതിയെ കസ്റ്റഡിയിലെടുത്തു

താജ്മഹലിൽ ജലാഭിഷേകം നടത്തിയ യുവതി കസ്റ്റഡിയിൽ. സ്മാരകം ശിവക്ഷേത്രമായിരുന്നുവെന്ന് അവകാശപ്പെട്ട് താജ്മഹലിൽ ജലാരാധന നടത്തുകയും കാവി പതാക ഉയർത്തുകയും ചെയ്തതിനാണ് വലതുപക്ഷ സംഘടനയായ അഖിൽ ഭാരത് ഹിന്ദു മഹാസഭയുമായി (എബിഎച്ച്എം) ബന്ധമുള്ള മീരാ റാത്തോഡിനെ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) കസ്റ്റഡിയിലെടുത്തത്. യുവതിയെ ചോദ്യം ചെയ്തുവരികയാണെന്നും വീഡിയോകൾ പകർത്തിയ ആളെ ഞങ്ങൾ തിരിച്ചറിയാൻ ശ്രമിക്കുകയാണെന്നും സിഐഎസ്എഫ് അറിയിച്ചു. ഉടൻ തന്നെ യുവതിയെ പൊലീസിന് കൈമാറുകയും സംഭവത്തെക്കുറിച്ച് ഔപചാരികമായി പരാതി നൽകുകയും ചെയ്യുമെന്നും സിഐഎസ്എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു….

Read More

വീട്ടിൽക്കയറി യുവതിക്ക് നേരേ വെടിയുതിർത്ത കേസ്; വനിതാ ഡോക്ടർ നാലുദിവസം കസ്റ്റഡിയിൽ

തിരുവനന്തപുരത്ത് വീട്ടിൽക്കയറി യുവതിക്ക് നേരേ വെടിയുതിർത്ത കേസിൽ പ്രതിയായ വനിതാ ഡോക്ടറെ നാലുദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി(11) ആണ് പ്രതിയെ പോലീസ് കസ്റ്റഡിയിൽവിട്ടത്. പ്രതിയുമായി എറണാകുളത്തും കൊല്ലത്തും തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് പറഞ്ഞു. കൊല്ലത്ത് ഡോക്ടർ താമസിച്ച ക്വാർട്ടേഴ്സിലടക്കം തെളിവെടുപ്പ് നടന്നേക്കുമെന്നാണ് സൂചന. വെടിവെക്കാൻ ഉപയോഗിച്ച എയർപിസ്റ്റൾ ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. ഇതിനായും അന്വേഷണം തുടരും. ജൂലായ് 28-നാണ് വഞ്ചിയൂർ ചെമ്പകശ്ശേരിയിൽ ഷിനിയെ വനിതാ ഡോക്ടർ വീട്ടിൽക്കയറി വെടിവെച്ചത്. എയർപിസ്റ്റൾ ഉപയോഗിച്ചുള്ള…

Read More

വഞ്ചിയൂര്‍ വെടിവെപ്പ് കേസ്; പാരിപ്പള്ളിയിലും കൊല്ലത്തുംവെച്ച് പീഡിപ്പിച്ചെന്ന് വനിതാ ഡോക്ടർ

വഞ്ചിയൂരിലെ വീട്ടിലെത്തി സ്ത്രീയെ എയര്‍ പിസ്റ്റള്‍ കൊണ്ട് വെടിവച്ച കേസില്‍ അറസ്റ്റിലായ വനിതാ ഡോക്ടറുടെ പരാതിയില്‍, വെടിയേറ്റ യുവതിയുടെ ഭര്‍ത്താവ് സുജിത്തിനെതിരെ വഞ്ചിയൂര്‍ പോലീസ് എടുത്ത പീഡനക്കേസ് കൊല്ലം സിറ്റി പൊലീസിന് കൈമാറും. ഇരുവരും കൊല്ലത്ത് ഒരുമിച്ച് ജോലിചെയ്യുമ്പോഴാണ് സൗഹൃദം തുടങ്ങിയതെന്നും അവിടെ വച്ചാണ് പീഡനം നടന്നതെന്നുമുള്ള മൊഴിയുടെ അടിസ്ഥാനത്തിലാണിത്. ഭാര്യയ്ക്ക് വെടിയേറ്റത് അറിഞ്ഞ് മാലിദ്വീപില്‍ ജോലി ചെയ്തിരുന്ന സുജിത്ത് തിരുവനന്തപുരത്ത് എത്തിയിരുന്നു. വെടിയേറ്റ സ്ത്രീയുടെ ഭര്‍ത്താവ് സുജീത്ത് പീഡിപ്പിച്ചെന്നാണ് ഡോക്ടറുടെ പരാതി. പാരിപ്പള്ളിയിലും കൊല്ലത്തുംവെച്ച് പീഡിപ്പിച്ചെന്നായിരുന്നു…

Read More

മുതലയുമായി ചങ്ങാത്തം; യുവതിയുടെ വീഡിയോ കണ്ട് എല്ലാവരും ഞെട്ടിത്തരിച്ചു.!

മുതലകളും ചീങ്കണ്ണികളും ഭൂമിയിലെ ഏറ്റവും അപകടകാരികളായ മൃഗങ്ങളില്‍പ്പെടുന്നു. ആക്രമണകാരികളായ ഈ വേട്ടക്കാരെ എല്ലാവരും ഭയപ്പെടുന്നു. എന്നാല്‍ മുതലയുമായി ചങ്ങാത്തം പുലര്‍ത്തുന്ന യുവതിയുടെ വീഡിയോ കണ്ട് എല്ലാവരും ഞെട്ടിപ്പോയി. സംഭവം എവിടെയാണെന്നു വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇന്ത്യയ്ക്കു വെളിയിലാണെന്നു വീഡിയോയില്‍നിന്നു വ്യക്തമാണ്. മൃഗശാലയില്‍ അല്ലെങ്കില്‍ ഏതെങ്കിലും മുതല സംരക്ഷണകേന്ദ്രത്തിലായിരുന്നു ലോകത്തെ ഞെട്ടിച്ച അസാധാരണമായ ചങ്ങാത്തനിമിഷങ്ങള്‍ അരങ്ങേറിയത്. വീഡിയോ തുടങ്ങുമ്പോള്‍ നീല ഷര്‍ട്ടും ഷോട്‌സും ബൂട്‌സും തൊപ്പിയും ധരിച്ച യുവതി കെട്ടിയുണ്ടാക്കിയ കുളക്കരയില്‍ ഇരിക്കുന്നു. വെള്ളത്തില്‍നിന്നു യുവതിയുടെ സമീപത്തേക്കു ഭീമാകാരനായ മുതലയെത്തുന്നു. യുവതിയുടെ…

Read More

പ്ര​ണ​യ​ക​ല​ഹ​മോ… പ​രി​ഭ​വ​മോ… സാ​രി വാ​ങ്ങി​ന​ൽ​കി​യി​ല്ല; ഭ​ർ​ത്താ​വി​നെ​തി​രേ പോ​ലീ​സി​ൽ പ​രാ​തി​യു​മാ​യി യു​വ​തി

പ്ര​ണ​യ​ക​ല​ഹ​മോ… പ​രി​ഭ​വ​മോ… ഭ​ർ​ത്താ​വി​നെ​തി​രേ ഭാ​ര്യ ന​ൽ​കി​യ പ​രാ​തി വാ​യി​ച്ച് പോ​ലീ​സു​കാ​ർ​ക്കും സം​ശ​യ​മാ​യി. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ആ​ഗ്ര​യി​ലാ​ണു സം​ഭ​വം. സാ​രി വാ​ങ്ങി​ ന​ൽ​കാ​ത്ത​തി​ന്‍റെ പേ​രി​ലാ​യി​രു​ന്നു ഭാ​ര്യ​യു​ടെ പ​രാ​തി. വി​ചി​ത്ര​മാ​യ പ​രാ​തി ഫാ​മി​ലി കൗ​ണ്‍​സി​ലിം​ഗ് സെ​ന്‍റ​റി​നു വി​ടു​ക​യാ​യി​രു​ന്നു പോ​ലീ​സ്. 2022ലാ​ണ് ദ​മ്പ​തി​ക​ള്‍ വി​വാ​ഹി​ത​രാ​യ​ത്. ചെ​റി​യ​കാ​ര്യ​ങ്ങ​ള്‍​ക്കു പോ​ലും ദ​മ്പ​തി​ക​ൾ ത​മ്മി​ൽ വ​ഴ​ക്കു പ​തി​വാ​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ലു​ള്ള വ​ഴ​ക്കു​ക​ൾ അ​യ​ൽ​ക്കാ​ർ​ക്കു​പോ​ലും ശ​ല്യ​മാ​യി​രു​ന്നു. കു​ടും​ബാം​ഗ​ങ്ങ​ൾ ഇ​വ​ർ​ക്കി​ട​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ചു​മ​ടു​ക്കു​ക​യും ചെ​യ്തു. ദ​മ്പ​തി​ക​ൾ​ക്കി​ട​യി​ൽ ദി​വ​സ​ങ്ങ​ളാ​യി ന​ട​ന്നി​രു​ന്ന ക​ല​ഹം സാ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണെ​ന്ന​റി​ഞ്ഞ​തു യു​വ​തി പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​പ്പോ​ഴാ​ണ്. ഫാ​മി​ലി…

Read More

ആദിവാസി യുവതി കുടിലിൽ മരിച്ച നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ

ഇടുക്കി അടിമാലി പഞ്ചായത്തിൽ ആദിവാസി യുവതിയെ കുടിലിൽ മരിച്ച നിലയിൽ കണ്ടെത്തി. അടിമാലി പഞ്ചായത്തിലെ അഞ്ചാം മൈൽ ആദിവാസി കുടിയിൽ താമസിക്കുന്ന  ബാലകൃഷ്ണന്റെ ഭാര്യ ജലജ (45)യാണ് മരിച്ചത്. കൊലപാതകം എന്ന് സംശയം.  ബാലകൃഷ്ണനെ അടിമാലി പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി ഇവരുടെ വീട്ടിൽ വഴക്കുണ്ടായതായി അയൽവാസികൾ പറയുന്നു. പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Read More

ഇൻസ്റ്റഗ്രാം സൗഹൃദം വഴി യുവാക്കളിൽ നിന്ന് സ്വർണവും പണവും തട്ടി; യുവതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

പൊയിനാച്ചി സ്വദേശിയായ യുവാവിൽനിന്നു പണവും സ്വർണവും തട്ടിയെടുത്ത കേസിലെ പ്രതിയായ യുവതിയെ കാസർകോട് മേൽപറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. ചെമ്മനാട് കൊമ്പനടുക്കത്തെ ശ്രുതി ചന്ദ്രശേഖരനെ (35) ആണ് പൊലീസ് ഉ‍‍ഡുപ്പിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്നു പിടികൂടിയത്. വിവാഹ മാട്രിമോണിയൽ സൈറ്റ് ഉപയോഗിച്ചായിരുന്നു ശ്രുതിയുടെ തട്ടിപ്പ്. കേരളത്തിലെ നിരവധി പൊലീസ് ഉദ്യോഗസ്ഥരും തട്ടിപ്പിൽ അകപ്പെട്ടിട്ടുണ്ടെന്നാണു സൂചന. സ്വർണവും പണവും തട്ടിയെടുത്ത സംഭവത്തിൽ ജൂൺ 21നാണു ശ്രുതിക്കെതിരെ യുവാവു പരാതി നൽകിയത്. ഒളിവിലായിരുന്ന ശ്രുതിക്ക് വേണ്ടി പൊലീസ് ഊർജിതമായി അന്വേഷണം നടത്തുകയായിരുന്നു….

Read More

ജോലി ചെയ്ത സ്ഥാപനത്തിൽ നിന്ന് 20 കോടിയുമായി ജീവനക്കാരി മുങ്ങി; പണം തട്ടിയത് വ്യാജ ലോണുകളുണ്ടാക്കി

സ്വകാര്യ ധനകാര്യസ്ഥാപനത്തിൽനിന്നു 20 കോടി രൂപയുമായി ജീവനക്കാരി കടന്നു. വലപ്പാട് മണപ്പുറം കോംപ്ടക് ആന്റ് കൺസൾട്ടന്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് തട്ടിപ്പ് നടന്നത്. 18 വർഷത്തോളമായി അസിസ്റ്റന്റ് ജനറൽ മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്ന ധന്യ മോഹൻ തട്ടിപ്പ് നടത്തി എന്നാണ് പരാതി. തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. വലപ്പാട് സിഐയുടെ നേതൃത്വത്തിലുള്ള ഏഴംഗ അംഗ സംഘത്തിന് അന്വേഷണ ചുമതല. 2020 മെയ് മുതൽ സ്ഥാപനത്തിൽ നിന്നും വ്യാജ ലോണുകൾ ഉണ്ടാക്കി കമ്പനിയുടെ…

Read More

‘നിങ്ങൾ ഒരു സ്ത്രീയാണ്, നിങ്ങൾക്കൊന്നും അറിയില്ല’; വനിതാ എംഎൽഎയോട് നിതീഷ് കുമാർ

ബിഹാർ നിയമസഭയിൽ പ്രതിപക്ഷ വനിതാ എംഎൽഎയോട് പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ. ”നിങ്ങൾ ഒരു സ്ത്രീയാണ്, നിങ്ങൾക്ക് ഒന്നും അറിയില്ല” എന്നായിരുന്നു ആർജെഡിയിലെ രേഖാ ദേവിയോട് നിതീഷ് കുമാർ പറഞ്ഞത്. ബിഹാറിന്റെ പ്രത്യേക പദവിയും സംവരണവും ഉന്നയിച്ചു പ്രതിപക്ഷം സഭയിൽ മുദ്രവാക്യമുയർത്തിയതോടെയാണു മുഖ്യമന്ത്രി കോപാകുലനായത്. മുഖ്യമന്ത്രിയുടെ പരാമർശം സഭയ്ക്ക് അകത്തും പുറത്തും ബഹളത്തിനിടയാക്കി. പ്രതിപക്ഷ എംഎൽഎമാർ പ്രതിഷേധവുമായി രംഗത്തെത്തി. സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണ പരിധി 65 ശതമാനമായി ഉയർത്താനുള്ള ബിഹാർ സർക്കാരിന്റെ നീക്കം കഴിഞ്ഞ…

Read More

തിരുവനന്തപുരത്ത് കുത്തിവച്ചതിന് പിന്നാലെ യുവതി മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവതി കുത്തിവയ്പ് എടുത്തതിനെ തുടർന്ന് അബോധാവസ്ഥയിലാവുകയും മരിക്കുകയും ചെയ്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. നെയ്യാറ്റിൻകര മച്ചേൽ മണപ്പുറം ശരത് ഭവനിൽ കൃഷ്ണപ്രിയയാണ് (28) മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചത്. തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിംഗ് ചെയർപേഴ്‌സണും ജുഡിഷ്യൽ അംഗവുമായ കെ ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. ചികിത്സാ പിഴവ് ആരോപിച്ച് യുവതിയുടെ ഭർത്താവ് എസ് ശരത്…

Read More