മണിപ്പൂരിൽ സ്ത്രീ വെടിയേറ്റു മരിച്ചു

മണിപ്പൂരിൽ സ്ത്രീ വെടിയേറ്റു മരിച്ചു. ബിഷ്ണുപൂർ ജില്ലയിൽ സൈതോൺ ഗ്രാമത്തിലാണ് സംഭവം നടന്നത്. വയലിൽ ജോലി ചെയ്യുന്നതിനിടെ ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു ആക്രമണമുണ്ടായത്. മൂന്ന് ദിവസത്തിനിടെ മണിപ്പൂരിലെ രണ്ടാമത്തെ കൊലപാതകമാണിത്. നവംബർ ഏഴിന് ജിരിബം ജില്ലയിൽ 31 വയസുകാരിയായ അധ്യാപികയെ കാലിന് വെടിവെച്ചുവീഴ്ത്തി ജീവനോടെ തീകൊളുത്തിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അക്രമികൾ മറ്റു ഗ്രാമവാസികളെയും ആക്രമിക്കുകയും വീടുകൾക്ക് തീയിടുകയും ചെയ്തിരുന്നു. കൊലപാതകത്തെ തുടർന്ന് ജിരിബാം ജില്ലയിൽ സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. അക്രമികളെ പിടികൂടുന്നതിനായി സംസ്ഥാന പൊലീസുമായി ചേർന്ന് പ്രത്യേക…

Read More

മാനവീയം വീഥിക്കു സമീപം യുവാവിനെ കുത്തി പരിക്കേൽപിച്ച സംഭവം; സുഹൃത്തായ യുവതി അറസ്റ്റിൽ

റൗഡി ലിസ്റ്റിലുള്ള വെമ്പായം തേക്കട സ്വദേശി ഷിജിത്തിനെ (25) മാനവീയം വീഥിക്കു സമീപം കുത്തി പരുക്കേൽപിച്ച കേസിൽ സുഹൃത്തായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട മലയാലപ്പുഴ ഏറം സ്വദേശി സ്നേഹ അനിലിനെ (ലച്ചു–23) ആണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. ഷിജിത്തിന്റെയും പ്രതികളുടെയും സുഹൃത്താണ് സ്നേഹ. പ്രതികളുടെ നിർദേശപ്രകാരം ഷിജിത്തിനെ സ്നേഹയാണ് മാനവീയംവീഥിയിലേക്കു വിളിച്ചു വരുത്തിയത്. ഷിജിത്തിനെ കാറിൽ കയറ്റി മെഡിക്കൽകോളജ് ആശുപത്രിയിൽ എത്തിച്ച ശേഷം പ്രതികൾക്കൊപ്പം ട്രെയിൻ മാർഗം സ്നേഹ മുങ്ങി. ഏറത്തെ വീട്ടിൽ…

Read More

കാമുകനെ വിവാഹം കഴിക്കണം; കുടുംബത്തെ ഉപേക്ഷിച്ച് ഇന്ത്യയിലെത്തി ബ്രസീൽ സ്വദേശിനി

ചത്തീസ്ഗഢിലെ 30-കാരനെ വിവാഹം കഴിക്കാന്‍ ബ്രസീലില്‍ നിന്ന് പറന്നെത്തി 51-കാരി. എന്നാല്‍ പ്രണയിതാവിനൊപ്പം ജീവിക്കാന്‍ 51-കാരിയായ റോസി എത്തിയത് ഭര്‍ത്താവിനെയും മകനേയും ഉപേക്ഷിച്ചാണെന്ന് മാത്രം. പവന്‍ ഗോയല്‍ എന്ന യുവാവ് റോസിയുടെ മകനേക്കാള്‍ രണ്ടുവയസ്സിന് ഇളയതാണ്. കഴിഞ്ഞ വര്‍ഷം നടത്തിയ ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ കച്ചില്‍ വെച്ചാണ് റോസിയും പവനും കണ്ടുമുട്ടുന്നത്. ആദ്യം ഭാഷയും പ്രായവും തടസ്സമായെങ്കിലും പതിയെ ഇരുവരും അടുത്ത സുഹൃത്തുക്കളായി. സൗഹൃദം പിന്നീട് പ്രണയത്തിനു വഴിമാറുകയായിരുന്നു. റോസി ബ്രസീലിലേക്ക് തിരിച്ചുപോയതിനു ശേഷം ഇരുവരും സാമൂഹികമാധ്യമങ്ങള്‍ വഴി…

Read More

മോമോസ് കഴിച്ചതിന് പിന്നാലെ 33-കാരി മരിച്ചു; 15 പേർ ആശുപത്രിയിൽ

ഹൈദരാബാദിൽ മോമോസ് കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ചു. രേഷ്മ ബീഗം (33) ആണ് മരിച്ചത്. ഇതേ കടയിൽ നിന്ന് മോമോസ് കഴിച്ച രേഷ്മയുടെ രണ്ട് കുട്ടികൾ ഉൾപ്പെടെ 15 പേർ ചികിത്സയിലാണ്. ബൻജാര ഹിൽസിന് സമീപമുള്ള നന്ദി നഗറിലെ തെരുവുകച്ചവടക്കാരനിൽ നിന്നാണ് രേഷ്മയും കുട്ടികളും മോമോസ് വാങ്ങിക്കഴിച്ചത്. കഴിച്ചതിന് ശേഷം രേഷ്മയ്ക്ക് ഛർദ്ദിയും വയറിളക്കവും വയറുവേദനയും ഉണ്ടായി. ആരോഗ്യനില വഷളായതോടെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരണം സംഭവിച്ചത്. ഇവരുടെ കുട്ടികൾ ചികിത്സയിലാണ്. രേഷ്മയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്ന്…

Read More

കൊച്ചിയിൽ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു; ബസ് യാത്രക്കാരി മരിച്ചു

കാക്കനാട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരി മരിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മണ്ണുമായി വന്ന ടോറസ് ലോറി സ്വകാര്യ ബസിലേക്ക് ഇടിക്കുകയായിരുന്നു. ബസ് യു ടേൺ എടുക്കുന്നതിനിടെ ആയിരുന്നു അപകടം. ലോറി ഇടിച്ചതിനെ തുടർന്ന് ബസ് മറ്റൊരുകടയിലേക്ക് ഇടിച്ച് കയറി. കുട്ടികളടക്കം നിരവധി യാത്രക്കാർ ബസിലുണ്ടായിരുന്നു. പരിക്കേറ്റവരെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ബസ് അമിത വേഗത്തിലാണ് വന്നിരുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.

Read More

‘അത് നീയാണല്ലേ..; തിയേറ്റർ സന്ദർശനത്തിനിടെ വില്ലൻ നടന് പരസ്യമായി പ്രേക്ഷകയുടെ അടി

സിനിമകളിലെ വില്ലൻ കഥാപാത്രങ്ങളെ കണ്ടാൽ ചിലപ്പോൾ ഇയാൾക്ക് നേരിട്ട് രണ്ടടി കൊടുക്കാമായിരുന്നു എന്ന് തോന്നാറുണ്ട്. അങ്ങനെ ഒരനുഭവം ഉണ്ടായിരിക്കുകയാണ് തെലുങ്ക് നടൻ എൻ.ടി രാമസ്വാമിക്ക്. തന്റെ പുതിയ ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി തിയേറ്റർ സന്ദർശനത്തിനെത്തിയപ്പോഴാണ് രാമസ്വാമിക്ക് പരസ്യമായി അടി കിട്ടിയത്. കഴിഞ്ഞദിവസമാണ് ലവ് റെഡ്ഡി എന്ന ചിത്രം തെലുങ്കിൽ റിലീസായത്. അഞ്ജൻ രാമചന്ദ്ര, ശ്രാവണി എന്നിവരാണ് സമരൻ റെഡ്ഡി സംവിധാനം ചെയ്ത ചിത്രത്തിൽ മുഖ്യവേഷങ്ങളിലെത്തിയത്. ചിത്രത്തിലെ കൊടുംവില്ലനായാണ് രാമസ്വാമി എത്തിയത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഹൈദരാബാദിൽ തിയേറ്റർ…

Read More

പുലർച്ചെ വീടിനുമുന്നിൽ കുട്ടിയും സ്ത്രീയും; കെണിയിൽ പെടുത്താനുള്ള ശ്രമം നടക്കുന്നുവെന്ന് നടൻ ബാല

ആരോ തന്നെ കെണിയിൽ പെടുത്താൻ ശ്രമിക്കുന്നു എന്ന ആരോപണവുമായി നടൻ ബാല രംഗത്ത്. കൈക്കുഞ്ഞുമായി ഒരു സ്ത്രീ തന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറാൻ ശ്രമിച്ചുവെന്ന് സി.സി.ടി.വി. ദൃശ്യങ്ങൾ അടക്കം പുറത്തുവിട്ടുകൊണ്ട് അദ്ദേഹം പറയുന്നു. ശനിയാഴ്ച പുലർച്ചെ മൂന്നേമുക്കാലോടെയാണ് വീടിനുമുന്നിൽ അസാധാരണ സംഭവങ്ങൾ നടന്നതെന്ന് സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലൂടെ ബാല വ്യക്തമാക്കുന്നു. വീടിനുമുന്നിലെ സി.സി.ടി.വി.യിലാണ് ദൃശ്യങ്ങൾ പതിഞ്ഞിട്ടുള്ളത്. ഈ സമയത്ത് ആരെങ്കിലും ആരുടെയെങ്കിലും വീട്ടിൽ വന്ന് കോളിങ് ബെല്ലടിക്കുമോ എന്നും ഇത് തന്നെ മനപ്പൂർവം കെണിയിൽ പെടുത്താനുള്ള ആരുടെയോ എന്തോ…

Read More

കൊല്ലത്ത് യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു

കൊല്ലത്ത് യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. പുത്തൂർ വല്ലഭൻകരയിലാണ് കൊലപാതകം. എസ്.എൻ പുരം സ്വദേശിനി ശാരുവിനെയാണ് വെട്ടി കൊലപ്പെടുത്തിയത്.കൊല്ലത്ത് യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. കൊലയ്ക്ക് ശേഷം ലാലുമോൻ ആത്മഹത്യ ചെയ്‌തു. ഇരുവരും ഏറെ നാളായി അടുപ്പത്തിൽ ആയിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇരുവർക്കുമിടയിലെ പ്രശ്നമാവാം സംഭവത്തിനു പിന്നിലെന്നാണ് കരുതപ്പെടുന്നത്.

Read More

യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കൾ: ഭർത്താവ് ഒളിവിൽ

യുവതിയെ ദുരൂഹസാഹചര്യത്തിൽ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊവ്വൽ ബെഞ്ച്കോടതിയിലെ പി.എ. ജാഫറിന്റെ ഭാര്യ അലീമ (35) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഭർത്താവ് ജാഫർ ഒളിവിൽ പോയതായി പൊലീസ് അറിയിച്ചു. കാസർകോട് നഗരത്തിലെ വാച്ച് കട നടത്തുന്നയാളാണ് ജാഫർ. മരണത്തിൽ ദുരൂഹത ഉണ്ടെന്നും ജാഫർ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് മർദിക്കുന്നതായി അലീമ പറഞ്ഞിട്ടുണ്ടെന്നും ബന്ധുക്കൾ പൊലീസിന് മൊഴി നൽകി. ചൊവ്വാഴ്ച രാത്രി ജാഫറും അലീമയും തമ്മിൽ വഴക്കു നടന്നിരുന്നതായി പൊലീസ് പറഞ്ഞു. അതിന് പിന്നാലെയാണ് രാത്രി…

Read More

കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം

യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലാണ് സംഭവം. കൃഷ്ണനഗറിൽ വഴിയരികിലായാണ് യുവതിയുടെ മൃതദേഹം മുഖം തിരിച്ചറിയാത്തവിധം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. 20-21 പ്രായം തോന്നിക്കുന്നതാണ് മൃതദേഹം. നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയും മൃതദേഹം ആശുപതിയിലേക്ക് മാറ്റുകയും ചെയ്തു. യുവതിയെ മറ്റെവിടെയെങ്കിലും വച്ച് കൊലപ്പെടുത്തി, മൃതദേഹം പ്രദേശത്ത് വലിച്ചെറിയുന്നതിന് മുമ്പ് തിരിച്ചറയാതിരിക്കാൻ മുഖം കത്തിച്ചതാവാം എന്നാണ് പ്രാഥമിക നിഗമനം. അതേസമയം അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Read More