വാൽപാറയിൽ കരടിയുടെ ആക്രമണം; യുവതിക്ക് ഗുരുതര പരുക്ക്

വാൽപാറയിൽ കരടിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിയായ യുവതിക്ക് ഗുരുതരമായി പരുക്കേറ്റു. ഇഞ്ചിപ്പാറ എസ്റ്റേറ്റിലെ തൊഴിലാളിയും ജാർഖണ്ഡ് സ്വദേശിനിയുമായ സബിതയ്ക്കാണ് പരുക്കേറ്റത്. ഇന്ന് രാവിലെ 5.30ന് വീടിന് പുറത്തേക്ക് ഇറങ്ങിയ സബിതയുടെ മേൽ കരടി ചാടി വീഴുകയായിരുന്നു.  കയ്യിലും കാലിലും ഗുരുതരമായി പരുക്കേറ്റ സബിതയെ വാൽപാറയിലെ സർക്കാർ ആശുപത്രിയിലും തുടർന്ന് പൊള്ളാച്ചിയിലെ ആശുപത്രിയിലേക്കും മാറ്റി. കരടിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മേഖലയിൽ ഒരു മാസത്തിനിടെ ഉണ്ടാകുന്ന നാലാമത്തെ കരടി ആക്രമണമാണിത്. 

Read More

കേസ് പിൻവലിക്കാൻ 30 ലക്ഷം ഓഫർ ചെയ്തു; എൽദോസ് കുന്നപ്പിള്ളിക്കെതിരെ പരാതിക്കാരി

എൽദോസ് കുന്നപ്പിള്ളിയിൽ എം.എൽ.എക്കെതിരായ പരാതി സത്യസന്ധമാണെന്ന് പരാതിക്കാരി. പരാതി പിൻവലിച്ചാൽ 30 ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞതായി പരാതിക്കാരിയായ യുവതി. പലരും ഒത്തുതീർപ്പിന് ശ്രമിച്ചെന്നും അവരുടെ പേര് പറയാനാകില്ലെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. പെരുമ്പാവൂരിലെ കോൺഗ്രസ് നേതാവ് ഭീഷണപ്പെടുത്തി. ഹണിട്രാപ്പിൽപെടുത്തുമെന്നും എം.എൽ.എ ഭീഷണിപ്പെടുത്തിയതായി യുവതി പറഞ്ഞു. ‘ആദ്യം പരാതി നൽകിയത് വനിതാസെല്ലിലായിരുന്നു. എന്നാൽ എം.എൽ.എക്കെതിരെ ആയതിനാൽ കമ്മീഷണർക്ക് പരാതി നൽകണമെന്ന് വനിത സെല്ലിൽ നിന്ന് പറഞ്ഞു. കമ്മീഷണർക്ക് പരാതി നൽകിയിട്ടും രണ്ടുദിവസം കഴിഞ്ഞശേഷമാണ് വിളിപ്പിച്ചത്. ഞാൻ പരാതി…

Read More

എൽദോസ് കുന്നപ്പിള്ളി എംഎൽഎ മർദിച്ചെന്ന് സ്ത്രീയുടെ പരാതി; പൊലീസ് അന്വേഷണം തുടങ്ങി

പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി മർദ്ദിച്ചെന്ന് സ്ത്രീയുടെ പരാതി.ഒരുമിച്ച് വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ വാക്കേറ്റത്തെ തുടർന്ന് എംഎൽഎ മർദ്ദിച്ചെന്നാണ് തിരുവന്തപുരത്തെ ഒരു സ്കൂളിലെ അധ്യാപിക പൊലീസിന് പരാതി നൽകിയത്. കഴിഞ്ഞ മാസം ഇരുവരും കോവളം സന്ദർശിക്കുന്നതിനിടെയാണ് മർദനം എന്നാണ് പരാതി. ഒരാഴ്ച മുമ്പാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീർഷണർക്ക് പരാതി നൽകിയത്.പരാതി അന്വേഷണത്തിനായി കോവളം സിഐക്ക് കൈമാറിയിട്ടുണ്ട്. എന്നാൽ മൊഴി നൽകാനായി രണ്ട് തവണ സ്റ്റേഷനിലെത്തിയെങ്കിലും, വിശദമായ മൊഴി,ബന്ധുക്കളുമായി ആലോചിച്ച ശേഷം പിന്നീട് നൽകാമെന്ന് അറിയിച്ച് പരാതിക്കാരി…

Read More

കൊല്ലത്ത് യുവതിയെയും മകനെയും ഭർതൃ വീട്ടുകാർ ഇറക്കിവിട്ടു; രാത്രി കഴിഞ്ഞത് സിറ്റൗട്ടിൽ

കൊല്ലം തഴുത്തലയിൽ യുവതിയെയും മകനെയും ഭർതൃവീട്ടുകാർ ഇറക്കിവിട്ടതായി പരാതി. തഴുത്തല സ്വദേശിനി അതുല്യ, അഞ്ചു വയസ്സുകാരനായ മകൻ എന്നിവരെയാണ് വീട്ടുകാർ പുറത്താക്കിയത്. വീടിനു പുറത്തായതോടെ അമ്മയും മകനും രാത്രി കഴിച്ചുകൂട്ടിയത് വീടിന്റെ സിറ്റൗട്ടിൽ. സ്ത്രീധനത്തിന്റെ പേരിൽ തുടരുന്ന പീഡനത്തിന്റെ തുടർച്ചയായാണ് വീട്ടിൽനിന്ന് ഇറക്കവിട്ടതെന്ന് അതുല്യ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് ഇടപെടൽ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് നാട്ടുകാരും പൊലീസുമായി വാക്കേറ്റമുണ്ടായി. ‘ഇന്നലെ വൈകിട്ട് സ്‌കൂളിൽനിന്നു വന്ന മകനെ കൂട്ടാനായി പുറത്തിറങ്ങിയതാണ്. തിരിച്ചെത്തിയപ്പോഴേയ്ക്കും രണ്ടു ഗേറ്റും പൂട്ടിയിട്ടിരിക്കുകയായിരുന്നു. അകത്തു കയറാൻ നിർവാഹമില്ലാതെ…

Read More