ലിപ്സ്റ്റിക്ക് പുരട്ടട്ടെ എന്നിട്ടു ചാടാം; വിമാനത്തിന്‍റെ പുറത്തുനിന്ന് ടച്ച് അപ് ചെയ്യുന്ന യുവതി വൈറൽ

സ്കൈ ഡൈവിംഗ് അപകടകരമായ വിനോദമാണ്. സ്കൈ ഡൈവിംഗ് നടത്തുന്ന നിരവധി വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. എന്നാൽ, അടുത്തിടെ യുവതി നടത്തിയ സ്കൈ ഡൈവിംഗ് വൻ തരംഗമായി മാറി. സ്കൈ ഡൈവിംഗിനു മുന്പു യുവതി നടത്തിയ ഒരുക്കമാണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. എന്നാൽ, സംഭവം നടന്നത് എവിടെയാണെന്നു വ്യക്തമാക്കിയിട്ടില്ല. ഡൈവിംഗിനു മുന്പ് ചെറുവിമാനത്തിന്‍റെ പുറത്തെത്തിയ യുവതി ആരെയും അമ്പരപ്പിക്കുന്ന പ്രവൃത്തിയാണു ചെയ്തത്. കൈയിൽ കരുതിയിരുന്ന ലിപ്സ്റ്റിക്ക് അധരങ്ങളിൽ പുരട്ടി തന്‍റെ സൗന്ദര്യത്തിനു മാറ്റേകുകയായിരുന്നു. കാമറയിലേക്കു നോക്കി മനോഹരമായി പുഞ്ചിരിച്ചുകൊണ്ടാണ്…

Read More

ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധ; അധ്യാപിക മരിച്ചു

വാനഗരത്തിനടുത്തുള്ള നൂമ്പലിലെ റസ്റ്ററന്റിൽനിന്ന് ഷവർമ കഴിച്ചതിനെ തുടർന്നു ഭക്ഷ്യവിഷബാധയേറ്റ യുവതി മരിച്ചു. തിരുവീഥി അമ്മൻ സ്ട്രീറ്റിൽ താമസിക്കുന്ന സ്വകാര്യ സ്കൂൾ അധ്യാപിക ശ്വേത (22) ആണു മരിച്ചത്. ഒരാഴ്ച മുൻപ് സഹോദരനൊപ്പം പുറത്തുപോയപ്പോൾ ശ്വേത ഷവർമ കഴിച്ചിരുന്നു. വീട്ടിലെത്തി മീൻകറിയും കഴിച്ചു. രാത്രി ഛർദിക്കുകയും ബോധരഹിതയാവുകയും ചെയ്ത യുവതിയെ ഉടനെ പോരൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യനില മെച്ചപ്പെടാത്തതിനെ തുടർന്നു ചൊവ്വാഴ്ച സ്റ്റാൻലി ആശുപത്രിയിൽ എത്തിച്ചു. ഇവിടെ ചികിത്സയിലിരിക്കെയാണു മരണം. മരണകാരണം വ്യക്തമാകാൻ പോസ്റ്റ്മോർട്ടം നടത്തും. പൊലീസ്…

Read More

ഒരാഴ്ചയായി നഗ്നപൂജയ്ക്കു നിർബന്ധിക്കുന്നു; സംരക്ഷണം ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ച് യുവതി

നഗ്നപൂജയ്ക്ക് നിർബന്ധിച്ച സംഭവത്തിൽ സംരക്ഷണം ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ച് യുവതി. കുടുംബപ്രശ്നം പരിഹരിക്കാൻ, ബാധ ഒഴിപ്പിക്കാൻ നഗ്നപൂജ നടത്തണമെന്ന് നിർബന്ധിച്ചതിന്റെ പേരിൽ യുവതിയുടെ പരാതിയിൽ രണ്ടു പേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അടിവാരം മേലെ പൊട്ടിക്കൈയിൽ പി.കെ.പ്രകാശൻ (46), അടിവാരം വാഴയിൽ വി.ഷമീർ (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നഗ്നപൂജയ്ക്ക് വിസമ്മതിച്ച യുവതിയെ ഭർത്താവ് ഇതിനുവേണ്ടി നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് യുവതി പരാതി നൽകിയത്. റിമാൻഡിലായ പ്രതികൾ പുറത്തിറങ്ങിയാൽ വീട്ടിൽനിന്നു പുറത്താക്കുമെന്നും ഭീഷണിയുണ്ടെന്നും…

Read More

കോഴിക്കോട് യുവതിയെ നഗ്നപൂജയ്ക്ക് നിർബന്ധിച്ച സംഭവം: ഭർത്താവടക്കം രണ്ടുപേർ അറസ്റ്റിൽ

കോഴിക്കോട് താമരശേരിയിൽ യുവതിയോട് നഗ്നപൂജ നടത്താൻ ആവശ്യപ്പെട്ട ഭർത്താവും സുഹൃത്തും അറസ്റ്റിൽ. താമരശേരി അടിവാരം മേലെ പൊടിക്കൈയിൽ പികെ പ്രകാശൻ, യുവതിയുടെ ഭർത്താവ് ഷെമീർ എന്നിവരാണ് പിടിയിലായത്. കുടുംബത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനും അഭിവൃദ്ധിക്കും വേണ്ടിയാണ് തന്നോട് നഗ്നപൂജ നടത്തണമെന്ന് ഇവർ ആവശ്യപ്പെട്ടതെന്നാണ് പുതുപ്പാടി സ്വദേശിനിയായ യുവതി പരാതിയിൽ പറയുന്നത്. പ്രകാശൻ പൂജയുടെ കർമി ചമഞ്ഞാണ് എത്തിയത്. പൂജ നടത്തിയാൽ പ്രശ്നങ്ങൾ തീരുന്നതിനൊപ്പം ഇഷ്ടപ്പെട്ടതെല്ലാം നേടിയെടുക്കാൻ സാധിക്കുമെന്നും ഇരുവരും യുവതിയെ ധരിപ്പിച്ചു. എന്നാൽ യുവതി ഒഴിഞ്ഞുമാറി. ഇതോടെ നിർബന്ധമായി….

Read More

20കാരനുമായുള്ള ബന്ധം ചോദ്യം ചെയ്തു; അമ്മയെ കൊലപ്പെടുത്തിയ കേസിൽ യുവതിയും കാമുകനും അറസ്റ്റിൽ

ബെംഗളൂരിൽ കാമുകനൊപ്പം ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയും കാമുകനും അറസ്റ്റിൽ. ബൊമ്മനഹള്ളി സ്വദേശി പവിത്ര സുരേഷ് (29), കാമുകൻ ലവ്‌ലേഷ് (20) എന്നിവരാണു പിടിയിലായത്. പവിത്രയുടെ അമ്മ ജയലക്ഷ്മിയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. വിവാഹിതയായ പവിത്രയ്ക്ക് 20 വയസ്സുകാരനുമായുള്ള ബന്ധം ജയലക്ഷ്മി അറിഞ്ഞതും ചോദ്യം ചെയ്തതുമാണു കൊലപാതകത്തിലേക്ക് നയിച്ചത്. ജയലക്ഷ്മിയെ കൊലപ്പെടുത്തിയ ശേഷം അപകടമരണമാണെന്നു വരുത്തി തീര്‍ക്കാന്‍ ഇരുവരും ശ്രമിക്കുകയായിരുന്നു. ശുചിമുറിയിൽ കാൽ തെന്നി വീണതിനെ തുടര്‍ന്നു അമ്മയുടെ ബോധം പോയതായും മുറിയില്‍ കൊണ്ടുവന്ന് കിടത്തിയപ്പോഴേയ്ക്കും…

Read More

വർക്കലയിൽ വനിതാ ഡോക്ടർക്ക് നേരെ കയ്യേറ്റശ്രമം; അറസ്റ്റ്

തിരുവനന്തപുരം വർക്കലയിൽ വനിതാ ഡോക്ടർക്ക് നേരെ കയ്യേറ്റശ്രമം. വർക്കല താലൂക്ക് ആശുപത്രിയിലാണ് സംഭവം. ചികിത്സയിലിരുന്ന മാതാവിന് കൂട്ടിരിക്കാനെത്തിയ ചാവടിമുക്ക് സ്വദേശി മുനീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രി സംരക്ഷണ നിയമ പ്രകാരമാണ് അറസ്റ്റ്. വർക്കല താലൂക്ക് ആശുപത്രിയിൽ ദിവസങ്ങളോളം ചികിത്സ നടത്തിയിട്ടും അമ്മയുടെ രോഗം ഭേദമാകുന്നില്ലെന്നാരോപിച്ചായിരുന്നു ഡോക്ടറെ ഇയാൾ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. അയിരൂർ പൊലീസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ മുനീറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Read More

അമ്മായിയമ്മ പാടില്ല; വരന് വാർഷിക വരുമാനം 80 ലക്ഷം, വീട്ടുജോലി ചെയ്യില്ല: രണ്ടാം കെട്ടുകാരിയുടെ വിവാഹ പരസ്യത്തെ ട്രോളി നെറ്റിസൺസ്

ഉത്തരേന്ത്യൻ യുവതിയുടെ വിവാഹപ്പരസ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്. വരന് ഉണ്ടായിരിക്കേണ്ട യോഗ്യതകളും യുവതിയുടെ ആവശ്യങ്ങളുമാണു ജനങ്ങൾക്കിടയിൽ കൗതുകമായത്. എംഎ-ബിഎഡ് യോഗ്യതയുള്ള വിവാഹമോചിതയാണു വധു. അവരുടെ വാർഷിക വരുമാനം 1.3 ലക്ഷമാണ്. വിവാഹമോചിതയുടെ ആവശ്യങ്ങളാണു കൗതുകവും ചിലർക്കു വൻ തമാശയായും തോന്നിയത്. ഒന്നാമത്തെ ആവശ്യം വരൻ രണ്ടാംകെട്ടുകാരനാകരുത് എന്നാണ്. വരന് ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം. അമേരിക്കയിലോ, യുറോപ്പിലോ മറ്റു വിദേശരാജ്യങ്ങളിൽ സ്ഥിരതാമസമാക്കിയവർക്കു മുൻഗണന. എംബിഎ, എംഎസ് തുടങ്ങിയവയാണു വരന് ഉണ്ടായിരിക്കേണ്ട യോഗ്യത. ഇന്ത്യയിലാണെങ്കിൽ 30…

Read More

മലയാളി യുവതിയും യുവാവും ചെന്നൈയിൽ ട്രെയിൻ ഇടിച്ചു മരിച്ചു

മലയാളി യുവാവും യുവതിയും ചെന്നൈയിൽ ട്രെയിൻ ഇടിച്ചു മരിച്ചു. പെരിന്തൽമണ്ണ പനങ്ങാങ്ങര രാമപുരം കിഴക്കേതിൽ മുഹമ്മദ് ഷെരീഫ് (36), കോഴിക്കോട് മെഡിക്കൽ കോളജിനു സമീപം അമ്പലക്കോത്ത് തറോൽ ടി.ഐശ്വര്യ (28) എന്നിവരാണു മരിച്ചത്. ചൊവ്വാഴ്ച രാത്രി ഗുഡുവാഞ്ചേരി റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. ജോലി തേടിയാണ് ഷെരീഫും ഐശ്വര്യയും ചെന്നൈയിലെത്തിയത്. ഇവരെ സ്വീകരിക്കാൻ സുഹൃത്ത് മുഹമ്മദ് റഫീഖ് എത്തിയിരുന്നു. മൂവരും കൂടി ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ഷെരീഫിനെയും ഐശ്വര്യയെയും ട്രെയിൻ ഇടിക്കുകയായിരുന്നു. ആദ്യം ട്രാക്ക് മുറിച്ചു കടന്നതിനാൽ മുഹമ്മദ്…

Read More

സംവിധായികയുടെ ആരോപണം; ഫുട്ബോൾ പരിശീലകനെപോലെ വിമർശിച്ചതാണെന്ന് ഷാജി എൻ കരുൺ

തൻറെ സിനിമയെ തകർക്കാൻ ശ്രമിച്ചെന്ന വനിതാ സംവിധായികയുടെ ആരോപണം ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ കരുൺ നിഷേധിച്ചു. ചെയ്യുന്നത് ശരിയല്ല എന്ന് ചൂണ്ടിക്കാട്ടുമ്പോൾ വേദനിച്ചു എന്ന് പറയുന്നത് എങ്ങനെയാണ്. താൻ ഒരു ഫുട്‌ബോൾ പരിശീലകനെപോലെ വിമർശിച്ചതാണ്. സിനിമയ്ക്കായി ഒന്നരക്കോടി രൂപ ചലച്ചിത്ര വികസന കോർപ്പറേഷൻ നൽകിയതാണെന്നും ഷാജി എൻ കരുൺ പറഞ്ഞു. മുകേഷ് സിനിമാ നയ രൂപീകരണ സമിതിയിൽ തുടരണോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്നും ഷാജി എൻ കരുൺ വ്യക്തമാക്കി. ഡിവോഴ്‌സ് എന്ന സിനിമയുടെ…

Read More

മരുന്ന് കഴിച്ച് ഗർഭം അലസിപ്പിക്കാനുള്ള ശ്രമത്തിൽ 34കാരി മരിച്ചു

അഞ്ചാമതും ഗർഭിണിയായതിന് പിന്നാലെ മരുന്ന് കഴിച്ച് ഗർഭം അലസിപ്പിക്കാനുള്ള ശ്രമത്തിൽ 34കാരി മരിച്ചു. തമിഴ്നാട്ടിലെ ട്രിച്ചിയിലാണ് സംഭവം. നാല് കുട്ടികളുടെ അമ്മയായ യുവതിയാണ് ശനിയാഴ്ച മരിച്ചത്. മരുംഗാപുരി സ്വദേശിനിയായ 34കാരിയാണ് ശനിയാഴ്ച മരിച്ചത് ഡോക്ടർമാരുടെ നിർദ്ദേശം കൂടാതെ മരുന്ന് കഴിച്ച് ഗർഭം അലസിപ്പിക്കാനുള്ള ശ്രമത്തിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ട്രിച്ചിയിലെ മഹാത്മാ ഗാന്ധി സർക്കാർ ആശുപത്രിയിൽ ഇവരെ പ്രവേശിപ്പിച്ചെങ്കിലും ഇവരെ രക്ഷിക്കാനായില്ലെന്നാണ് അധികൃതർ വിശദമാക്കുന്നത്. 15 വർഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്. മൂന്ന് പെൺകുട്ടികളും…

Read More